തേങ്ങാവെള്ളം കുടിക്കുന്നതുകൊണ്ടുള്ള 6 ഗുണങ്ങൾ
|തേങ്ങാവെള്ളം കുടിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
തേങ്ങാവെള്ളം രുചികരമായ പാനീയം എന്നതിലുപരി ആരോഗ്യഗുണങ്ങൾ ഏറിയതാണ്.ഇലക്ട്രോലൈറ്റുകളും സ്വാദും നിറഞ്ഞ തേങ്ങാവെള്ളം നിരവധി ഗുണങ്ങൾ നിറഞ്ഞതാണ്. .ആരോഗ്യഗുണങ്ങളും പോഷകങ്ങളാൽ സമ്പുഷ്ടമായതുമായ തേങ്ങാവെള്ളം ഉഷ്ണകാലത്ത് കുടിക്കാൻ പറ്റിയ ദാഹശമനി കൂടിയാണ് . ദിവസവും തേങ്ങാവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
1.രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
തേങ്ങാവെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇതുമൂലം ഹൃദയാഘാതത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ഉള്ള സാധ്യത കുറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തേങ്ങാവെള്ളത്തിന് കഴിയുമെന്ന് പറയപ്പെടുന്നു.
2.ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചാർട്ടിൽ അടക്കം ഉൾപ്പെടുത്തുന്ന ആരോഗ്യപ്രദമായ പാനിയമാണ് തേങ്ങാവെള്ളം . കൊഴുപ്പ് കുറവായത് കൊണ്ട് തന്നെ മികച്ച ദാഹശമനിയാണിത്.തേങ്ങാവെള്ളത്തിലെ ഇലക്ട്രോലൈറ്റുകൾ ശരിരത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കും
3.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, പിറിഡോക്സിൻ, ഫോളേറ്റ്സ് തുടങ്ങിയ പോഷകങ്ങളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ തേങ്ങാവെള്ളത്തിന് ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഫ്ലൂ പോലുള്ള വൈറൽ അണുബാധകളെ ചെറുക്കാനും സഹായിക്കും.
4.ഗർഭിണികൾക്ക്
ഗർഭകാലത്തെ മലബന്ധം, നെഞ്ചെരിച്ചിൽ, ദഹന പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ തേങ്ങാവെള്ളം സഹായിക്കും.
5.വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
മിനറൽസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അംശം ഉള്ളതിനാൽ തേങ്ങാവെള്ളം വൃക്കരോഗമുള്ളവർക്ക് ഗുണം ചെയ്യും. ഒരു ഡൈയൂററ്റിക് ആയി തേങ്ങാവെള്ളം പ്രവർത്തിക്കുന്നതിനാൽ മൂത്രത്തിന്റെ ഒഴുക്കും ഉൽപാദനവും വർദ്ധിപ്പിക്കും.
6. ചർമ്മത്തിന്
മുഖത്ത് തേങ്ങാവെള്ളം പുരട്ടി രാത്രി കിടക്കുന്നത് മുഖക്കുരു പ്രശ്നങ്ങൾക്കും , യുവത്വം നിലനിർത്താനും നല്ലതാണ് . തേങ്ങാ വെള്ളത്തിൽ റിപ്പയർ പ്രോപ്പർട്ടികൾ ഉള്ളതുകൊണ്ടുതന്നെ ഇത് കൈകളിലും നഖങ്ങളിലും വരെ ഉപയോഗിക്കാം.