ചോളം; മഴക്കാലത്ത് കഴിക്കേണ്ട 'സൂപ്പര്‍ ഫുഡ്'
|പോഷകസമൃദ്ധമായ ഭക്ഷണക്രമം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം
മഴക്കാലമാണ്..നല്ല ചൂടുള്ള ചായയും കുടിച്ച് വെറുതെ ഇരിക്കാന്‍ തോന്നുന്ന സമയം. പക്ഷെ സാഹചര്യവും സമയവും അനുയോജ്യമല്ല...ജോലിക്ക് പോയെ പറ്റൂ..എന്നാല്‍ ഈ മഴക്കാലത്ത് ഒരു കാര്യത്തില്‍ ശ്രദ്ധിക്കാം. സ്വന്തം ആരോഗ്യത്തില്‍. ചുട്ടുപൊള്ളുന്ന വേനല്‍ കടന്നാണ് ഈ മഴയത്തേക്ക് എത്തിയിരിക്കുന്നത്. കാലാവസ്ഥ മാറ്റം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും പ്രതിരോധ ശേഷിയെ പരീക്ഷിക്കുകയും ചെയ്യും. ജലദോഷം, പനി തുടങ്ങിയ രോഗങ്ങളുടെ നീണ്ടനിര തന്നെ നമ്മളെ പിന്തുടരും. തീര്‍ച്ചയായും ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കുക തന്നെ വേണം.
പോഷകസമൃദ്ധമായ ഭക്ഷണക്രമം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതില്‍ ഏറ്റവും മുന്നിലാണ് ചോളം. ഒരു സൂപ്പര്‍ ഫുഡാണ് ചോളമെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ചോളത്തിന്‍റെ ഗുണങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.
ചോളത്തില്‍ വിറ്റാമിന്‍ ബിയും ഫോളിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും നരയെ തടയുകയും ചെയ്യും. നാരുകളാല്‍ സമ്പന്നമാണ് ചോളം. മലബന്ധം ഇല്ലാതാക്കാന്‍ ചോളം കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവും നിയന്ത്രിക്കുന്നു. വെറുതെ പുഴുങ്ങിയോ, വറുത്തെടുത്തോ, റൊട്ടികളാക്കിയോ അങ്ങനെ ഏതു രൂപത്തില്‍ വേണമെങ്കില്‍ ചോളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.