Health
parents introduce pillows to their babies,pillows,pillows safe for babies,health news, pillow to sleep ,baby health,babypillows
Health

കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ തലയിണ ആവശ്യമുണ്ടോ ?

Web Desk
|
28 Feb 2023 7:38 AM GMT

കുട്ടിയെ നഴ്‌സിംഗ് തലയിണകളിൽ ഉറങ്ങാൻ അനുവദിക്കുന്നതും അപകടകരമാണെന്നും ഡോക്ടർമാർ പറയുന്നു

തൊട്ടിലിൽ കിടക്കുന്ന സമയം മുതൽ കുഞ്ഞുങ്ങൾക്ക് തലയിണ നൽകുന്നവരാണ് മിക്ക മാതാപിതാക്കളും. ആ ശീലം പിന്നെ തുടരും. എന്നാൽ കുഞ്ഞുങ്ങൾക്ക് ഒരിക്കലും തലയിണ നൽകരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുഞ്ഞുങ്ങളിലെ പുളിച്ചുതികട്ടൽ തടയാൻ തലയിണ വെക്കണമെന്നാണ് പലരും നിർദേശിക്കാറ്. എന്നാൽ കുട്ടികൾക്ക് ഉറങ്ങാൻ തലയിണകൾ ആവശ്യമില്ലെന്ന് പൂനെയിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനും നിയോനറ്റോളജിസ്റ്റുമായ ഡോ. വൃശാലി ബിച്ച്കർ പറഞ്ഞു. കട്ടിലിൽ തലയിണ വെച്ച് ഉറങ്ങുന്നത് ശിശുക്കൾക്ക് അപകടകരമാണെന്ന് ഡോ. വൃശാലി ബിച്ച്കറെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മാതാപിതാക്കൾ കുഞ്ഞുങ്ങളെ തൊട്ടിലിൽ ഒന്നും ഇല്ലാതെ ഉറങ്ങാൻ നിർബന്ധിക്കണം. കുഞ്ഞിന് സുഖമായി ഉറങ്ങാൻ വേണ്ടത് പതുപതുത്ത മെത്തയും ഷീറ്റും മാത്രമാണ് അവർ പറയുന്നു. തൊട്ടിയിലാണെങ്കിൽ തലയിണയോ,ഷീറ്റുകളോ,പുതപ്പുകളോ,കളിപ്പാട്ടങ്ങളോ ഇല്ലാതെ വേണം കിടത്താൻ ഡോ. വൃശാലി ബിച്ച്കർ കൂട്ടിച്ചേർത്തു.

നാല് മുതൽ പന്ത്രണ്ട് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് തലയിണ വെക്കുന്നത് ഉറക്കത്തിൽ ശ്വാസം മുട്ടലിന് കാരണമാകുമെന്നും മരണസാധ്യത വർധിപ്പിക്കുമെന്നും പീഡിയാട്രിക്സ് പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ.മേഘ കോൺസൽ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. കുട്ടിയെ നഴ്‌സിംഗ് തലയിണകളിൽ ഉറങ്ങാൻ അനുവദിക്കുന്നതും അപകടകരമാണെന്നും ഡോക്ടർമാർ പറയുന്നു.

കുട്ടികൾ മുതിർന്നാൽ അവരുടെ പ്രായത്തിന് അനുസരിച്ച തലയിണകൾ നൽകാനും ശ്രദ്ധിക്കുക. മുതിർന്നവർ ഉപയോഗിക്കുന്ന തലയിണ കുട്ടികൾക്ക് കൊടുക്കുന്നതും അപകടകരമാണ്. കുഞ്ഞിന്റെ തലയിണകൾ മൃദുവായിരിക്കണം. കൂടാതെ കോട്ടൺ കവറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇളം നിറത്തിലുള്ള തലയിണ കവറുകൾ ഉപയോഗിക്കാനും ഡോക്ടർമാർ ശിപാർശ ചെയ്യുന്നു.

Related Tags :
Similar Posts