പ്രായമായ രക്ഷിതാക്കൾക്ക് വേണം സ്മാർട്ട് കരുതൽ
|വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അച്ഛനമ്മമാരെ ഏൽപ്പിക്കാൻ പറ്റുന്ന സുരക്ഷിതമായ കരങ്ങൾ ഏതാണെന്ന് എല്ലാ മക്കളും ആലോചിച്ചിട്ടുണ്ടാക്കില്ലേ.
മക്കൾ വിദേശത്ത്, പ്രായമായ രക്ഷിതാക്കൾ നാട്ടിൽ തനിച്ച്...ഇന്ന് കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്. രക്ഷിതാക്കളെ വീട്ടിൽ തനിച്ചാക്കി പോകുന്ന പ്രവാസികളായ മക്കൾക്ക് നാട്ടിൽ നിന്നുള്ള ഓരോ ഫോൺ വിളിയും ചെറുതെങ്കിലും ഒരു ഞെട്ടലുണ്ടാക്കും. അച്ഛനമ്മമാർക്ക് സുഖമാണെന്ന് അറിയുമ്പോൾ മാത്രമായിരിക്കും നെഞ്ചിടിപ്പ് ഒന്ന് കുറയുക.
ജീവിതം കരുപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ രക്ഷിതാക്കളുടെ പരിചരണത്തെ കുറിച്ചുള്ള ചിന്തകൾ മക്കളിലുണ്ടാക്കുന്ന ആശങ്കകൾ ചെറുതല്ല. രക്ഷിതാക്കളെ കൂടെ കൊണ്ട് പോകുക പലപ്പോഴും എളുപ്പമായി കൊള്ളണമെന്നുമില്ല. വാർധക്യത്തിൽ വീടും നാടും വിട്ട് അന്യ ദേശത്ത് പോയി നിൽക്കാൻ അച്ഛനമ്മമാർ തയ്യാറായി കൊള്ളണമെന്നുമില്ല. വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അച്ഛനമ്മമാരെ ഏൽപ്പിക്കാൻ പറ്റുന്ന സുരക്ഷിതമായ കരങ്ങൾ ഏതാണെന്ന് എല്ലാ മക്കളും ആലോചിച്ചിട്ടുണ്ടാക്കില്ലേ. അതിനുള്ള മറുപടിയാണ് ഫെലിക്സ കെയർ ആപ്പ്.
ആപ്പിലുണ്ട് കാര്യം
കുടുംബാംഗങ്ങളെ നോക്കാൻ ആപ്പോ എന്ന് മൂക്കത്ത് വിരൽവെക്കുന്നവർ ഉണ്ടാകും. എന്നാൽ പ്രായമായ രക്ഷിതാക്കൾക്ക് അധിക കരുതൽ നൽകുന്നതിനുള്ള സ്മാർട്ട് തീരുമാനം ആയിരിക്കും ഫെലിക്സ കെയർ ആപ്പ്. പ്രായമായ അച്ഛനമ്മമാരുടെ കൂടെ നിൽക്കാൻ സാധിക്കാത്ത മക്കൾക്ക് വലിയൊരു ആശ്വാസമാണ് ഫെലിക്സ കെയർ ആപ്പ്. രക്ഷിതാക്കളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ബുക്കാണിത്.
രക്ഷിതാക്കളുടെ ഒരു ദിവസത്തെ ഭക്ഷണകാര്യം മുതൽ ചികിത്സാ കാര്യങ്ങൾ വരെയുള്ള എല്ലാ വിവരങ്ങളും ആപ്പ് വഴി ദൂരെ നാട്ടിൽ നിൽക്കുന്ന മക്കൾക്ക് അപ്പപ്പോൾ തന്നെ അറിയാൻ സാധിക്കും.
പ്രായമായ രക്ഷിതാക്കൾക്കും അവരെ നോക്കുന്ന കെയർ ടേക്കർമാർക്കും പ്രവാസികളായ മക്കൾക്കും ഒരു പോലെ ഉപയോഗിക്കാൻ പറ്റുന്ന സ്മാർട്ട് അസിസ്റ്റന്റ് ആണ് ഫെലിക്സ കെയർ. രക്ഷിതാക്കളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട എല്ലാ ചിട്ടാവട്ടങ്ങളും ആപ്പിൽ സേവ് ചെയ്ത് റിമൈൻഡർ വെക്കാം. ഭക്ഷണം, മരുന്ന്, വ്യായാമം, ചെക്കപ്പ് തുടങ്ങിയവയിലേതെങ്കിലും രക്ഷിതാവോ കെയർ ടേക്കറോ മക്കൾ തന്നെയോ മറന്ന് പോയാലും ആപ്പ് ഓർമ്മപ്പെടുത്തും.
പലയിടങ്ങളിലായി ചിതറികിടക്കുന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിച്ച് നിർത്താനുള്ള ഇന്നൊവേറ്റീവ് ആപ്പ് കൂടിയാണ് ഫെലിക്സ കെയർ. രക്ഷിതാക്കളുടെ രോഗവിവരങ്ങളും ക്ഷേമ വിവരങ്ങളും എല്ലാ കുടുംബാംഗങ്ങൾക്കും ഒരു പോലെ അപ്ഡേറ്റഡ് ആയി ലഭിക്കും. രക്ഷിതാക്കളുടെ ആരോഗ്യ വിവരങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭിക്കുന്നത് അവരെ കുറിച്ചുള്ള ആശങ്കകൾ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. മെഡിക്കൽ റെക്കോർഡുകൾക്ക് പുറമേ, അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകളും മറ്റും സേവ് ചെയ്യാനും ആപ്പിൽ സാധിക്കുന്നു. നാട്ടിൽ തനിച്ച് കഴിയുന്ന രക്ഷിതാക്കളുടെ ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച ആഗ്രഹിക്കാത്ത പ്രവാസികൾക്ക് ഫെലിക്സ കെയറിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
ഫെലിക്സ കെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ.