സൂക്ഷിച്ചോളൂ..! പ്രമേഹം നിങ്ങളുടെ എല്ലുകള്‍ക്കും പണി തരും
|പ്രമേഹമുള്ള പ്രായമായവരിൽ 22 ശതമാനം ആളുകളും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്നുണ്ട്
നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ഇപ്പോഴിതാ പ്രമേഹം അസ്ഥികളുടെ ആരോഗ്യത്തെയും ബാധിക്കുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ചും പ്രായമായവരിൽ. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്ജിപിജിഐഎംഎസ്) നടത്തിയ പഠനത്തിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രമേഹം ഭീഷണിയാണെന്നാണ് പറയുന്നത്.
എൻഡോക്രൈനോളജി വിഭാഗത്തിലെ ഗവേഷണത്തിന് നേതൃത്വം നൽകുന്ന പ്രൊഫസർ സുശീൽ ഗുപ്ത, അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിൽ സാർകോപീനിയ എന്നറിയപ്പെടുന്ന അസ്ഥി പിണ്ഡത്തിന്റെയും പേശികളുടെയും നിർണായക പങ്കിനെ പറ്റിയും ഊന്നിപ്പറയുന്നുണ്ട്.
പ്രമേഹമുള്ള പ്രായമായവരിൽ ഗണ്യമായ 22 ശതമാനവും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.70 വയസ്സിനു മുകളിലുള്ളവരിൽ ഏകദേശം 40 ശതമാനം ആളുകളെ ഈ പ്രശ്നം ബാധിക്കുന്നുണ്ട്. കൂടാതെ പാശ്ചാത്യ ലോകത്തെ അപേക്ഷിച്ച് ഇന്ത്യയിൽ ഇത് ഇരട്ടിയായി കാണപ്പെടുന്നു.
കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (കെജിഎംയു) ഓർത്തോപീഡിക്സ് വിഭാഗത്തിലെ മുൻ പ്രൊഫസറായ ഡോ.ആർ.എൻ.ശ്രീവാസ്തവ, ഈ സാഹചര്യത്തിന് കാരണമായ നിരവധി പ്രധാന ഘടകങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
അദ്ദേഹം പറയുന്നത് അനുസരിച്ച് മോശമായ കാൽസ്യം കഴിക്കുന്നതാണ് ഇതിന് പ്രാഥമിക കാരണം. പ്രതിദിനം ശരാശരി 200 മില്ലിഗ്രാം കാൽസ്യമാണ് പലരും കഴിക്കുന്നത്, യഥാർത്ഥത്തിൽ പ്രതിദിനം കഴിക്കേണ്ടത് 1000-1200 മില്ലിഗ്രാം കാൽസ്യമാണ്. മറ്റൊന്ന് സൂര്യപ്രകാശം കുറയുന്നതാണ്. വിറ്റാമിൻ ഡിയുടെ പ്രധാനമായ ഉറവിടമായ സുര്യപ്രകാശത്തിന്റെ കുറവ് ആരോഗ്യത്തെ മോശമായി ബാധിക്കും. 70 ശതമാനത്തിലധികം ഇന്ത്യക്കാർക്കും വിറ്റാമിൻ ഡി കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവമാണ് മൂന്നാമത്തെ കാരണം. വ്യായാമക്കുറവും മറ്റും ആരോഗ്യത്തെ ദോഷമായി ബാധിക്കും.
അസ്ഥികളുടെ ആരോഗ്യം മോശമാകുന്നത് ഒരാളുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തെ ദോഷകരമായി ബാധിക്കുമെന്ന് ജനറൽ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ സുനിൽ വർമ്മ അഭിപ്രായപ്പെട്ടു. പ്രമേഹരോഗികളുടെ കാര്യത്തിൽ ഇത് അവരുടെ പ്രമേഹ നിലയെ സ്വാധീനിക്കുകയും അവരുടെ ശാരീരിക പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യും.