Health
7 foods that you should not refrigerate,Bananas, Onions,Bananas,Garlic bulbsRefrigeration,Refrigeration,ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണസാധനങ്ങൾ
Health

വാഴപ്പഴം മുതൽ സവാള വരെ..; ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണസാധനങ്ങൾ

Web Desk
|
21 Aug 2023 9:07 AM GMT

ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം ഫ്രിഡ്ജിൽ കുത്തിനിറക്കുന്നത് ചിലരുടെ സ്വഭാവമാണ്

ഭക്ഷണ പദാർഥങ്ങൾ കേടാകാതിരിക്കാൻ വേണ്ടിയാണ് അവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ പലപ്പോഴും ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം ഫ്രിഡ്ജിൽ കുത്തിനിറക്കുന്നത് ചിലരുടെ സ്വഭാവമാണ്. എല്ലാം ഭക്ഷണ പദാർഥങ്ങളും ഫ്രിഡ്ജിൽ വെക്കാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചിലപ്പോൾ അത് അപകടകാരിയായെന്നും വരാം. ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഏഴ് ഭക്ഷണ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം....


വാഴപ്പഴം

വാഴപ്പഴം ഫ്രിഡ്ജിൽ വെച്ചാൽ പെട്ടന്ന് കേടായിപ്പോകും. മാത്രവുമല്ല, അതിന്റെ തൊലി കറുപ്പ് നിറമാവുകയും ചെയ്യും. ഫ്രിഡ്ജിലെ തണുപ്പ് മൂലം പഴങ്ങൾ സ്വാഭാവികമായി പാകമാകുന്നത് തടയും.


വെളുത്തുള്ളി

വെളുത്തുള്ളി തൊലി കളയാതെ ഫ്രിഡ്ജിൽ വെച്ചാൽ പൂപ്പലിന് കാരണമാകും. കൂടാതെ പെട്ടന്ന് നശിച്ചുപോകുകയും ചെയ്യും. അതേസമയം, വെളുത്തുള്ളി അരച്ച് വായു കടക്കാത്ത കുപ്പിയിലടച്ചുവെക്കാം. മാസങ്ങളോളം കേടാകാതെ ഇരിക്കും.


സവാള

ഫ്രിഡ്ജിൽ സവാള സൂക്ഷിച്ചാൽ പെട്ടന്ന് അഴുകിപ്പോകും. അതുകൊണ്ട് ഒരിക്കലും സവാള ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സവാള സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്.


തക്കാളി

തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയെയും ഗുണത്തെയും ബാധിക്കും. തക്കാളി പെട്ടന്ന് ഉണങ്ങിപ്പോകാനും ചീഞ്ഞുപോകാനും ഇത് കാരണമാകും. ഇനി തക്കാളി സൂക്ഷിക്കുന്നുണ്ടെങ്കിൽ പേപ്പർ കവറുകളിലാക്കി തക്കാളി സൂക്ഷിക്കാം..


തേൻ

സ്വാഭാവിക പ്രസർവേറ്റീകളാൽ സമ്പന്നമാണ് തേൻ. അത് ബാക്ടീരിയകളുടെ വളർച്ചയെ പ്രതിരോധിക്കും. എത്രകാലം പുറത്തുവെച്ചാലും തേൻ കേടായിപ്പോകില്ല.എന്നാൽ തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് ക്രിസ്റ്റൽ രൂപത്തിലായി മാറും.


ഉരുളക്കിഴങ്ങ്

അന്നജം ധാരാളം അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നത് ത്വരിതപ്പെടുത്തുന്നു. ഇതുമൂലം ഉരുളക്കിഴങ്ങിന്റെ രുചി കുറയുകയും ചെയ്യും.


കാപ്പിപ്പൊടി

കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിന്റെ സ്വാഭാവിക രുചിയും മണവും നഷ്ടമാകും. ഇതിന് പുറമെ ഫ്രിഡ്ജിലെ മറ്റു ഈർപ്പവും ദുർഗന്ധവും ആഗിരണം ചെയ്യുകയും ചെയ്യും.

Similar Posts