Health
ഭക്ഷണം ഒഴിവാക്കരുത്! വ്യായാമത്തിന് ശേഷം എന്തെല്ലാം കഴിക്കാം...
Health

ഭക്ഷണം ഒഴിവാക്കരുത്! വ്യായാമത്തിന് ശേഷം എന്തെല്ലാം കഴിക്കാം...

Web Desk
|
20 July 2022 2:43 PM GMT

വ്യായാമത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്

ആരോഗ്യം സംരക്ഷിക്കാൻ എന്തെല്ലാം മാർഗങ്ങൾ നിങ്ങൾ സ്വീകരിക്കാറുണ്ട്? വ്യായാമം.. ജോഗിങ്.. നീന്തൽ തുടങ്ങിയവയെല്ലാം നിങ്ങൾ ഉപയോഗപ്പെടുത്താറുണ്ടോ... എന്നാലും വെല്ലുവിളി അവസാനിക്കുന്നില്ല. ആരോഗ്യം സംരക്ഷിക്കാൻ വ്യായാമത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ധാരാളം ഭക്ഷണം കഴിക്കേണ്ടതില്ല, എന്നാൽ ഭക്ഷണം ഒഴിവാക്കാനും പാടില്ല.

വ്യായാമത്തിന് ശേഷം ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം

വ്യായാമത്തിന് ശേഷം ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പേശികൾക്കാവശ്യമായ പ്രോട്ടീൻ സിന്തസിസ് വർധിപ്പിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പേശി നാരുകളുടെ പുനരുജ്ജീവനത്തിന് കാരണമാകും. വ്യായാമത്തിന് ശേഷം ശരീരത്തിലെ കോശങ്ങൾക്ക് നാശം സംഭവിക്കാതിരിക്കാനും വ്യായാമത്തിന് ശേഷം വിയർക്കുമ്പോൾ ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലാംശം വീണ്ടെടുക്കാനും ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യായാമത്തിന് ശേഷമുള്ള ലഘു ഭക്ഷണം ഓഴിവാക്കുന്നത് നിങ്ങളെ കൂടുതൽ ക്ഷീണിതരാക്കുന്നു.

വ്യായാമത്തിന് ശേഷം എപ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്?

വ്യായാമത്തിന് ശേഷമുള്ള ആദ്യത്തെ 30 മുതൽ 45 മിനിറ്റാണ് ഭക്ഷണം കഴിക്കാൻ ഏറ്റവും നല്ലത്. ഇത് ശരീരത്തിന്റെ ഉൻമേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം വീണ്ടെടുക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.

. കാർബോഹൈഡ്രേറ്റ്, ആന്റീഓക്‌സിഡന്റ് തുടങ്ങിയവ ശരീരത്തിലെത്തുന്നത് പേശികളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ പഴങ്ങളിലും പച്ചക്കറികളിലുമുള്ള ആന്റീ ഓക്‌സിഡന്റുകൾ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കുന്നു.

. മുട്ടകൾ പ്രോട്ടീന്റെ പ്രധാന ഉറവിടമാണ്. പുഴുങ്ങിയ മുട്ട കഴിക്കുന്നതോ ഓംലേറ്റായി കഴിക്കുന്നതോ നല്ലതാണ്.

. പാൽ കഴിക്കുന്നത് ശരീരത്തിലെ പ്രോട്ടീൻ നിലനിർത്തുന്നതിനും നിർജലീകരണം തടയുന്നതിനും കാരണമാകുന്നു. വ്യായാമത്തിനു ശേഷമുള്ള പേശി വേദന കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതൊന്നും കൂടാതെ ഗോതമ്പ്, ചീസ് ഓംലെറ്റ്, തക്കാളി, അവോക്കാഡോ വാഴപ്പഴവും തുടങ്ങിയവയെല്ലാം കഴിക്കുന്നത് നല്ലതാണ്.

Related Tags :
Similar Posts