ഇടക്കൊന്ന് എഴുന്നേറ്റോളൂ... അധിക നേരം ഇരിക്കേണ്ട.. പ്രശ്‌നമാണ്
|ദീർഘ നേരമുള്ള ഇരിപ്പ് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല
ഇന്നത്തെ കാലത്ത് മിക്ക ആളുകളും ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവരായിരിക്കും. കുറഞ്ഞത് എട്ട് മണ്ക്കൂറെങ്കിലും ജോലി ചെയ്യുന്നവർ ഭക്ഷണം കഴിക്കാനാണെങ്കിലും ഒഴിവു സമയത്ത് സംസാരിച്ചിരിക്കാനാണെങ്കിലും ഈ ഇരിപ്പ് തുടർന്നുകൊണ്ടിരിക്കും. എന്നാൽ ദീർഘ നേരമുള്ള ഇരിപ്പ് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.. ഒരുപാട് രോഗങ്ങൾ നമ്മെ തേടി എത്താൻ സാധ്യതയുണ്ട്...
ദീർഘ നേരം ഇരിക്കുന്നവർ വരുത്തിവെക്കുന്ന രോഗങ്ങൾ
. പുറം വേദന
. പേശി വേദന
. മെറ്റബോളിസം
. വയറു ചാടൽ
. മലബന്ധം
. രക്തസമ്മർദ്ദം
. രക്ത സംബന്ധമായ മറ്റസുഖങ്ങൾ
. ടൈപ്പ് 2 പ്രമേഹം
. ഹൃദ്രോഗം
ഇരുത്തം കുറക്കാം
. ജോലി ചെയ്യുന്നതിനിടക്ക് ലഭിക്കുന്ന ഇടവേളകളിൽ ചിലപ്പോൾ നമ്മൾ വെറുതെ ഫോണിൽ കളിച്ചിരിക്കാറുണ്ട് അല്ലെങ്കിൽ ആരോടെങ്കിലും സംസാരിച്ചിരിക്കും. എന്നാൽ ഇതിനു പകരം കുറച്ചു നേരം എഴുന്നേറ്റ് നടക്കുന്നത് നല്ലതായിരിക്കും .
. ഇരുന്ന് ജോലി ചെയ്യുന്നവർ ദിവസവും വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. രാവിലെയോ അല്ലെങ്കിൽ ജോലികഴിഞ്ഞ് വന്നതിന് ശേഷമോ അൽപ സമയം അതിനായി മാറ്റിവെക്കാം. കൂടാതെ ഓഫീസിലേക്ക് പോകുമ്പോഴും വരുമ്പോഴും നടക്കുന്നതും നല്ലതാണ്.
ഇരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന പ്രധാന പ്രശ്‌നമാണ് കഴുത്തു വേദനയും നടുവേദനയും. ഇതിന്റെ പ്രധാന കാരണം നമ്മുടെ ഇരുത്തം ശരിയല്ല എന്നതാണ്. നമ്മുടെ നട്ടെല്ല് S ആകൃതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. നിവർന്നിരിക്കാൻ വേണ്ടിയാണിത്. തുടർച്ചയായി കംമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് നട്ടെല്ലിനെ ബാധിക്കാൻ സാധ്യതയുണ്ട്.
. നട്ടെല്ല് നിവർത്തി, തോളുകൾ പുറകോട്ടേക്ക് വെച്ച് ഇരിക്കുവാൻ ശ്രമിക്കുക.
. ഉരുളുന്നതും കറങ്ങുന്നതുമായ ഒരു കസേരയിൽ വളഞ്ഞിരിക്കരുത്. തിരിക്കുമ്പോൾ നിങ്ങളുടെ ശരീരം മുഴുവൻ തിരിക്കുക.
. നടുവിനെ ശരിയായ രീതിയിൽ പിന്തുണക്കുന്ന കസേരകൾ തെരഞ്ഞെടുക്കുക.
. കംമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ കണ്ണിന് നേരെയും കീബോർഡ് നേരെ മുമ്പിലും വെക്കുക.
. വളഞ്ഞിരിക്കാതെ 90 ഡിഗ്രിയിൽ ഇരിക്കുക.
. ഇടക്കിടെ ശരീരവും കഴുത്തും ഇരു വശങ്ങളിലേക്കും ചലപ്പിക്കുക
. ഇരിക്കുമ്പോൾ കാൽമുട്ടുകൾ ശരിയായ കോണിൽ വളച്ച് രണ്ട് പാദങ്ങളും നിലത്തുറപ്പിക്കുക.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പല തരത്തിലുള്ള അസുഖങ്ങള്‍ നമ്മെ പിടികൂടുകയും ചികിത്സ ആവശ്യമായി വരികയും ചെയ്യുന്നു. ചികിത്സകൾ ഫലവത്തായില്ലെങ്കിൽ ചിലപ്പോൾ സർജറി തന്നെ വേണ്ടി വരുന്നു.