Health
symptoms of heart attack, blood pressure, strock, latest malayalam news, ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ, രക്തസമ്മർദ്ദം, സ്ട്രോക്ക്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Health

ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ? എങ്കിൽ ആ നിശബ്ദത കൊലയാളി നിങ്ങള്‍ക്കൊപ്പമുണ്ട്...

Web Desk
|
10 Feb 2024 1:00 PM GMT

ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറയുന്നതനുസരിച്ച് ഉയർന്ന രക്തസമ്മർദം സ്ട്രോക്ക്, ഹൃദയാഘാതം, വൃക്ക തകരാറുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും

പകർച്ചവ്യാധികളിൽ നിന്ന് വഴുതി രക്ഷപ്പെട്ട് പലരും ഓടിയെത്തുന്നത് ഒരു നിശബ്ദത കൊലയാളിയുടെ അടുത്തേക്കാണ്. ഇന്ത്യയിലെ യുവതി, യുവാക്കള്‍ ഈ കൊലയാളിയെ അവരറിയാതെ വിളിച്ച് വരുത്തുകയും ചെയ്യുന്നുണ്ട്. തെറ്റായ ജീവിതശൈലി മൂലം നാം വിളിച്ചു വരുത്തുന്ന ആ നിശബ്ദ കൊലയാളി 'രക്തസമ്മർദം' അഥവാ ബി.പിയാണ്.




വാർധക്യം പിടിമുറുക്കിയവരെയും വാർധക്യത്തിന്‍റെ പടിചവിട്ടാൻ കാത്തു നിൽക്കുന്നവരെയുമൊക്കെയായിരുന്നു മുൻപ് രക്ത സമ്മർദം പിടികൂടിയിരുന്നത്. എന്നാൽ ഇന്ന് യുവാക്കളിൽ ഭൂരിഭാഗം പേരിലും രക്തസമ്മർദം പിടിമുറുക്കിയതായി കാണാം. ജീവിതശൈലി, ആരോഗ്യത്തെക്കുറിച്ച് കൃത്യമായ അവബോധം ഇല്ലാതിരിക്കുക എന്നിവയൊക്കെയാണ് ഇത്തരക്കാരുടെ എണ്ണം കൂടാനുള്ള കാരണം.


ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറയുന്നതനുസരിച്ച് ഉയർന്ന രക്തസമ്മർദം സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസ്തംഭനം, വൃക്ക തകരാറുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പ്രകാരം ഇന്ത്യയിലെ ആകെ മരണങ്ങളിൽ 10.8 ശതമാനവും ഉയർന്ന രക്തസമ്മർദം മൂലമാണ്.

ഏഷ്യൻ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം അസോസിയേറ്റ് ഡയറക്‌ടറും ഹെഡ് യൂണിറ്റും പറയുന്നതനുസരിച്ച് 30 കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ യുവാക്കളിൽ രക്തസമ്മർദം പിടിമുറുക്കുന്നുണ്ട്. ജോലി സമ്മർദം, മോശം ഭക്ഷണ ശീലങ്ങൾ, മതിയായ ഉറക്കം ലഭിക്കാത്തത് എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്.


ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഫിസിഷ്യൻ ഡോ കാർത്തിക് ഗുപ്ത പറയുന്നതനുസരിച്ച് ഇന്ത്യ നേരിടുന്ന ഈ പ്രതിസന്ധി ഒഴിവാക്കാൻ ആരോഗ്യകരമായ ജീവിതശൈലി നേരത്തെ തന്നെ പരിശോധിച്ച് കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇന്ത്യക്കാർ ഒട്ടും വ്യായാമം ചെയ്യുന്നില്ല, ഭക്ഷണത്തിൽ പരമ്പരാഗതമായി ഉപ്പ് കൂടുതലാണ്, പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപഭോഗം കുറവാണ്, പാശ്ചാത്യ ജങ്ക് ഫുഡുകളും ശീതളപാനീയങ്ങളും കൂടുതൽ പ്രചാരത്തിലുണ്ട്, ഇതെല്ലാം തന്നെ രോഗങ്ങളെ വിളിച്ചു വരുത്തുമെന്നും ഡോ ഗുപ്ത പറഞ്ഞു.

ഉയർന്ന രക്തസമ്മർദത്തിന്‍റെ ലക്ഷണങ്ങൾ

. തലവേദന

. കാഴ്ച മങ്ങൽ

. മൂക്കിൽ നിന്ന് രക്തസ്രാവം

. ശ്വസിക്കാൻ ബുദ്ധിമുട്ട്

. നെഞ്ചുവേദന

. ക്രമരഹിതമായ ഹൃദയമിടിപ്പ്

. മൂത്രത്തിൽ രക്തം

ഈ ലക്ഷണങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.




അനിയന്ത്രിതമായ രക്തസമ്മർദത്തിന്‍റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്. ഇത് കേവലം ഒരു അവസ്ഥയല്ലെന്നും കൂടുതൽ കഠിനമായ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ മുന്നോടിയാണെന്നും ഡോക്ടർ സന്ധു മുന്നറിയിപ്പ് നൽകുന്നു.


ഡോക്ടർ സന്ധുവിൻ്റെ അഭിപ്രായത്തിൽ, ഉപ്പില്ലാത്ത സമീകൃതാഹാരം കഴിച്ചുകൊണ്ട് ദിനം ആരംഭിക്കണം, കാരണം അമിതമായ ഉപ്പ് രക്തസമ്മർദം വർദ്ധിപ്പിക്കും. മദ്യം കഴിക്കുന്നത് നിയന്ത്രിക്കുകയും ശാരീരികമായി സജീവമായിരിക്കുകയും വേണം. ഇതിനായി യോഗ അല്ലെങ്കിൽ ധ്യാനം പോലെയുള്ള സമ്മർദം നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്തണം.

Similar Posts