നടുവേദന നിങ്ങളെ അലട്ടുന്നുണ്ടോ.. പ്രതിവിധികള്‍ ഇവിടുണ്ട്
|ശരീരം അനങ്ങാതെയുള്ള പുതിയ ജോലിക്രമം, വിട്ട് മാറാത്ത നടു വേദനക്ക് കാരണമാവുന്നു
ജീവിതത്തില്‍ നടുവേദന അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ചെറിയ പ്രായത്തില്‍ തന്നെ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ധാരാളമാണ്. ജീവിത ശൈലിയിലെ മാറ്റങ്ങളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ഇതിന് കാരണം. ശരീരം അനങ്ങാതെയുള്ള പുതിയ ജോലിക്രമം, വിട്ട് മാറാത്ത നടു വേദനക്ക് കാരണമാവുന്നു. ഒരു വിദഗ്ധ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരു വ്യക്തിയുടെ മുന്നോട്ടുളള ജീവിതത്തെ തന്നെ അത് ബാധിച്ചേക്കാം.
നടുവേദന കുറക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍
വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാന്യമുള്ള കാര്യമാണ്. കുട്ടികളടക്കം ദിവസം 3 ലിറ്ററെങ്കിലും വെള്ളം കുടിക്കണം.
ആഹാര രീതികള്‍
അമിത ആഹാരം ഒഴിവാക്കുക.ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് ക്രമപ്പെടുത്തുന്നതിനുള്ള ആഹാരങ്ങള്‍ പതിവാക്കുക.
നല്ല ഉറക്കം
ഉറക്കം പലപ്പോഴും നടുവേദന ഉണ്ടാകുന്നതിന് കാരണമാകും. ഉറക്കത്തില്‍ നടു വേദന ആനുഭവപ്പെടുന്നത് ഉറങ്ങുന്ന സ്ഥാനത്തിന്റെയോ രീതിയുടെയോ പ്രശ്‌നമായിരിക്കാം. ഉയരം കൂടിയ തലയണകളും മൃദുത്വം കൂടിയ കിടക്കകളും ഉപേക്ഷിക്കുക. മലര്‍ന്നുള്ള ഉറക്കമാണ് നല്ലത്. കമിഴ്ന്നു കിടക്കുന്നത് നടുവേദന വര്‍ദ്ധിപ്പിക്കുന്നു.
ജോലി ക്രമം
അധിക സമയം തുടര്‍ച്ചയായി നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ആരോഗ്യത്തിനനുസരിച്ചുള്ള ജോലികള്‍ തെരഞ്ഞെടുക്കുക. ഇരുന്നു ജോലികള്‍ ചെയ്യുമ്പോള്‍ നിവര്‍ന്നിരുന്ന് പാദങ്ങള്‍ ലംബമായി നിലത്തുറപ്പിച്ച് ഇരിക്കുക.
വ്യായാമം
എല്ലാ ദിവസവും വ്യായാമം സ്ഥിരമാക്കുക.നല്ല വായു സഞ്ചാരമുള്ള ഭാഗത്തു കൂടി നിത്യേന രാവിലെ നടക്കുന്നത് നല്ലതാണ്. കൃത്യമായി യോഗ ചെയ്യുന്നതും നടു വേദനക്ക് ആശ്വാസമാണ്.
ഫിസിയോതെറാപ്പി
ഒരു വിദഗ്ധ ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടുന്നത് നല്ലതായിരിക്കും. ദീര്‍ഘകാല പ്രതിവിധിക്ക് ഏറ്റവും നല്ല മാര്‍ഗമാണ് ഫിസിയോതെറാപ്പി.