വ്യായാമം ചെയ്യുമ്പോൾ നിങ്ങൾ ക്ഷീണിക്കുന്നുണ്ടോ? ഈ ഭക്ഷണം കഴിച്ചു നോക്കൂ
|വ്യായാമത്തിന് മുമ്പ് പോഷകാംശങ്ങളുള്ള ഭക്ഷണം കഴിക്കണം
വ്യായാമം ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇത് കാരണം വ്യായാമം തുടരാൻ കഴിയാതെവരുന്നവരും നിരവധിയാണ്. വ്യായാമത്തിന് മുൻപ് പോഷകാംശങ്ങളുള്ള ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടാൻ പ്രധാന കാരണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ ഭക്ഷണം വ്യായാമത്തിനു മുമ്പ് കഴിച്ചുനോക്കൂ...
1. കാപ്പി
പൂജ്യം കലോറി അടങ്ങിയ കാപ്പിയിൽ കഫേ കണ്ടൻറ് കൂടുതലുള്ളതുകൊണ്ടുതന്നെ വ്യായാമം ചെയ്യുമ്പോൾ എനർജി ലഭിക്കുന്നു. കൊഴുപ്പ് കോശങ്ങളെ ഊർജ സ്രോതസ്സാക്കി മാറ്റുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പാലും പഞ്ചസാരയും ഒഴിവാക്കി കട്ടൻ കാപ്പി പതിവാക്കു
2. ഓട്‌സ്
നാരുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. കാർബോഹൈഡ്രേറ്റുകൾ പുറത്തുവിടുന്ന ഓട്സ് വ്യായാമത്തിലുടനീളം ഊർജം നൽകുന്നു. കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റുന്ന വിറ്റാമിൻ ബി ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പ് കഴിക്കാൻ പ്രോസസ്സ് ചെയ്യാത്ത ഓട്‌സ് ആണ് നല്ലത്
3. വാഴപ്പഴം
പ്രകൃതിദത്തമായ ഊർജ സ്രോതസ്സാണ് വാഴപ്പഴം. ഞരമ്പുകളുടെയും പേശികളുടെയും പ്രവർത്തനത്തെ സഹായിക്കുന്ന കാർബോഹൈഡ്രേറ്റുകളും പൊട്ടാസ്യവും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. നിരവധി വിറ്റാമിനുകളും ധാതുക്കളുമുള്ള വാഴപ്പഴം ദഹനത്തിന് സഹായിക്കും.
4. ഡ്രൈ ഫ്രൂട്ട്‌സ്
ഡ്രൈ ഫ്രൂട്ട്‌സുകൾ കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടവും എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. ഇവ വ്യായാമത്തിന് മുമ്പ് എനർജി ലെവൽ വർധിപ്പിക്കുന്നതിനുള്ള നല്ലൊരു ഭക്ഷണമാണ്.
5. ഗ്രയിൻ ബ്രഡ്
ഗ്രയിൻ ബ്രഡ് നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് നൽകുന്നു. ഇതിലേക്ക് വേവിച്ച മുട്ടയോ കൊഴുപ്പ് കുറഞ്ഞ മറ്റേതെങ്കിലും തരത്തിലുള്ള പ്രോട്ടീനുകളോ ചേർക്കാം