ഈ എട്ട് ശീലങ്ങള്‍ ഒഴിവാക്കിയാൽ നിങ്ങളുടെ മുഖസൗന്ദര്യം വർധിപ്പിക്കാം
|മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് വരണ്ട ചർമ്മത്തിനും മറ്റ് ചർമ്മ രോഗങ്ങള്‍ക്കും കാരണമാകുന്നു
സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒത്തുതീർപ്പിന് തയാറാകാത്തവരാണ് ഭൂരിഭാഗം ആളുകളും. ഇതിനായി വിപണിയിൽ ലഭ്യമായ സൗന്ദര്യവർധക വസ്തുക്കള്‍ വാങ്ങി ഉപയോഗിച്ച് പണം കളയുകയല്ല വേണ്ടത്. മറിച്ച് ചർമ്മത്തെ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങള്‍ ചെയ്യുന്ന ഈ എട്ട് തെറ്റുകള്‍ ഒഴിവാക്കു. ഡെർമറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റുമായ ഡോ.സുഷമ യാദവ് സൗന്ദര്യ സംരക്ഷണത്തിനായി നൽകുന്ന നിർദേശങ്ങള്‍ താഴെ പറയുന്നവയാണ്.
1. മേക്കപ്പ് ധരിച്ച് ഉറങ്ങാതിരിക്കുക
ദിവസം മുഴുവനും മുഖത്ത് മേക്കപ്പ് ഇടുന്നത് ചർമ്മത്തിന് ദോഷകരമായി ബാധിക്കും. മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് വരണ്ട ചർമ്മത്തിനും മറ്റ് ചർമ്മ രോഗങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ ബ്ലാക്ക് സ്പോട്ട് , വൈറ്റ് സ്പോട്ട് എന്നിവക്കും ഈ ദുശീലം കാരണമായേക്കും.
ഉറങ്ങാൻ പോകുന്നതിന് മുൻപ് ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്ത ശേഷം വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് മുഖം തുടക്കുക. ഇത് ആരോഗ്യമുള്ള ചർമ്മം കൈവരിക്കാൻ സഹായിക്കും.
2. മോയ്സ്ചറൈസർ
ഉറങ്ങുന്നതിന് മുൻപ് മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല. അതുകൊണ്ടു തന്നെ പലരും രാത്രിയിൽ മോയ്സചറൈസർ ഉപയോഗിക്കാറുമില്ല. എന്നാൽ ഉറങ്ങുന്നതിന് മുൻപ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ജലാംശുളളതും മൃദുലവുമായ ചർമ്മം നിലനിർത്തുന്നതിന് മോയ്സ്ചറൈസർ സഹായിക്കും. ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ തെരഞ്ഞെടുത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
3. രാത്രി മുടിയിൽ എണ്ണ തേക്കുക
തലയിൽ രാത്രി മുഴുവൻ എണ്ണ തേച്ച് കിടക്കുന്നത് മുടിയുടെ വളർച്ചക്ക് ഗുണം ചെയ്യുമെന്ന് കരുതി ഇത് സ്ഥിരമാക്കിയ ആളുകളെ കാത്ത് നിരവധി പ്രതികൂല ഫലങ്ങളിരിക്കുന്നുണ്ട്. എണ്ണ തേച്ച് തലമുടി മസാജ് ചെയ്യുന്നത് ഒരു നല്ല ശീലമാണ്. എന്നാൽ 30 മുതൽ 5 മിനുറ്റ് വരെ മാത്രമേ ഇത്തരത്തിൽ എണ്ണ വക്കേണ്ടതുള്ളു.
ദീർഘ നേരം ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു രൂപപ്പെടാൻ കാരണമാകും. കിടക്കുന്നതിന് മുൻപ് എണ്ണ തേച്ച് പിടിപ്പച്ചവർ നന്നായി കഴുകി കളയുക കൂടി വേണം.
4. ഉറങ്ങുന്നതിന് മുൻപുള്ള മദ്യപാനം
ഉറങ്ങുന്നതിന് മുൻപുള്ള മദ്യപാനം രാവിലെയുള്ള ഹാംഗ് ഓവറിന് പുറമേ മുഖം വീർക്കാനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. കൂടാതെ മദ്യപാനം നിർജ്ജലീകരണം ഉണ്ടാക്കുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും. ഇത് ചർമ്മത്തിന് ദോഷകരമായി ബാധിക്കും. ആരോഗ്യമുള്ള ചർമ്മത്തിനായി മദ്യപാനം ഒഴിവാക്കുകയും ഉറങ്ങാൻ പോകുന്ന സമയത്ത് മദ്യപിക്കാതിരിക്കുകയും ചെയ്യുക.
5. വൃത്തിയുള്ളതും മൃദുവായതുമായ തലയിണയും ബെഡ് ഷീറ്റും ഉപയോഗിക്കുക
നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയുടെയും ബെഡ് ഷീറ്റിന്‍റെയും ഗുണനിലവാരം നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. വൃത്തിയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ തലയിണയും ബെഡ് ഷീറ്റും ചർമ്മരോഗങ്ങള്‍ക്ക് കാരണമാകും. 4-5 ദിവസം കൂടുമ്പോള്‍ തലയിണ മാറ്റാനും വൃത്തിയുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
6. ഉറക്കം
കൃത്യമായ ഉറക്കം ലഭിക്കേണ്ടത് സൗന്ദര്യ പരിചരണത്ത് അത്യന്താപേഷിതമാണ്. ഉറക്കക്കുറവ് കണ്ണുകൾക്ക് താഴെയുള്ള കറുപ്പിനും ചർമ്മത്തിലെ വീക്കത്തിനും കാരണമാകും. നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിനായി രാത്രിയിൽ 7-9 മണിക്കൂർ മതിയായ ഉറക്കം ലഭിക്കണം.
7. ഇടക്കിടെയുള്ള മുഖം കഴുകൽ
ചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്നാൽ ഇടക്കിടെയുള്ള അമിതമായ വൃത്തിയാക്കൽ മുഖത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പരിക്കൻ സ്ക്രബുകളും അമിതമായ ഉരസലുകളും ചർമ്മത്തിന് കേടുവരുത്തുകയും കറുത്ത പാടുകൾ, പിഗ്മെന്റേഷൻ എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു.
അമിതമായ വൃത്തിയാക്കൽ ഒഴിവാക്കുകയും ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച് മാത്രം മുഖം വൃത്തിയാക്കുകയും ചെയ്യുക.
8.സൺസ്ക്രീൻ ഉപയോഗിക്കുക
റ്റവും പ്രധാനപ്പെട്ട സൗന്ദര്യ ശീലങ്ങളിൽ ഒന്ന് സൺസ്‌ക്രീൻ ഉപയോഗിക്കുക എന്നതാണ്. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും അകാല വാർദ്ധക്യം തടയുന്നതിനും ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിനും സൺസ്ക്രീൻ സഹായിക്കും.
വെയിലില്ലാത്ത ദിവസങ്ങളിൽ 30 അല്ലെങ്കിൽ അതിലും ഉയർന്ന എസ്.പി.എഫ് ഉള്ള സൺസ്‌ക്രീൻ പ്രയോഗിക്കുക.