Health
മുഖക്കുരു മാറുന്നില്ലേ..? ചിലപ്പോള്‍ പ്രശ്നക്കാരൻ നിങ്ങളുടെ മൊബൈൽ ഫോൺ ആയിരിക്കാം...
Health

മുഖക്കുരു മാറുന്നില്ലേ..? ചിലപ്പോള്‍ പ്രശ്നക്കാരൻ നിങ്ങളുടെ മൊബൈൽ ഫോൺ ആയിരിക്കാം...

Web Desk
|
5 May 2023 4:50 PM GMT

വൃത്തിയില്ലാത്ത പ്രതലം മുഖത്ത് തട്ടുന്നതിനനുസരിച്ച് ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചർമ്മ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മൊബൈൽ ഫോൺ. ലോകത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന ഈ മൊബൈൽ ഫോണിന് നമ്മുടെ മുഖ സൗന്ദര്യത്തിന് കോട്ടം വരുത്താൻ സാധിക്കുമെന്നാണ് പംനങ്ങള്‍ പറയുന്നത്. മുഖക്കുരുവിനും മറ്റു ചർമ്മ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം പറഞ്ഞുതരുന്ന മൊബൈൽ ഫോൺ എങ്ങനെയാണ് നമ്മുടെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നതെന്നും അതിന്‍റെ പരിഹാരങ്ങളും നോക്കാം.

1. ബാക്ടീരിയകളുടെ കേന്ദ്രമായ മൊബൈൽ ഫോൺ വൃത്തിയായി സൂക്ഷിക്കുക. ഒരു മുറിയെക്കാള്‍ അധികം ബാക്ടീരിയകള്‍ നമ്മുടെ ഫോണിൽ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

2. വൃത്തിയായി തുടക്കാത്ത ഫോണിന്‍റെ പ്രതലം മുഖത്തോട് അടുപ്പിക്കാതിരിക്കുക. വൃത്തിയില്ലാത്ത പ്രതലം മുഖത്ത് തട്ടുന്നതിനനുസരിച്ച് ബാക്ടീരിയകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചർമ്മ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

3. 70 ശതമാനം ആൽക്കഹോള്‍ അടങ്ങിയ തുണി ഉപയോഗിച്ച് ഫോൺ തുടക്കുക

4. വൃത്തിഹിനമായ സ്ഥലങ്ങളിലേക്ക് ഫോൺ കൊണ്ടുപോകാതിരിക്കുക

5. വൃത്തിഹീനമായ സ്ഥലത്ത് വച്ച ഫോൺ വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക

6. അമിതമായ ഫോൺ ഉപയോഗം കുറക്കുക

Similar Posts