Health
Are you seeing these symptoms, warning of a heart attack, symptomd of heart attack, latest malayalam news, നിങ്ങൾ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ, ഹൃദയാഘാതത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്, ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ, ഏറ്റവും പുതിയ മലയാളം വാർത്ത
Health

ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? ഒരുപക്ഷേ ഹൃദയാഘാതത്തിന്‍റെ മുന്നറിയിപ്പ് ആയിരിക്കാം

Web Desk
|
11 Sep 2023 4:37 PM GMT

ഹൃദയാഘാതമുണ്ടായാൽ പ്രാഥമികമായി നൽകേണ്ട സി.പി.ആർ നൽകാനുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്

ഹൃദയാരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ മാറിയ ജീവിതശൈലിയിൽ ഹൃദയാഘാതം പോലുള്ളവ നമ്മെ കീഴടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫാസ്റ്റ് ഫുഡും കൃത്യമായി വ്യായാമം ചെയ്യാത്തതുമൊക്കെയാണ് പലപ്പോഴും ഈ രോഗങ്ങളിലേക്ക് നമ്മെ നയിക്കാറ്. പെട്ടന്ന് ഹൃദയം നിലച്ചുപോകുന്ന അവസ്ഥയിൽ നിന്ന് തിരിച്ചുവരാൻ പുരുഷൻമാരെക്കാള്‍ ഏറെ സാധ്യത സ്ത്രീകള്‍ക്കാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമീപകാല പഠനം അനുസരിച്ച് ഹൃദയസ്തംഭനം ഉണ്ടായവരിൽ 50 ശതമാനം പേർക്കും ഹൃദയത്തിന്റെ പ്രവർത്തനം നഷ്ടപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ചില സൂചനകള്‍ ശരീരം നൽകിയിട്ടുണ്ട്. എന്നാൽ സ്ത്രീകളിലും പുരുഷൻമാരിലും ഈ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഹൃദയാഘാതത്തിന് മുൻപ് നമുക്ക് ശരീരം തരുന്ന ആ മുന്നറിയിപ്പുകള്‍ താഴെ പറയുന്നവയാണ്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ശ്വാസതടസ്സമാണ്. അതേസമയം പുരുഷന്മാർക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായാണ് പഠനങ്ങള്‍ പറയുന്നുത്. ഹൃദയാഘാതത്തിന് മണിക്കൂറുകൾ, ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്ക് മുമ്പ് സംഭവിക്കാവുന്ന ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങളിലൊന്നാണ് നെഞ്ച് വേദന. അതിനാൽ ഈ ലക്ഷണത്തെ അവഗണിക്കരുത്. എന്നിരുന്നാലും, എല്ലാ ഹൃദയാഘാതങ്ങളും ആരംഭിക്കുന്നത് നമ്മൾ കേട്ടിരിക്കാവുന്നതുപോലെ പെട്ടെന്നുള്ള നെഞ്ചുവേദനയിൽ നിന്നല്ല. വാസ്തവത്തിൽ, ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്.ശ്വാസം മുട്ടൽ, അമിതമായി വിയർക്കുന്നു, ഓക്കാനം, തലകറക്കം, അസാധാരണമായ ഹൃദയമിടിപ്പ്, ഛർദ്ദി, അസാധാരണമായ ക്ഷീണം എന്നിവയാണ് ഹൃദയാഘത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍.


ഹൃദയാഘാതമുണ്ടായാൽ പ്രാഥമികമായി നൽകേണ്ട സി.പി.ആർ നൽകാനുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. ഹൃദയാഘാതം സംഭവിച്ച് പത്ത് മുതൽ 20 മിനിറ്റിനുള്ളിൽ ബ്ലഡ് സർക്കുലേഷൻ പഴയ രീതിയിലാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ മരണം സംഭവിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഹൃദയാഘാതം സംഭവിച്ച് പത്ത് മുതൽ 20 മിനിറ്റിനുള്ളിൽ പി.സി.ആർ നൽകുന്നത് മരണസാധ്യത പകുതിയിലധികം കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. ഹൃദയാഘാത ലക്ഷണങ്ങൾ സ്ത്രീകളിൽ പ്രകടമല്ലാത്തത് സി.പി.ആർ ലഭിക്കാൻ വൈകുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.


പുരുഷൻമാരിൽ നെഞ്ചുവേദന, നെഞ്ചിന് കനം തുടങ്ങിയ പ്രകടമായ ലക്ഷണങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ അവർ വളരെ പെട്ടെന്ന് തന്നെ സി.പി.ആർ ലഭിക്കാൻ കാരണമാകുന്നു. എന്നാൽ ക്ഷീണം, മനംമറിച്ചിൽ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാണ് സ്ത്രീകൾക്കുണ്ടാകുന്നത്. ഇത് രോഗം നിർണയം വൈകാനും പ്രാഥമിക ചികിത്സ ലഭ്യമാകാതിരിക്കാനും കാരണമാകുന്നു.

Similar Posts