Health
ഐവിഎഫിന് ഒരുങ്ങുംമുമ്പ് അറിയണം ഈ കാര്യങ്ങള്‍
Health

ഐവിഎഫിന് ഒരുങ്ങുംമുമ്പ് അറിയണം ഈ കാര്യങ്ങള്‍

Web Desk
|
5 Oct 2022 6:05 AM GMT

ഐവിഎഫ് ട്രീറ്റ്‍മെന്‍റിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോ എന്നതാണ് പല ദമ്പതികളെയും അലട്ടുന്ന പ്രധാന പ്രശ്നം.

ഇന്നത്തെ കാലത്തെ അതിനൂതനമായ ഒരു വന്ധ്യതാ ചികിത്സാരീതിയാണ് ഐവിഎഫ് (In Vitro Fertilisation). സ്വാഭാവികമായ ഗര്‍ഭധാരണം സാധ്യമല്ലാതെ വരുമ്പോള്‍, ബീജവും അണ്ഡവും സംയോജിപ്പിച്ചുള്ള മെഡിക്കല്‍ പ്രക്രിയയിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ദമ്പതികളെ ഈ ചികിത്സാരീതി സഹായിക്കുന്നു. എല്ലാവര്‍ക്കും വേണ്ടിവരുന്ന ഒരു ചികിത്സാരീതിയല്ല ഇത്. വിവാഹം കഴിഞ്ഞ് സാധാരണ ഗര്‍ഭധാരണം സാധ്യമല്ലാതെ വരുമ്പോഴാണ് ഒരു കുഞ്ഞിന് വേണ്ടി ഇനി ട്രീറ്റ്മെന്‍റ് നോക്കാം എന്ന തീരുമാനത്തില്‍ ദമ്പതികള്‍ എത്തുന്നത്. അതില്‍ 90 ശതമാനം ദമ്പതികള്‍ക്കും ചില സാധാരണ മെഡിക്കല്‍ ചെക്കപ്പുകള്‍ കൊണ്ടുതന്നെ ഫലം ലഭിക്കാറുണ്ട്. സത്യത്തില്‍ മൂന്നുമുതല്‍ അഞ്ചുശതമാനം ദമ്പതികള്‍ക്ക് മാത്രമാണ് ഇന്നത്തെ കാലത്ത് ഐവിഎഫ് ചികിത്സ ആവശ്യമായി വരുന്നത്.

ഐവിഎഫിന് ഒരുങ്ങുംമുമ്പ് ചില കാര്യങ്ങള്‍ ആ ദമ്പതികള്‍ അറിയേണ്ടതുണ്ട്. അതിലൊന്ന് ദമ്പതികളുടെ അണ്ഡവും ബീജവും തന്നെയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ്. ദമ്പതികളുടെ സമ്മതമില്ലാതെ മറ്റൊരാളുടെ അണ്ഡമോ ബീജമോ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമമുണ്ട്. അങ്ങനെ ഉപയോഗിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്.

ഐവിഎഫ് ട്രീറ്റ്‍മെന്‍റിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോ എന്നതാണ് പല ദമ്പതികളെയും അലട്ടുന്ന പ്രധാന പ്രശ്നം. ചികിത്സയെടുക്കുന്ന അമ്മയ്‍ക്കോ അതുവഴിയുണ്ടാകുന്ന കുഞ്ഞിനോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ടാകാറുണ്ട്. ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന കുത്തിവെപ്പുകളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ നാച്ചുറല്‍ ഹോര്‍മോണുകളാണ്. അതുകൊണ്ടുതന്നെ യാതൊരു സൈഡ് എഫക്ടും ഉണ്ടാകില്ല.


