വരണ്ട ചർമ്മം മാറ്റാൻ ഓട്സിൽ കുളിക്കാം
|സോപ്പിൻറെ അമിത ഉപയോഗവും ദിവസവും സ്ക്രബ് ചെയ്യുന്നതും വരണ്ട ചർമ്മത്തിന് കാരണമാകും
പലരിലും കാണപ്പെടാറുള്ള ഒന്നാണ് വരണ്ട ചർമ്മം. വരണ്ട ചർമ്മത്തിൻറെ കാരണങ്ങള്‍ പലതാണ്. അമിതമായ സോപ്പ്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, ശരീരത്തിൽ ജലാംശം കുറയുന്നത്, അലർജി, കാലാവസ്ഥ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.
കൈയ്യുറകള്‍
അലർജി പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവർ കൈയ്യുറകള്‍ ധരിക്കുന്നതിലൂടെ അലർജി ഉണ്ടാക്കുന്ന വസ്തുക്കളിൽ നിന്നും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ സഹായിക്കും.
വെളിച്ചെണ്ണ
വരണ്ട ചർമ്മം ഉള്ളവർ രാത്രി വെളിച്ചെണ്ണ തേച്ച് ഉറങ്ങുക. അമിതമായി വരണ്ട ചർമ്മം ഉള്ളവരാണെങ്കിൽ പകൽ സമയത്തും വെളിച്ചെണ്ണ തേക്കാവുന്നതാണ്.
വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം കുറയുന്നത് വരണ്ട ചർമ്മത്തിന് കാരണമാകാറുണ്ട്. അതിനാൽ മുതിർന്ന ആളുകള്‍ 25 കിലോക്ക് ഒരു ലിറ്റർ എന്ന അളവിലും കുട്ടികളിൽ 20 കിലോക്ക് ഒരു ലിറ്റർ എന്ന അളവിലും വെള്ളം കുടിക്കുക. കുട്ടികളിൽ ജലാംശം കുറവാണോ എന്നറിയാൻ അവരുടെ മൂത്രത്തിൻറെ നിറം പരിശോധിക്കുക. മഞ്ഞ നിറം കാണുന്നുണ്ടെങ്കിൽ കുട്ടികളിൽ ജലാംശം കുറവായിരിക്കും.
പഴങ്ങള്‍ കഴിക്കുക
പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. സ്ട്രോബറി, ബ്ലുബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് വരണ്ട ചർമ്മത്തെ ഇല്ലാതാക്കാൻ സഹായിക്കും.
ചൂടുവെള്ളം
ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് പലരും. എന്നാൽ ചൂടുവെള്ളത്തിൽ സ്ഥിരമായി കുളിക്കുന്നതും വരണ്ട ചർമ്മത്തിന് കാരണമാകും. ചൂടുവെള്ളത്തിൽ അധികസമയം കുളിക്കുന്നതും ഇതേ പ്രശ്നം ഉണ്ടാക്കുന്നു.
കറ്റാർവാഴ
നിരവധി ഗുണങ്ങളുള്ള കറ്റാർവാഴ വരണ്ട ചർമ്മത്തെ ഇല്ലാതാക്കാനും സഹായിക്കും. കറ്റാർവാഴ ജെൽ ശരീരത്തിൽ പുരട്ടുന്നത് ചർമ്മം മ്യതുവാക്കും.
സോപ്പ്
സോപ്പിൻറെ അമിത ഉപയോഗവും ദിവസവും സ്ക്രബ് ചെയ്യുന്നതും വരണ്ട ചർമ്മത്തിന് കാരണമാകും.
ഓട്സ് മീൽ ബാത്ത്
ഓട്സ് പൊടിച്ച് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ചർമ്മം മ്യദുവാക്കും. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ ഓട്സ് പൊടിച്ചിട്ട് അതിൽ കിടക്കാവുന്നതുമാണ്.