Health
പ്രമേഹരോഗികൾക്ക് മഞ്ഞുകാലത്ത് മധുരക്കിഴങ്ങ് കഴിക്കാമോ?
Health

പ്രമേഹരോഗികൾക്ക് മഞ്ഞുകാലത്ത് മധുരക്കിഴങ്ങ് കഴിക്കാമോ?

Web Desk
|
12 Dec 2022 6:43 AM GMT

മധുരക്കിഴങ്ങില്‍ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്

ശീതകാലത്ത് കഴിക്കാവുന്ന സൂപ്പര്‍ ഫുഡുകളില്‍ ഒന്നാണ് മധുരക്കിഴങ്ങ്. നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.എന്നാൽ, പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?കാലാവസ്ഥയിലെ മാറ്റങ്ങളനുസരിച്ച്, പ്രമേഹമുള്ളവർ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിന് ഭക്ഷണക്രമത്തിലും ജീവിതരീതിയിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

മധുരക്കിഴങ്ങില്‍ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല സ്വാഭാവികമായും മധുരവുമുണ്ട്.അതിനാൽ, പ്രമേഹരോഗികൾ പലപ്പോഴും ഈ ശൈത്യകാല സൂപ്പർഫുഡ് ഒഴിവാക്കുന്നു. അതിന്‍റെ ആവശ്യമുണ്ടോ? ന്യൂഡൽഹിയിലെ ബിഎല്‍കെ ആന്‍ഡ് മാക്സ് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റും ഡയറ്റ് വിദഗ്ധയുമായ മേഘ ജൈന എന്താണ് പറയുന്നതെന്ന് നോക്കാം.

പ്രമേഹരോഗികൾക്ക് എങ്ങനെ മധുരക്കിഴങ്ങ് സുരക്ഷിതമായി കഴിക്കാം

മധുരക്കിഴങ്ങിൽ സാധാരണ വെളുത്ത ഉരുളക്കിഴങ്ങിനേക്കാൾ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൂടുതലാണ്.ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക ഇത് പ്രമേഹരോഗികൾക്ക് സുരക്ഷിതമാണോ അല്ലയോ എന്ന് നിർണയിക്കാൻ സഹായിക്കുന്നു.മധുരക്കിഴങ്ങിൽ നിങ്ങളുടെ പാചകരീതിയെ ആശ്രയിച്ച് കുറഞ്ഞതോ ഇടത്തരമോ ഉയർന്നതോ ആയ GI ഉണ്ടായിരിക്കാം.

"പ്രമേഹ രോഗിയുടെ ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ് ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചികയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ഉയർന്ന ഗ്ലൈസിമിക് ഇന്‍ഡക്സ് (ജിഐ) ഉള്ള ഭക്ഷണങ്ങളാണ്. എന്നാൽ അവ പൂർണമായും ഒഴിവാക്കേണ്ട ആവശ്യമില്ല'' മേഘ പറയുന്നു. അവ ശരിയായ രീതിയിൽ കഴിക്കുന്നത് വളരെ പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. "മധുരക്കിഴങ്ങിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് പുഴുങ്ങിയോ റോസ്റ്റായോ മധുരക്കിഴങ്ങ് കഴിക്കാം'' മേഘ പറയുന്നു.

എങ്ങനെ കഴിക്കാം

പ്രമേഹമുള്ളവർ ഒരിക്കലും വറുത്ത മധുരക്കിഴങ്ങ് കഴിക്കരുത്."നിങ്ങൾ ഇത് ഉച്ചഭക്ഷണമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കുകയാണെങ്കിൽ, ഉയർന്ന നാരുകളുള്ള സാലഡുമായി യോജിപ്പിക്കണം. രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ഒഴിവാക്കാൻ ഇത് കുറച്ച് വ്യായാമങ്ങൾ ചെയ്യണം." മേഘ നിര്‍ദേശിച്ചു.

എപ്പോള്‍ കഴിക്കണം

നിങ്ങൾ പ്രമേഹരോഗിയാണെങ്കിൽ, മെറ്റബോളിസം ഉയർന്ന ദിവസത്തിന്‍റെ ആദ്യ പകുതിയിൽ മധുരക്കിഴങ്ങ് കഴിക്കാൻ പോഷകാഹാര വിദഗ്ധൻ നിര്‍ദേശിക്കുന്നു. ഒരാൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കാം.അമിതഭാരമുള്ളവരോ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരോ ആയ പ്രമേഹരോഗികൾ മധുരക്കിഴങ്ങിന്‍റെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും മേഘ കൂട്ടിച്ചേര്‍ത്തു.

Similar Posts