ലോക് ഡൌണില്‍ സൌന്ദര്യ പരിപാലനത്തിനുള്ള മാര്‍ഗങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞ് ആളുകള്‍
|ലോക് ഡൌണ്‍ കാലത്ത് സൌന്ദര്യം സംരക്ഷിക്കാന്‍ ആവശ്യമായ ടിപ്സുകളെക്കുറിച്ച് ഓണ്‍ലൈനില്‍ തിരയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
ലോക് ഡൌണാണ്..എല്ലാവരും വീട്ടിലാണ്..ബോറടി മാറ്റാന്‍ എന്താണ് വഴിയെന്ന് ചിലര്‍ തല കുത്തിയിരുന്നു ചിന്തിക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ സൌന്ദര്യം സംരക്ഷിക്കാനുള്ള ചിന്തയിലാണ്. കൊറോണ വരും പോകും ഉള്ള സൌന്ദര്യം കളയാതെ നോക്കണ്ടേ എന്ന ചിന്തയാണ് പലര്‍ക്കും. ബ്യൂട്ടിപാര്‍ലറുകളും മറ്റു അടച്ചതിനാല്‍ സൌന്ദര്യ സംരക്ഷണത്തിനായി ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകളെ അഭയം പ്രാപിച്ചിരിക്കുകയാണ് ചില സൌന്ദര്യ ആരാധകര്‍.
''ലോക് ഡൌണ്‍ ആയാലും അല്ലെങ്കിലും എപ്പോഴും സുന്ദരി ആയിരിക്കാനാണ് എനിക്കിഷ്ടം. മുഖം വൃത്തിയാക്കുന്നതിനെക്കുറിച്ചും ഫേഷ്യലിനെക്കുറിച്ചും എനിക്ക് ഏകദേശ ധാരണയുണ്ടായിരുന്നു. പക്ഷെ ഒരിക്കലും സ്വയം ചെയ്യാന്‍ മെനക്കെട്ടില്ല. എന്നാല്‍ ഒരു ഓണ്‍ലൈന്‍ ബ്യൂട്ടി ട്യൂട്ടോറിയല്‍ വഴി ഞാന്‍ പെഡിക്യൂറും മാനിക്യൂറും ചെയ്തു. അത് വളരെ ഗുണം ചെയ്തിട്ടുണ്ട്'' ഫരീദാബാദുകാരിയായ സാക്ഷി അഗര്‍വാള്‍ പറയുന്നു.
ലോക് ഡൌണ്‍ കാലത്ത് സൌന്ദര്യം സംരക്ഷിക്കാന്‍ ആവശ്യമായ ടിപ്സുകളെക്കുറിച്ച് ഓണ്‍ലൈനില്‍ തിരയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും ഓട്ടും പിന്നിലല്ല." ഈ ലോക് ഡൌണ്‍ കാലത്ത് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് എന്തുകൊണ്ട് ആരോഗ്യവും സൌന്ദര്യവും പരിപാലിച്ചുകൂടാ എന്നോര്‍ത്തത്. തുടര്‍ന്ന് ഓണ്‍ലൈനില്‍ പരതിയപ്പോള്‍ ഇഷ്ടം പോലെ സൌന്ദര്യക്കൂട്ടുകള്‍ കിട്ടി. അവ പരീക്ഷിച്ചപ്പോള്‍ നല്ല ഗുണവും കിട്ടി. തേനും നാരങ്ങയും ചേര്‍ത്ത മാസ്കിന് നന്ദിയുണ്ട്'' ഡല്‍ഹിയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നകുല്‍ ശര്‍മ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
യു ട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന വീഡിയോകളിലൊന്നാണ് ബ്യൂട്ടി ടിപ്സ് വീഡിയോകള്‍. ലോക് ഡൌണ്‍ കാലത്ത് ഈ വീഡിയോകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്. നഖം മുതല്‍ തലമുടി വരെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോകള്‍ ഉണ്ട്. ഇത് നോക്കി പരീക്ഷിക്കുന്നവരും കുറവല്ല. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങാതിരിക്കുമ്പോള്‍ ഇത്തരം സൌന്ദര്യ സംരക്ഷണം ഉപാധികള്‍ പ്രയോഗിക്കുന്നത് കൂടുതല്‍ ഫലം ചെയ്യുമെന്നാണ് സൌന്ദര്യ വിദഗ്ദ്ധര്‍ പറയുന്നത്. നേന്ത്രപ്പഴവും പപ്പായയും പാലിലോ തൈരിലോ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ബ്യൂട്ടി എക്സപേര്‍ട്ട് ആയ സ്വസ്തിക തമംഗ് പറയുന്നു.