എനർജി ഡ്രിങ്കുകൾ അത്ര എനർജിയല്ല!
|പെട്ടന്ന് ദഹിക്കുന്നു എന്നതിനാൽ ഭക്ഷണശേഷം ഇത്തരം പാനീയങ്ങൾ തീൻ മേശയിൽ പതിവായിക്കഴിഞ്ഞു
ഭക്ഷണം കഴിച്ചാൽ ഉടനെ എന്തെങ്കിലും ഒരു എനർജി ഡ്രിങ്ക്കഴിക്കുന്നത് പലർക്കും ഒരു ശീലമയി കഴിഞ്ഞു. പ്രത്യേകിച്ചും വേനൽകാലത്ത്. എന്നാൽ ഇതത്ര എനർജിയാവില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം പാനീയങ്ങൾ കഴിക്കുന്നവരിൽ പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പതിവാകുന്നു.
ഭക്ഷണം പെട്ടന്ന് ദഹിക്കുന്നു എന്നതിനാൽ ഭക്ഷണശേഷം ഇത്തരം പാനീയങ്ങൾ തീൻ മേശയിൽ പതിവായിക്കഴിഞ്ഞു. പെട്ടന്ന് വി്ശപ്പ് അനുഭവപ്പെടുകയും ഭക്ഷണം കൂടുതൽ കഴിക്കാനും ചിലരില്‍ ഇത് അമിതവണ്ണത്തിനും കാരണമാവുന്നു. ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.
2006ൽ സെന്റർ ഫോർ സയൻസ് അൻഡ് എൻവയോൺമെന്റ് എന്ന പൊതുതാത്പര്യ സംഘടന നടത്തിയ പഠനത്തിൽ, ഇന്ത്യയിൽ ഉത്പാദിപ്പിച്ചു വിതരണം നടത്തുന്ന പത്തോളം ശീതള പാനീയങ്ങളില്‍ വൻതോതിൽ കീടനാശിനികൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
കൊളംബിയ യുണിവേഴ്സിറ്റിയിലെ ഒരു പറ്റം ഗവേഷകർ നടത്തിയ പഠനത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. പ്രതിദിനം നാല് തവണ സോഫ്റ്റ് ഡ്രിങ്കുകൾ കഴിക്കുന്ന കുട്ടികളിലെ അക്രമ വാസനയുടെ അളവ് മറ്റു കുട്ടികളേക്കാൾ ഇരട്ടിയാണെന്നാണ് ഈ ഗവേഷണത്തിനു നേതൃത്വം നൽകിയവർ പറയുന്നത്.
ശീതള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, ഗൽക്കോസ്, ഫ്രക്റ്റോസ്, കഫീൻ, വിറ്റാമിനുകൾ, അമിനോ ആസിഡ്, പഴസസ്യ സത്തുകൾ തുടങ്ങിയവയിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ പറയുന്നു.
പതിവായി ശീതളപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ ഇത്തരം രോഗങ്ങൾ കാണപ്പെടുന്നു
1.ഓർമക്കുറവ്
പതിവായി ശീതള പാനീയങ്ങൾ കഴിക്കുന്നവർക്ക് ഓർമ ശക്തി കുറയുന്നതായി കണ്ടെത്തി. ഓർമശക്തിയുടെ കേന്ദ്രമായ തലച്ചോറിലെ ഹിപ്പോകാമ്പസ്സ് എന്ന ഭാഗം ഇവരിൽ ചെറുതായിരിക്കുമെന്ന് പഠനം പറയുന്നു.
2. പക്ഷാഘാതം
ശീതളപാനീയങ്ങൾ പതിവായി കുടിക്കുന്നവരിൽ ഇത് കുടിക്കാത്തവരെ അപേക്ഷിച്ച് പക്ഷാഘാതം വരാനുള്ള സാധ്യത മൂന്നിരട്ടി ആണെന്ന് സ്ട്രോക്ക് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ദിവസവും ഇത്തരം പാനീയങ്ങൽ കുടിക്കുന്നത് അവരുടെ ആരോഗ്യത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നു.
3. എല്ലുകളിലെ ബലക്ഷയം
എല്ലുകളിലെ ബലക്ഷയവും അസ്ഥികളുടെ തെയ്മാനവും പലപ്പോഴും ഇത്തരക്കാരിൽ കൂടുതലായി കണ്ടു വരുന്നു.പല്ലകളുടെ ആരോഗ്യത്തിനും അവ ദോഷം ചെയ്യുന്നു. ശീതള പാനീയത്തിൽ അടങ്ങിയിരക്കുന്ന സിട്രിക് ആസിഡ് പല്ലുകളുടെ ഇനാമൽ നഷ്ടപ്പെടാൻ കാണമാവുന്നു.
4. കിഡ്നിയിലെ കല്ല്
ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നത് കിഡ്നിയിൽ കല്ല് ഉണ്ടാവാനും വയർ സ്തംഭിക്കാനും കാരണമാവുന്നു. പാനീയങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ക്രിതൃമ രാസ വസ്തുക്കൾ ശരീരത്തിന് എറെ ദോഷകരമാണ്.