Health
Diet_Depression
Health

ഡിപ്രഷൻ മാറാൻ ഭക്ഷണം സഹായിക്കുമോ! ഡോക്‌ടർമാർ പറയുന്നത് കേൾക്കൂ

Web Desk
|
13 Feb 2023 12:35 PM GMT

ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നാൽ പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക എന്ന് അർത്ഥമില്ല

വിഷാദ രോഗം അഥവാ ഡിപ്രഷൻ, ഈ മാനസികാരോഗ്യ വൈകല്യത്തെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ലോകമെമ്പാടുമുള്ള മുതിർന്നവരിൽ 5 ശതമാനം പേരും വിഷാദ രോഗികളാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതിനാൽ തന്നെ സാധാരമായ ഒരു അവസ്ഥയാണിത്. വിഷാദരോഗം എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല. വ്യത്യസ്തത തരം വിഷാദരോഗങ്ങളുണ്ട്. മേജർ ഡിപ്രസീവ് ഡിസോർഡർ ആണ് കൂടുതൽ ആളുകളിലും ബാധിക്കുന്നത്. കുറഞ്ഞത് 2 വർഷമെങ്കിലും നീണ്ടുനിൽക്കുന്ന പെർസിസ്റ്റന്റ് ഡിപ്രസീവ് ഡിസോർഡറും ഇക്കൂട്ടത്തിലുണ്ട്.

വിഷാദരോഗത്തിന് കാരണങ്ങൾ പലതുണ്ട്. ജനിതകമാണ് ഒരു കാരണം. സാഹചര്യങ്ങൾ മൂലം വിഷാദരോഗികളാകേണ്ടി വന്നവരാകും കൂടുതലും. ജോലി നഷ്ടപ്പെടുക, പ്രിയപ്പെട്ടൊരാൾ വിട്ടുപോകുക തുടങ്ങി പല സാഹചര്യങ്ങളും വിഷാദരോഗത്തിലേക്ക് നയിക്കാം. വിഷാദരോഗത്തെ മറികടക്കാൻ തെറാപ്പിയും മരുന്നുകളും നിലവിലുണ്ട്. എങ്കിലും, ഇത്തരം ചികിത്സകൾ വിഷാദരോഗ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനാണോ മറികടക്കാനോ എല്ലാവർക്കും ഫലപ്രദമായിരിക്കില്ല.

ഇത് സംബന്ധിച്ച് ഗവേഷകർ നടത്തിയ മെഡിക്കൽ റിസേർച്ചിലാണ് ഡയറ്റിന്റെ പ്രാധാന്യം വീണ്ടും ചർച്ചയാകുന്നത്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം വിഷാദരോഗ ലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. 2022 ഏപ്രിലിൽ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്‌നിയിൽ നിന്നുള്ള ഒരു പഠനത്തിൽ, മെഡിറ്ററേനിയൻ ഡയറ്റിലേക്ക് മാറിയതിന് ശേഷം 18-25 വയസിനിടയിൽ പ്രായമുള്ള പുരുഷന്മാർക്ക് വിഷാദരോഗ ലക്ഷണങ്ങൾ മെച്ചപ്പെട്ടതായി കണ്ടെത്തി.

എന്നാൽ, ഭക്ഷണത്തിന്റെ ഗുണനിലവാരവും മാനസികാരോഗ്യവും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം എന്തെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനിടെ 2022 ഡിസംബറിൽ, നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങൾ കുടലിലെ മൈക്രോബയോട്ടയും വിഷാദ ലക്ഷണങ്ങളും തമ്മിലുള്ള ബന്ധം പരിശോധിച്ചു. കുടലിലെ 13 തരം ബാക്‌ടീരിയകൾ, വിഷാദരോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.

ചില ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ കുടിലിലെ ഈ ബാക്‌ടീരിയകളുടെ വിപുലീകരണത്തെ സ്വാധീനിക്കാൻ കഴിഞ്ഞേക്കുമെന്ന് ഗവേഷണത്തിൽ വ്യക്തമാക്കുന്നു.ഇതിലൂടെ കുടലും തലച്ചോറും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുകയും വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വിഷാദരോഗ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് നിങ്ങൾക്ക് ഊർജ്ജമില്ല എന്നതാണെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.

ഭക്ഷണക്രമത്തിൽ കൃത്യമായ നിയന്ത്രണം എടുക്കുന്നതിലൂടെ, വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുന്നതിന് സഹായകമാകും. ഒരുപക്ഷേ പൂർണമായി തടയാനും ഇത് ഇതിലൂടെ സാധിച്ചേക്കാം. വെറുതെ നാം കഴിക്കുന്ന ചോക്ലേറ്റുകൾ പോലും വിഷാദരോഗ ലക്ഷണങ്ങളെ ബാധിക്കുന്നുണ്ടത്രേ. മിൽക്ക് ചോക്ലേറ്റുകളേക്കാൾ ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായിരിക്കുമെന്ന് ഡോക്ടർമാർ സൂചിപ്പിക്കുന്നു.

  • പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
  • ബീൻസ് പോലെയുള്ളവ ആഹാരത്തിൽ ഉൾപ്പെടുത്തുക.പലതരം ബീൻസുകൾ കഴിക്കുന്നത് നല്ലതാണ്.
  • തൈര് പോലെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളും കുടലിലെ ബാക്‌ടീരിയൽ വൈവിധ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇലക്കറികൾ പോലെയുള്ള പ്രീബയോട്ടിക് ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതാണ്.
  • എണ്ണമയമുള്ള മത്സ്യം അല്ലെങ്കിൽ വാൽനട്ട് പോലെയുള്ള ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നാൽ പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക എന്ന് അർത്ഥമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാം. നിയന്ത്രണം വേണമെന്നേയുള്ളൂ. ഡോണറ്റ് കഴിക്കുന്നതാണ് നിങ്ങൾക്ക് സന്തോഷം നൽകുന്നതെങ്കിൽ അത് കഴിക്കുക. എത്രത്തോളം കഴിക്കുന്നു അത്പ ഴങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ, പച്ചക്കറികൾ, പച്ച ഇലക്കറികൾ, ധാന്യങ്ങൾ (മുഴുവൻ മാംസം) എന്നിവ ഉപയോഗിച്ച് ബാലൻസ് ചെയ്യാനും ശ്രദ്ധിക്കണം.

Similar Posts