Health
glowing skin, Beauty product, sun tan, dull skin, latest malayalam news, തിളങ്ങുന്ന ചർമ്മം, സൗന്ദര്യവർദ്ധക ഉൽപ്പന്നം, സൺ ടാൻ, മങ്ങിയ ചർമ്മം, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Health

ചർമ്മം തിളങ്ങാൻ ഇനി കീശ കാലിയാക്കേണ്ട, ഇക്കാര്യങ്ങള്‍ പതിവാക്കൂ...

Web Desk
|
31 Jan 2024 1:26 PM GMT

ഗ്രീൻ ടീ മുഖക്കുരുവിനെ ചെറുക്കുന്നതിനും നേരിയ സൂര്യ സംരക്ഷണം നൽകുന്നതിനും സഹായിക്കും

ഒന്ന് സുന്ദരനോ സുന്ദരിയോ ആകാൻ കഷ്ടപ്പെടുന്നവരും അതിലേറയത് ഇഷ്ടപ്പെടുന്നവരുമാണ് ഭൂരിഭാഗം ആളുകളും. മുഖമൊന്ന് കരിവാളിച്ചാൽ, വാടിയാൽ, മുഖക്കുരു വന്നാൽ ആശങ്കപ്പെടുന്നവർ, പരിഹാരത്തിനായി ആരോഗ്യവിദ്ഗദരുടെ അരികിലേക്ക് ഓടുന്നവർ. എന്നാൽ പലപ്പോഴും പലർക്കും അവർ ആഗ്രഹിക്കും വിധം ചർമ്മത്തെ സംരക്ഷിക്കാൻ ആകാറില്ല. അതിന്‍റെ പ്രധാന കാരണം ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയാണ്. മറ്റൊന്ന് സമയമാണ്. എന്നാൽ ഇത്തരത്തിൽ വലിയ വില നൽകി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാതെ തന്നെ നമ്മുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നിലനിർത്താൻ കഴിയും. അഥവാ ചർമ്മത്തിനുണ്ടാകുന്ന ചില പ്രശ്നങ്ങളെ തടയാൻ കഴിയും.


ഇതിനായി ആദ്യം ചെയ്യേണ്ടത് നമ്മുടെ ജീവിതശൈലി കൃത്യമായി ക്രമീകരിക്കുക എന്നതാണ്. ഭക്ഷണശീലം ആണ് അതിൽ പ്രധാനം. പിന്നെ കൃത്യമായ ഉറക്കവും. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തെ ഊർജ്ജസ്വലമാക്കി നിർത്തുക മാത്രമല്ല, മുഖത്തിന് കാന്തിയും നൽകുമെന്നാണ് ദി സ്കിൻ ഡയറ്റ് കമ്പനി ഉടമയായ ഹർഷിതാ റായ് ഖേതൻ പറയുന്നത്.

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും അടങ്ങിയ അവോക്കാഡോ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും പോഷണം നൽകുകയും ചെയ്യുന്നു. ഇത് വരണ്ട ചർമ്മം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായകമാകും.





മാതളനാരങ്ങ

ആന്‍റിഓക്‌സിഡന്‍റുകളാൽ സമ്പുഷ്ടമാണ് മാതളനാരങ്ങ. ഇത് ചർമ്മത്തെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും യുവത്വം നിലനിർത്തുകയും ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കുകയും ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിൽ രക്തത്തിന്‍റെ അളവ് വർധിപ്പിക്കാനും ഇത് സഹായിക്കും.



ചിയ വിത്തുകൾ

ഒമേഗ -3 ഫാറ്റി ആസിഡുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ് ചിയ വിത്തുകള്‍, ഇത് ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും ചിയ വീത്ത് ഭക്ഷണത്തിൽ ഉള്‍പ്പെടുത്താറുണ്ട്. ചിയ വിത്തിലെ പ്രോട്ടീൻ വിശപ്പ് കുറക്കാൻ സഹായിക്കും എന്നതാണ് ഇതിന് കാരണം.





ഗ്രീൻ ടീ

ഗ്രീൻ ടീ മുഖക്കുരുവിനെ ചെറുക്കുന്നതിനും നേരിയ സൂര്യ സംരക്ഷണം നൽകുന്നതിനും സഹായിക്കും.

Similar Posts