Health
പനി വന്നുപോയതിൽ പിന്നെ മുടികൊഴിയുന്നുണ്ടോ? പരിഹാരമുണ്ട്
Health

പനി വന്നുപോയതിൽ പിന്നെ മുടികൊഴിയുന്നുണ്ടോ? പരിഹാരമുണ്ട്

Web Desk
|
11 Nov 2022 11:49 AM GMT

ദിവസം 100 മുടിയിഴകള്‍ വരെ നഷ്ടപ്പെടുന്ന ഒരാള്‍ക്ക് കോവിഡ് ബാധയ്ക്ക് ശേഷം ദിവസം 300-400 മുടിയിഴകള്‍ വരെ നഷ്ടപ്പെടും.

പനി വന്നു പോയതിന് ശേഷം ചിലരിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതായി കാണുന്നുണ്ട്. സമ്മര്‍ദ്ദം കാരണം പ്രത്യക്ഷപ്പെടുന്ന ടെലോജന്‍ എഫ്‌ളുവിയം മുടി കൊഴിച്ചിലിന് കാരണമാകുന്നു. ചെറുപ്പക്കാരെയും ആരോഗ്യമുള്ളവരെയും ഇത് ബാധിക്കും. താരതമ്യേന നീണ്ട കാലയളവില്‍ പനിയും കോവിഡ് ലക്ഷണങ്ങളും അനുഭവിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഒരുതരം 'ഷോക്ക്' ആയാണ് ഡോക്ടര്‍മാര്‍ ഇതിനെ കാണുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കോവിഡാനാന്തര പാര്‍ശ്വഫലമായി ഇത്തരം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദഗ്ദാഭിപ്രായത്തില്‍, ടെലോജന്‍ എഫ്‌ളൂവിയം സാധാരണ മുടി കൊഴിച്ചിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കഠിനമായിരിക്കും. അത്തരം ഘട്ടത്തില്‍, ദിവസം 100 മുടിയിഴകള്‍ വരെ നഷ്ടപ്പെടുന്ന ഒരാള്‍ക്ക് കോവിഡ് ബാധയ്ക്ക് ശേഷം ദിവസം 300-400 മുടിയിഴകള്‍ വരെ നഷ്ടപ്പെടും. ഇത്തരം പ്രശ്നങ്ങള്‍ തന്നെ സാധാരണ പനി വന്ന് പോയവരിലും കാണാം. ഇതിനെ പ്രതിരോധിക്കാൻ ചില മാർഗങ്ങളുണ്ട്.

. ദിവസവും ഒന്നര നെല്ലിക്ക ജ്യൂസടിച്ചോ, ചവച്ചരച്ചോ കഴിക്കുക

. ഒരു പിടി ഉണക്ക മുന്തിരി രാത്രി വെള്ളത്തിട്ട് വക്കുക. രാവിലെ വെള്ളവും മുന്തിരിയും കഴിക്കുക

. ഒരു ടീസ്പുൺ ഉണക്കിപ്പൊടിച്ച കറിവേപ്പില 100 എം.എൽ വെള്ളത്തിലിട്ട് തിളപ്പിക്കുക. 100 എം.എൽ വെള്ളം 40 എം.എൽ ആക്കുക. ദിവസവും ഒരു നേരം ചായക്ക് പകരമായി കുടിക്കുക

Similar Posts