രാവിലെ വെറും വയറ്റിൽ ചായക്ക് പകരം ഈ നാല് പാനീയങ്ങൾ കുടിച്ചു നോക്കൂ..ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കാം...
|ഒരു കപ്പ് ചൂടുചായയും കുറച്ച് ബിസ്‌ക്കറ്റും ഇല്ലാതെ ഇന്നും നമ്മുടെയൊന്നും പ്രഭാതങ്ങൾ ആരംഭിക്കാറില്ല
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്നത് പതിറ്റാണ്ടുകളായി ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഒരു കപ്പ് ചൂടുചായയും കുറച്ച് ബിസ്‌ക്കറ്റും ഇല്ലാതെ ഇന്നും നമ്മുടെയൊന്നും പ്രഭാതങ്ങൾ ആരംഭിക്കാറില്ല. എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതെന്നല്ലാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
ചായയിൽ കഫീൻ എന്നറിയപ്പെടുന്ന ഒരു മൂലകം അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ സമയത്തും കൃത്യമായ അളവിലും കഴിച്ചാൽ മാത്രമേ അത് ആരോഗ്യത്തിന് എന്തെങ്കിലും ഗുണം ചെയ്യുകയൊള്ളൂ. രാവിലെ ആദ്യം ചായ കുടിക്കുന്നത് വയറിനെയും ദഹനവ്യവസ്ഥയെയും ബാധിക്കും. നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്‌ലക്‌സ്, വയർ വീർക്കുക തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും.
വെറും വയറ്റിൽ ചായ കുടിക്കുന്നത് നിർജലീകരണമടക്കം ആരോഗ്യപ്രശ്‌നങ്ങളുടെ പരമ്പരയ്ക്ക് തന്നെ കാരണമാകുമെന്നും ചില പഠനങ്ങൾ പറയുന്നു. ചായക്ക് പകരം ഈ പാനീയങ്ങൾ കുടിച്ച് ഓരോ പ്രഭാതവും തുടങ്ങി നോക്കൂ.ആരോഗ്യത്തോടൊപ്പം സൗന്ദര്യവും വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
ചെറുചൂടുള്ള വെള്ളം
അതിരാവിലെ ദാഹം ശമിപ്പിക്കാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനേക്കാലും നല്ല മറ്റൊന്നുമില്ല. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, കുടലുകളെ ശുദ്ധീകരിക്കാനും ചർമ്മം മൃദുവും തിളക്കമുള്ളതുമായ നൽകാനും സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാൻ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് സഹായിക്കും.
തേന്‍ ചേര്‍ത്ത നാരങ്ങവെള്ളവും
നാരങ്ങയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇത് ചർമ്മത്തിൽ നിന്ന് അധിക ഓയിൽ നീക്കം ചെയ്യുക മാത്രമല്ല, ആമാശയം ശുദ്ധിയാക്കാനനും ആരോഗ്യകരമായ കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
തേങ്ങാവെള്ളം
എല്ലാ ദിവസവും രാവിലെ തേങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം വർധിപ്പിക്കുക മാത്രമല്ല, ചർമ്മത്തിന്റെ ഇലാസ്തികതയും മെച്ചപ്പെടുത്തും. ശരീരത്തിലെ വരണ്ട ചർമ്മവുംചുളിവുകളും കുറയ്ക്കുകയും ചെയ്യും.
നെല്ലിക്ക ജ്യൂസ്
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ധാതുക്കളും നിറഞ്ഞതാണ് നെല്ലിക്ക ജ്യൂസ്. ഇത് കുടിക്കുന്നത് ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കുന്നു. അതേസമയം, പിഗ്മെന്റേഷന്റെ ലക്ഷണങ്ങളും കറുത്ത പാടുകളും കുറയ്ക്കുന്നു.രക്തം ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം, മറ്റ് എന്തെങ്കിലും അസുഖങ്ങളുള്ളവരോ മരുന്നുകൾ കുടിക്കുന്നവരോ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രമേ ഇത്തരം പാനീയങ്ങൾ കുടിക്കാവൂ.