കുഞ്ഞുങ്ങള്‍ക്ക് പനിയാണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളു
|കൈ കുഞ്ഞുങ്ങള്‍ പനിയുള്ള സമയത്ത് കൃത്യമായി പാലുകുടിക്കുകയും മറ്റ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല
മഴക്കാലമായാൽ മാതാപിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മക്കള്‍ക്ക് പനി പിടിക്കുന്നതാണ്. മുതിർന്ന ആളുകള്‍ക്ക് പനി പിടിച്ചാൽ പാരസെറ്റാമോളോ, ചുക്കുകാപ്പിയോ അല്ലെങ്കിൽ മറ്റ് പൊടിക്കൈകളോ മുറിവൈദ്യങ്ങളോ ഉപയോഗിച്ച് ചികിത്സ നടത്താറാണ് പതിവ്. എന്നാൽ മുതിർന്നവരെ പോലെ കുട്ടികളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് കുട്ടികള്‍ക്ക് പനി പിടിപ്പിക്കുമ്പോള്‍ നമുക്ക് ഇത്രയധികം ആശങ്കയുണ്ടാകുന്നത്. കുട്ടികളിലെ പനി നിസാരമായി കാണേണ്ട ഒന്നല്ല, കുട്ടികളുടേത് എന്നല്ല മുതിർന്നവരിലെ പനിയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
എന്നാൽ ചില മാതാപിതാക്കള്‍ മക്കളിലും മുറിവൈദ്യം പരീക്ഷിക്കാറുണ്ട്. യഥാർത്ഥത്തിൽ പനി ഒരു രോഗമല്ല. ശരീരത്തിനു പുറമെനിന്ന് ബാക്ടീരിയ, വൈറസുകള്‍, അമീബ പോലുള്ളവ ശരീരത്തെ ആക്രമിക്കുന്ന സമയത്ത് അതിന്റെ റിയാക്ഷന് എന്ന നിലയില്‍ സംഭവിക്കുന്ന കാര്യമാണ് പനി. ബാഹ്യമായി ശരീരത്തില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുകയാണ് വാസ്തവത്തില്‍ ശരീരതാപം കൂട്ടിക്കൊണ്ട് ശരീരം ചെയ്യുന്നത്.
ചില സമയങ്ങളിൽ പനി വരുമ്പോള്‍ കുട്ടികള്‍ കരയുന്നതിനുള്ള കാരണം പേശികള്‍ മുറുകി ശരീര വേദന അനുഭവപ്പെടുന്നത് മൂലമാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പനി വന്നാൽ പല മാതാപിതാക്കളും കുട്ടികളുടെ നെറ്റിയിൽ തുണി നനച്ചിടുന്നത് കാണാം. എന്നാൽ ഇതിന് യാതൊരുവിധ പ്രയോജനവുമില്ലെന്നാണ് ശാസ്ത്രീയമായ കണ്ടെത്തൽ. കൈ കുഞ്ഞുങ്ങള്‍ കൃത്യമായി പാലുകുടിക്കുകയും മറ്റ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. മറിച്ച് കുഞ്ഞുങ്ങള്‍ കരച്ചിൽ നിർത്താതിരിക്കുകയും ശാഠ്യം പിടിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്ധനെ ഉടനടി കാണേണ്ടത് ആവശ്യമാണ്. തളർച്ച, നിർത്താതെ ചർധിക്കുക, വിട്ടുമാറാത്ത തലവേദന, കഴുത്ത് വേദന തുടങ്ങിയ ലക്ഷങ്ങള്‍ കാണിക്കുന്നുണ്ടെങ്കിൽ വൈറൽ പനി ആകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പനിയുള്ളപ്പോള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
സൂപ്പ്
സൂപ്പ് പോഷകസമൃദ്ധമാണ്. കൂടാതെ ഇത് നിങ്ങളുടെ ശരീരത്തെ ചൂടാക്കുന്നു.
പൊടിയരിക്കഞ്ഞി
ബ്രൗണ്‍ റൈസ് പോഷകസമൃദ്ധമാണ്. കൂടാതെ ഇതില്‍ നാരുകള്അടങ്ങിയിരിക്കുന്നതിനാല് ദീര്‍ഘനേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുന്നു.
പഴങ്ങള്‍
പഴങ്ങള്‍ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് വേണ്ട വൈറ്റമിനുകളും ധാതുക്കളും നല്കുന്നു.
പച്ചക്കറികള്‍
പച്ചക്കറികള്‍ പോഷകസമൃദ്ധമാണ്. ഇത് നിങ്ങളുടെ ശരീരത്തിലേയ്ക്ക് വൈറ്റമിനുകളും ധാതുക്കളും നല്കുന്നു.
പനി വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
. നല്ല ശുചിത്വം പാലിക്കുക
. സാമൂഹിക അകലം പാലിക്കുക
. വിശ്രമിക്കുക
. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക