തണുപ്പുകാലമാണ് വരുന്നത്... അടുക്കളയിൽ കരുതിക്കോളൂ ശർക്കര, ഉപയോഗമുണ്ട് !
|തണുപ്പുകാലത്തെ പ്രതിരോധിക്കാൻ ഭക്ഷണത്തിലുൾപ്പെടുത്താവുന്ന ഒന്നാണ് ശർക്കര
ശർക്കരയും തണുപ്പും തമ്മിൽ എന്താണ് ബന്ധം. അഭേദ്യമായ ബന്ധമുണ്ടെന്ന് പറയേണ്ടി വരും. തണുപ്പുകാലത്തെ പ്രതിരോധിക്കാൻ ഭക്ഷണത്തിലുൾപ്പെടുത്താവുന്ന ഒന്നാണ് ശർക്കര.
കരിമ്പിൽ നിന്നെടുക്കുന്നത് കൊണ്ടു തന്നെ അൺ റിഫൈൻഡ് ഷുഗർ ആണ് ശർക്കരയിലുള്ളത്. ഇത് ആരോഗ്യത്തിന് ഹാനികരമല്ല. തണുപ്പുകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇത് കാരണമാവുകയും ചെയ്യും.
ആയുർവേദ മരുന്നുകളിലെ പ്രധാന ഘടകമാണ് ശർക്കര. ശരീരത്തിന് ആവശ്യമായ ചൂട് നൽകുന്നതിൽ ശർക്കരയ്ക്ക് വലിയ പങ്കുണ്ട്. ഇഞ്ചി,തുളസിയില എന്നിവയും ശർക്കരയുമെല്ലാം തണുപ്പ് മൂലമുണ്ടാകുന്ന പനി,ചുമ,ജലദോഷം എന്നിവയകറ്റാൻ ഏറെ ഫലപ്രദമാണ്.
ശർക്കരയിൽ ധാരാളമായി അയൺ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ ശുദ്ധീകരിക്കും. ശർക്കര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയ ലളിതമാക്കുന്നു എന്നാണ് പറയാറുള്ളത്. കൂടാതെ ഇത് ദഹനത്തിന് വേണ്ട എൻസൈമുകളെയും പരിപോഷിപ്പിക്കും.
ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ളത് കൊണ്ടു തന്നെ വേദനയകറ്റാൻ ശർക്കരയേക്കാൾ മികച്ച ഒന്നില്ല. സന്ധി വേദന അകറ്റാനും എല്ലുകളുടെ ബലം വർധിപ്പിക്കാനുമൊക്കെ ശർക്കര നിത്യവും കഴിക്കുന്നത് നല്ലതാണ്.