Health
കൺ ചിമ്മിയോ...? ഇല്ലെങ്കിൽ ചിമ്മിക്കോളൂ: കണ്ണുകളുടെ സംരക്ഷണത്തിന് അഞ്ച് വഴികൾ...
Health

കൺ ചിമ്മിയോ...? ഇല്ലെങ്കിൽ ചിമ്മിക്കോളൂ: കണ്ണുകളുടെ സംരക്ഷണത്തിന് അഞ്ച് വഴികൾ...

Web Desk
|
4 Oct 2022 12:00 PM GMT

കണ്ണിൽ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ തണുത്ത വെള്ളമുപയോഗിച്ച് കണ്ണ് കഴുകുകയല്ലാതെ മറ്റൊന്നും ചെയ്യരുത്

കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയൂ എന്നൊരു ചൊല്ലുണ്ട്. കണ്ണില്ലാതാകുന്നത് ഒഴിവാക്കാൻ നമ്മൾ പോലുമറിയാതെ നമ്മുടെ ശീലമായി മാറിയ ചില കാര്യങ്ങൾ ഒഴിവാക്കിയാൽ മതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

കണ്ണുകളെ ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കാതിരുന്നാൽ തന്നെ പകുതി കാര്യം അവിടെക്കഴിഞ്ഞു എന്നാണ് വിദഗ്ധാഭിപ്രായം. ഇടയ്ക്കിടെ കണ്ണ് തിരുമ്മുക, കണ്ണ് അമർത്തി തുടയ്ക്കുക ഒക്കെ കണ്ണിനെ കാര്യമായി ബാധിക്കുന്ന കാര്യങ്ങളാണ്. നേരിയ പാളികളാണ് കണ്ണുകൾക്കുള്ളത്. കണ്ണ് തിരുമ്മുമ്പോൾ കണ്ണിലെ നേർത്ത ഞരമ്പുകൾക്ക് ക്ഷതം സംഭവിക്കും. ഇതാണ് തിരുമ്മുമ്പോൾ കണ്ണ് ചുവന്ന് വരാനുള്ള കാരണം.

അമിതമായി ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും വഴി വയ്ക്കും. കണ്ണിൽ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായാൽ തണുത്ത വെള്ളമുപയോഗിച്ച് കണ്ണ് കഴുകുകയല്ലാതെ മറ്റൊന്നും ചെയ്യരുത്. ഇതുപോലെ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതും എന്നാൽ നാം സ്ഥിരം ചെയ്യുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ ചിലത് നോക്കാം...

1.കണ്ണ് കഴുകാൻ ചെറുചൂട് വെള്ളം ആണോ ഉപയോഗിക്കുക? ഉടൻ നിർത്തിക്കോളൂ...

നല്ല സ്‌ട്രെസ് ഉള്ള ദിവസത്തിന്റെ അവസാനം ചെറുചൂട് വെള്ളമുപയോഗിച്ച് കണ്ണുകൾ കഴുകുമ്പോൾ ഒരാശ്വാസമൊക്കെ തോന്നുന്നുണ്ടാവും അല്ലേ. എന്നാൽ ഇതുടൻ നിർത്തേണ്ട ഒരു ശീലമാണ്. കണ്ണ് കഴുകാൻ തണുത്ത വെള്ളമോ റൂം ടെംപറേച്ചറിലുള്ള വെള്ളമോ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ആയുർവേദം പറയുന്നത്.

2. കണ്ണുകൾ ചിമ്മാൻ മറക്കേണ്ട...

കണ്ണ് ഇടയ്ക്കിടെ ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌ക്രീനുകളിലേക്ക് കണ്ണ് നട്ടിരിക്കുമ്പോൾ കണ്ണ് ആവശ്യത്തിന് ചിമ്മാൻ മറന്നു പോകുകയാണെങ്കിൽ മനപ്പൂർവം കുറച്ചധികം തവണ കണ്ണ് ചിമ്മിക്കോളൂ എന്ന് പറയുകയാണ് ഡോക്ടർമാർ.

3. ഐ ഡ്രോപ്‌സ് അധികം വേണ്ട

കണ്ണുകളുടെ സംരക്ഷണത്തിന് ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഐ ഡ്രോപ്‌സ് അധികം വേണ്ട എന്നാണ് വിദഗ്ധർ പറയുന്നത്. ഡ്രോപ്‌സിന്റെ അമിത ഉപയോഗം കണ്ണുകളെ വരണ്ടതാക്കും. എണ്ണമയമുളള ഐ ഡ്രോപ്പുകളാണ് കണ്ണുകൾക്ക് ആയുർവേദം അനുശാസിക്കുന്നത്.

4. ഐ മാസ്‌കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം

രാത്രിയിൽ മാസ്‌കുകളൊന്നുമില്ലാതെ കണ്ണുകൾ ഫ്രീ ആക്കണം എന്നാണ് ശാസ്ത്രം പറയുന്നത്. ഇനി കണ്ണുകൾക്ക് പാക്കുകൾ ആവശ്യമാണ് എന്ന് നിർബന്ധമുള്ളവരാണെങ്കിൽ തണുത്ത മാസ്‌കുകളോ പാക്കുകളോ തിരഞ്ഞെടുക്കാം...

Similar Posts