മൂന്നാമത്തെ സംശയം വിജയസാധ്യതകളെകുറിച്ചാണ്. ഈ ചികിത്സയുടെ വിജയസാധ്യത 30 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്കാണ്. അതുകൊണ്ടുതന്നെ, വിജയസാധ്യത കൂടുതലുള്ള ആശുപത്രികള്‍ നോക്കിയാണ് ചികിത്സ തേടുന്നതെങ്കില്‍ ആ തീരുമാനം ശരിയായിക്കൊള്ളണമെന്നില്ല. ഐവിഎഫിന് വിധേയമാകുന്ന ദമ്പതികളില്‍ വിജയസാധ്യത എത്രയെന്ന് നേരത്തെ ഒരിക്കലും കണക്കുകൂട്ടി കണ്ടെത്താനാവില്ല. 90 ശതമാനം വിജയസാധ്യത എന്നത് സ്വന്തമായൊരു കുഞ്ഞ് എന്ന സ്വപ്നസാക്ഷാത്കാരമാണെങ്കില്‍, 30 ശതമാനത്തില്‍ താഴെ സാധ്യത എന്നത് ചികിത്സ കൊണ്ട് ഫലമുണ്ടാകില്ല എന്നതല്ലെന്ന് ഈ രംഗത്തെ ഡോക്ടര്‍മാര്‍ പറയുന്നു. ഒന്നില്‍ കൂടുതല്‍ തവണ ചികിത്സവേണ്ടിവരുമെന്ന് മാത്രമാണ് വിജയസാധ്യത കുറവെന്നത് കൊണ്ട് ഡോക്ടര്‍മാര്‍ ഉദ്ദേശിക്കുന്നത്.

വിജയസാധ്യത ആര്‍ക്കൊക്കെയാണ് കൂടുതല്‍ എന്നൊരു സംശയവും ഐവിഎഫ് ചികിത്സയെ കുറിച്ച് അന്വേഷിക്കുന്നവര്‍ പൊതുവെ പ്രകടിപ്പിക്കാറുണ്ട്.ചികിത്സയ്ക്ക് വിധേയയാകുന്ന യുവതിയുടെ പ്രായം 30 വയസ്സില്‍ കുറവാണെങ്കില്‍ വിജയസാധ്യത കൂടും. സ്ത്രീകളിലെ അണ്ഡോത്പാദനം കൃത്യമാണെങ്കിലും ചികിത്സ ഫലിക്കാന്‍ സാധ്യത കൂടുതലാണ്.

ഏതൊരു ചികിത്സയ്ക്കും പോസിറ്റീവും നെഗറ്റീവും ഉണ്ടാകും. അതുകൊണ്ടുതന്നെ ഐവിഎഫ് ചികിത്സയ്ക്ക് ശേഷം ഫലം നെഗറ്റീവ് ആണെങ്കില്‍ ഒരിക്കലും ടെന്‍ഷനാവരുത്, വിഷമിക്കരുത്. അത് ഡിപ്രഷനിലേക്ക് തള്ളിവിടും.

ചികിത്സ തുടങ്ങുമ്പോള്‍ പോസിറ്റീവ് റിസള്‍ട്ട് കിട്ടിയാല്‍ സന്തോഷത്തോടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരാം. പക്ഷേ നെഗറ്റീവ് ആണെങ്കില്‍ എന്തായിരിക്കണം അടുത്ത സ്റ്റെപ്പ് എന്നതിന് ഒരു പ്ലാന്‍ ദമ്പതികളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. എന്തുകൊണ്ടാകാം ട്രീറ്റ്മെന്‍റില്‍ പരാജയം ഉണ്ടായത് എന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം. അടുത്ത തവണ ചികിത്സ ആരംഭിക്കുമ്പോള്‍ പോസിറ്റീവ് റിസള്‍ട്ടിലേക്ക് എത്തിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ചോദിച്ച് മനസ്സിലാക്കണം.

ഐവിഎഫ് ഒരിക്കലും ഒരു കുഞ്ഞ് എന്ന നിങ്ങളുടെ ആഗ്രഹത്തിന്‍റെ പൂര്‍ണമായ പരിഹാരമല്ല. ആ ആഗ്രഹത്തിലേക്ക് എത്താനുള്ള വഴികളില്‍ ഒന്നുമാത്രമാണ്. ഐവിഎഫ് പരാജയപ്പെട്ട പല ദമ്പതികള്‍ക്കും പിന്നീട് സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുണ്ടായിട്ടുണ്ട്.



കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.santhihospital.com/

ഫോണ്‍: 0495 2280000

മൊബൈല്‍ : 9605671100

Similar Posts