Health
കഴുത്തിലെയും കക്ഷത്തിലെയും കറുത്തപാടുകള്‍ക്ക് കാരണം
Health

കഴുത്തിലെയും കക്ഷത്തിലെയും കറുത്തപാടുകള്‍ക്ക് കാരണം

Web Desk
|
26 Oct 2022 8:17 AM GMT

ഇത്തരം പാടുകള്‍ ചർമ രോഗങ്ങളല്ല. മറിച്ച് ശരീരത്തിലെ മറ്റു ആരോഗ്യപ്രശ്നങ്ങളുടെ പ്രതിഫലനമാണ്

പലരിലും കാണപ്പെടുന്ന ഒന്നാണ് കഴുത്തിലെയും കക്ഷത്തിലെയും കറുത്തപാടുകള്‍. കഴുത്തിലും കക്ഷത്തിലും കട്ടിയായി കാണപ്പെടുന്ന ഈ പാടുകള്‍ അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്. ഇത്തരം പാടുകള്‍ ചർമ രോഗങ്ങളല്ല. മറിച്ച് ശരീരത്തിലെ മറ്റു ആരോഗ്യപ്രശ്നങ്ങളുടെ പ്രതിഫലനമാണ്. ഈ പ്രശ്നത്തിന് പല വഴികളും പരീക്ഷിക്കുന്നുണ്ടെങ്കിലും അതൊന്നും പലപ്പോഴും ഫലപ്രദമാകാറില്ല. പ്രശ്നമറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കാത്തതാണ് ഇതിന് കാരണം.

അമിതഭാരം, ഉയർന്ന രക്ത സമ്മർദ്ധം, തൈറോയ്ഡ്, പിസിഒഎസ്, ഹോർമോൺ വ്യതിയാനങ്ങള്‍ എന്നി രോഗങ്ങളുടെ പ്രതിഫലനമായാണ് ഇത്തരം കറുത്തപാടുകള്‍ കാണുന്നത്. ഇത്തരം ലക്ഷണങ്ങള്‍ കാണുന്നവർ ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ ടെസ്റ്റ് , തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റ് എന്നി രക്തപരിശോധനകള്‍ക്ക് വിധേയരാകണം.

സ്ത്രികളിൽ പി.സി.ഒ.എസിന്‍റെ മറ്റു ലക്ഷണങ്ങളായ മുഖക്കുരു, അമിത രോമ വളർച്ച , ക്രമം തെറ്റിയ ആർത്തവം എന്നിവ കാണുന്നുണ്ടെങ്കിൽ ഗൈനക്കോളജിസ്റ്റിന്‍റെ നിർദേശത്തോടെ പിസിഒഎസ് പരിശോധനക്ക് വിധേയരാകണമെന്ന് ചര്‍മരോഗ വിദഗ്ധയായ ഡോ. സ്നേഹ നമ്പ്യാര്‍ നിര്‍ദേശിക്കുന്നു

Similar Posts