Health
ചൈനയിൽ വീണ്ടും ലോക്ഡൗൺ
Health

ചൈനയിൽ വീണ്ടും ലോക്ഡൗൺ

Web Desk
|
12 Oct 2022 10:52 AM GMT

ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതിനെ തുടർന്നാണ് ലോക്ഡൗൺ

ബെയ്ജിങ്: ചൈനയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതിനെ തുടർന്നാണ് ലോക്ഡൗൺ. കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

36 ചൈനീസ് നഗരങ്ങളിലാണ് ലോക്ഡൗൺ. രോഗവ്യാപനത്തെ തുടർന്ന് ചൈനയിലെ നിരവധി സ്കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. കഴിഞ്ഞ ആഴ്ച 179.7 ദശലക്ഷം ആളുകളെ ലോക്ഡൗൺ ബാധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു . ഇപ്പോഴത് ഏകദേശം 196.9 ദശലക്ഷം ആളുകളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. കർശനമായ സീറോ കൊവിഡ് നടപടികൾ തുടരുന്ന രാജ്യമാണ് ചൈന.

ഒമിക്രോണിന്റെ വകഭേദങ്ങളായ ബി എഫ്.7, ബി എ.5.1.7 എന്നീവയാണ് കണ്ടത്തിയത്. ഒമിക്രോണിന്റെ ബി എ.5.2.1ന്റെ ഉപ​വകഭേദമാണ് ബി എഫ്.7. ഒക്ടോബർ നാലിന് യാന്റായ് ഷാഗോൺ നഗരങ്ങളിലാണ് ബി എഫ്.7 ആദ്യമായി റിപ്പോർട്ട് ചെയ്തത്. കോവിഡിനെ തുരത്താൻ കൂട്ടപരിശോധന, അതിർത്തിൽ നിയന്ത്രണങ്ങൾ,ക്വാറന്റിൻ,ലോക്ഡൗൺ എന്നിവ ചൈന ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ തന്നെ ലോകാരോഗ്യ സംഘടന ബി എഫ്.7 കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തിയിരുന്നു.

Similar Posts