Health
നെഞ്ചെരിച്ചിൽ വല്ലാതെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
Health

നെഞ്ചെരിച്ചിൽ വല്ലാതെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

Web Desk
|
23 Aug 2022 7:30 AM GMT

തെറ്റായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പലപ്പോഴും ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്

ഒരിക്കലെങ്കിലും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. ഇതിന് പലകാരണങ്ങളുണ്ടാകും. ദഹന പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത് മറ്റ് ചില രോഗങ്ങൾക്കും കാരണമാകും. നെഞ്ചെരിച്ചിലിന് (അസിഡിറ്റി)പുറമെ വയറ്റിലെ ആസിഡ് വീണ്ടും ഫുഡ് പൈപ്പിലേക്ക് ഒഴുകുന്ന അവസ്ഥയായ് ആസിഡ് റിഫ്‌ലക്‌സാണ് ദഹനപ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടുന്ന മറ്റൊരു അവസ്ഥ.

തെറ്റായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പലപ്പോഴും ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. കഴിക്കുന്ന രീതിയും സമയവും മറ്റൊരു കാരണമാണ്. ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും മറ്റു ചിലത് കഴിക്കുകയും ചെയ്യുന്നത് ഈ അവസ്ഥ ഇല്ലാതാക്കാൻ സാധിക്കും. തൈര്, പഴങ്ങൾ, ചിയ വിത്തുകൾ തുടങ്ങിയവ ഭക്ഷണത്തിൽ ചേർക്കുന്നത് ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.

ദഹനപ്രശ്നങ്ങൾ നേരിടുന്നവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..


എണ്ണമയമുള്ള ഭക്ഷണം: എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. പുതിയകാലത്ത് അത്തരം ഭക്ഷണങ്ങളാണ് കൂടുതലായും കഴിക്കുന്നതും. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലിന് കാരണമാകും. ഇത് ദഹനത്തെയും പ്രയാസപ്പെടുത്തും .

കഫീൻ: ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ കഫീൻ ഒഴിവാക്കുക. കഫീൻ കൂടുതലായി ഉപയോഗിക്കുന്നവരിൽ ദഹന പ്രശ്‌നങ്ങൾ കൂടുമെന്ന് പഠനങ്ങൾ പറയുന്നു. കഫീൻ അമിതമായി കഴിക്കുന്നത് വയറിളക്കത്തിനും കാരണമാകും. ഇത് നിങ്ങളുടെ ദഹനനാളത്തിന്റെ ചലനശേഷി വർധിപ്പിക്കും.


പാലുൽപ്പന്നങ്ങൾ: പശുവിൻ പാലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ആസിഡ് റിഫ്‌ലക്‌സിന് കാരണമാകും. നിങ്ങൾക്ക് ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ അത്തരം ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

എരിവുള്ള ഭക്ഷണം: എരിവുള്ള ഭക്ഷണം ദഹനപ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണമാണ്.ഇത് ദഹനക്കേടിലേക്കും നെഞ്ചെരിച്ചിലേക്കും നയിച്ചേക്കാം, ഈ ഭക്ഷണങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് ദഹനത്തിന് നല്ലത്.




Similar Posts