Health
എല്ലാ തലവേദനകളും തല വേദനകളല്ല ചിലത് അപകടകരമാണ്
Health

എല്ലാ തലവേദനകളും 'തല വേദനകളല്ല' ചിലത് അപകടകരമാണ്

|
29 Aug 2020 5:42 AM GMT

എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. എന്നാല്‍ ചില തലവേദന അങ്ങിനെ അല്ല. തലവേദന എപ്പോള്‍ അപകടകരമാകുന്നു?

തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ്. ഒന്നുറങ്ങിയാല്‍ മാറും ഇതാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത്. എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. എന്നാല്‍ ചില തലവേദന അങ്ങിനെ അല്ല. തലവേദന എപ്പോള്‍ അപകടകരമാകുന്നു?

1) അപകടങ്ങൾ, വീഴ്ചകൾ എന്നിവയോടനുബന്ധിച്ചുള്ള തലവേദന

2) പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന

3) ഗർഭകാലത്തോ പ്രവസവത്തോടോ അനുബന്ധിച്ചുള്ള തലവേദന

4) പനി, കഴുത്തുവേദന, വെളിച്ചം കാണുന്നതിനു ബുദ്ധിമുട്ട് എന്നിവയോടുകൂടിയ തലവേദന

5) തലവേദനയോടൊപ്പം കാഴ്ചക്കുറവ് അല്ലെങ്കിൽ രണ്ടായിക്കാണുക

6) തലവേദനയോടൊപ്പം ബോധത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിൽ

7) തലവേദനയോടൊപ്പം വീണ്ടും വീണ്ടും ഛർദി യുണ്ടാകുക

8)തലവേദനയോടൊപ്പം ശരീരത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ

9) രാത്രിയിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്ന തലവേദന

10) വീഴ്ച ഉണ്ടായതിനു ശേഷമുണ്ടാകുന്ന തലവേദന

കടപ്പാട്; ഡോ.ഡാനിഷ് സലിം

Similar Posts