![വെറും വയറ്റിൽ കാപ്പി കുടിക്കാമോ? വെറും വയറ്റിൽ കാപ്പി കുടിക്കാമോ?](https://www.mediaoneonline.com/h-upload/2022/12/30/1342591-tytyty.webp)
വെറും വയറ്റിൽ കാപ്പി കുടിക്കാമോ?
![](/images/authorplaceholder.jpg?type=1&v=2)
ഉറക്കമുണർന്നതിന് ശേഷം ആദ്യം കാപ്പികുടിയാണ് പതിവെങ്കിൽ ആ ശീലം മാറ്റിക്കോളൂ
രാവിലെ എഴുന്നേറ്റയുടനെ വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് ചിലർക്ക് പതിവായിരിക്കും. എന്നാലേ ഒരുണർവ് ലഭിക്കൂ. എന്നാൽ ആ ശീലം മാറ്റാൻ സമയമായി. കാപ്പി കുടിച്ചാൽ ഒരുപാട് ഗുണങ്ങൾ ലഭിക്കുമെങ്കിലും അതിന്റെ ദോഷവശങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.
സ്ത്രീകൾ ശ്രദ്ധിച്ചോളൂ
![](https://www.mediaoneonline.com/h-upload/2022/12/30/1342586-fggjghj.webp)
സ്ത്രീകൾ വെറുംവയറ്റിൽ കാപ്പികുടിക്കുന്നത് മൂലം അവരുടെ ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർധിക്കുന്നു. ഇത് അണ്ഡോത്പാദനത്തെ ബാധിക്കാൻ കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്.
ഉറക്ക പ്രശ്‌നം
![](https://www.mediaoneonline.com/h-upload/2022/12/30/1342587-gfhfghh.webp)
പൊതുവെ സ്ട്രെസ് ഹോർമോണുകളുടെ അളവ് രാവിലെ കൂടുതലും വൈകുന്നേരങ്ങളിൽ കുറവുമായിരിക്കും. എന്നാൽ രാവിലെ വെറുംവയറ്റിൽ കാപ്പി കുടിക്കുമ്പോൾ കോർട്ടിസോളിന്റെ അളവ് കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുന്നത്. ഉയർന്ന അളവിലുള്ള കോർട്ടിസോൾ ശരീരഭാരം കൂടാനും ഉറക്കപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.
രക്തസമ്മർദം കൂടുന്നു
![](https://www.mediaoneonline.com/h-upload/2022/12/30/1342588-fgdfhgfdh.webp)
ഉയർന്ന രക്തസമ്മർദമുള്ളവർക്ക് കാപ്പി കുടിമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. കഫീന്റെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നിരിക്കെ അമിത രക്തസമ്മർദമുള്ളവർ ദിവസവും രണ്ട് കപ്പോ അതിലധികമോ കാപ്പി കുടിക്കുന്നത് പാടേ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിര്‌ദേശിക്കുന്നത്. ജപ്പാനിലെ ഒസാക യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് മെഡിസിനും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയും സംയുക്തമായി നടത്തി പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദഹനപ്രശ്‌നങ്ങൾ
![](https://www.mediaoneonline.com/h-upload/2022/12/30/1342589-ytgutui-u.webp)
കാപ്പി വയറിനുള്ളിലെ ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ശരീരത്തിന്റെ ദഹന സംവിധാനത്തിന് ദോഷകരമാകുന്ന സ്റ്റോമ ആസിഡ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടും. ഇത് ദഹനമില്ലായ്മ, തടി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു.
കാപ്പിക്ക് പകരം?
![](https://www.mediaoneonline.com/h-upload/2022/12/30/1342590-fhg.webp)
രാവിലെ എഴുന്നറ്റേയുടനെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. കാരണം മണിക്കൂറുകളോളം നമ്മൾ ഉറങ്ങുമ്പോൾ ശരീരത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ എഴുന്നേറ്റയുടനെ വെള്ളം കുടിക്കുന്നത് നമ്മളെ എപ്പോഴും ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു.