Health
കാരണമറിഞ്ഞ് ചികിത്സിക്കണം; നടുവേദനയ്ക്കുണ്ട് പ്രതിവിധി
Health

കാരണമറിഞ്ഞ് ചികിത്സിക്കണം; നടുവേദനയ്ക്കുണ്ട് പ്രതിവിധി

Web Desk
|
24 Dec 2022 12:06 PM GMT

നടുവേദനയ്ക്ക് സ്വന്തമായി ഒരു ചികിത്സാരീതി വികസിപ്പിച്ചിരിക്കുകയാണ് ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രി.

സാധാരണക്കാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു രോഗമാണ് നടുവേദന അതായത് ബാക് പെയിന്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ഉണ്ടാകില്ല. എല്ലുതേയ്മാനമോ, കുട്ടിക്കാലത്തുണ്ടാകുന്ന വീഴ്ചയോ ഉളുക്കോ അങ്ങനെ എന്തും നടുവേദനയ്ക്ക് കാരണമായേക്കാം. എന്തെങ്കിലും തൈലം പുരട്ടി ചെറുചൂടുവെള്ളത്തിലൊരു കുളിയാണ് പലരുടെയും നടുവേദനയ്ക്കുള്ള മരുന്ന്. പ്രവാസികള്‍, ഡ്രൈവര്‍മാര്‍, ഐടി ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി നാല്‍പത് ശതമാനത്തോളം പേര്‍ക്കും അവരുടെ തൊഴില്‍പരമായ കാരണങ്ങളാണ് നടുവേദന ഉണ്ടായിട്ടുള്ളത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

നടുവേദനയ്ക്ക് പലപ്പോഴും ആയുര്‍വേദ ചികിത്സയെ ആണ് ആളുകള്‍ ആശ്രയിക്കാറ്. നടുവേദനയ്ക്ക് സ്വന്തമായി ഒരു ചികിത്സാരീതി വികസിപ്പിച്ചിരിക്കുകയാണ് ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രി. ആ ചികിത്സാരീതിയെ കുറിച്ച് സംസാരിക്കുകയാണ് ചാങ്ങേത്തിന്‍റെ മുഖ്യസാരഥികളായ ഡോക്ടര്‍ വിപിന്‍ ചന്ദ്രനും ഡോക്ടര്‍ സായ് കൃഷ്ണ.

നടുവേദനയെന്നത് ഇന്ന് പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. പ്രത്യേകിച്ചും പലതരത്തിലുള്ള തിരക്കുകളിലാണ് ഇന്ന് മനുഷ്യര്‍.. സത്യത്തില്‍ പേടിക്കേണ്ട ഒരു അസുഖമാണോ നടുവേദന?

നടുവേദന പല തരത്തിലാണ് വരുന്നത്. സ്ത്രീകളെ സംബന്ധിച്ച് പ്രസവസമയത്തുള്ള ബുദ്ധിമുട്ടുകള്‍ കാരണമായി നടുവേദന വന്നേക്കാം. കാല്‍ ഒന്ന് വഴുക്കി, അതുമൂലം ഞരമ്പുകള്‍ വലിഞ്ഞാലും നടുവേദന വന്നേക്കാം. യൂറിനറി ഇന്‍ഫെക്ഷന്‍ വന്നാല്‍, മൂത്രത്തില്‍ കല്ലുണ്ടെങ്കില്‍ എല്ലാം നടുവേദനയ്ക്ക് കാരണമായേക്കാം. ഇതെല്ലാം സാധാരണയായി കാണുന്ന അസുഖങ്ങളാണ്. ഇതിലും കവിഞ്ഞുള്ള പ്രശ്നങ്ങള്‍ നടുവേദനയ്ക്ക് കാരണമായി കണ്ടെത്തുമ്പോഴാണ് ചാങ്ങേത്തില്‍ ചികിത്സതേടി ആളുകളെത്തുന്നത്.

For more details:

Visit: www.changethuayurveda.com/

Call:+91 9447613323 +91 7025096477

Mail:changethuayurveda@gmail.com

വീഡിയോ കാണാം:

Similar Posts