Health
എന്തുകൊണ്ട് മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിച്ചുവെക്കണം?
Health

എന്തുകൊണ്ട് മെഡിക്കൽ റെക്കോർഡുകൾ സൂക്ഷിച്ചുവെക്കണം?

Web Desk
|
13 March 2024 10:35 AM GMT

ഒരുപാട് ആപ്പുകൾ നമ്മുടെ സ്മാർട്ട് ഫോണിൽ സദാ നോട്ടി​ഫിക്കേഷൻ മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും ജീവിതത്തിലെ പരമപ്രധാനമായ ആരോഗ്യസംരക്ഷണത്തിനായി ഒരു ആപ്പ് മാറ്റിവെക്കുന്നതിനെക്കുറിച്ച് നാം ഇതുവരെ ചിന്തിച്ചിട്ടില്ല.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നാണ് പറയാറുള്ളത്. പക്ഷേ സമ്പത്തുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കാറുള്ള നാം അതിനേക്കാൾ പ്രാധാന്യമുള്ള മെഡിക്കൽ റെക്കോർഡുകളുടെ കാര്യത്തിൽ എന്തുകൊണ്ടോ അലസരാണ്. ജനനം മുതൽ ഇതുവരെയുള്ള പ്രായത്തിനിടയിൽ നാമോരുത്തരും എത്രയോ രോഗങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. പലകുറി ഡോക്ടർമാരെയും കണ്ടിട്ടുണ്ടാകും. പക്ഷേ ഇവയുടെയൊന്നും രേഖകളോ സന്ദർശിച്ച സമയമോ നമ്മുടെ കൈയ്യിലുണ്ടാകില്ല. കൂടാതെ വ്യത്യസ്ത കാലങ്ങളിലായി പലതരം പരിശോധനകൾക്കും നാം വിധേയരായിട്ടുണ്ടാകും. എന്നാൽ ഇതിന്റെയൊന്നും ഫലം നമ്മുടെ കൈവശം ഉണ്ടായിരിക്കുകയില്ല. അൽപ്പം ഗുരുതര രോഗം വരുമ്പോൾ മാത്രമാണ് നാം ഇതിനെക്കുറിച്ചെല്ലാം ചിന്തിക്കുക. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ ഏറെ വൈകിയിരിക്കും. നമ്മുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ ​പ്രിയപ്പെട്ടവരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

മെഡിക്കൽ റെക്കോർഡുകൾ പ്രാധാന്യമുള്ളതാണ്

പകരം വെക്കാൻ സ്​പെയർ പാർട്സുകളില്ലാത്ത ഒരു മെഷീനാണ് മനുഷ്യ ശരീരമെന്നാണ് പറയാറുള്ളത്. നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ ഓരോ മാറ്റങ്ങളും പലകാലങ്ങളിലായി നാം ശരീരത്തിന് നൽകിയതിന്റെ പ്രതിപ്രവർത്തനങ്ങളാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ അനുഭവപ്പെടുന്ന ഓരോ മാറ്റങ്ങളും അസുഖങ്ങളും നാം രേഖപ്പെടുത്തിവെക്കേണ്ടതുണ്ട്. ഇത് നമ്മുടെ ആരോഗ്യജീവിതത്തെയും ചികിത്സകളെയും ഏറ്റവും മികച്ചതാക്കും .

അസുഖത്തെക്കുറിച്ചും നമ്മുടെ ശരീരത്തിലെ പ്രശ്നങ്ങളെക്കുറിച്ചും യാതൊരു അറിവുമില്ലാതെ ഡോക്ടറെ സമീപിക്കുന്നതിന് പകരം കൃത്യമായ വിവരങ്ങളോടെ സന്ദർശിക്കുന്നത് ഒന്നോർത്തുനോക്കൂ. ഇത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിലുമുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. കൃത്യമായ വിവരങ്ങളോടെയാണ് നാം ഡോക്ടറെ സന്ദർശിക്കുന്നതെങ്കിൽ ആരോഗ്യ ഡാറ്റകൾ അനലൈസ് ചെയ്ത് ഡോക്ടർക്ക് വേഗത്തിൽ രോഗ നിർണത്തിന് സാധിക്കും. അലർജി സൂചനകൾ, ടെസ്റ്റ്-സ്കാൻ റിപ്പോർട്ടുകൾ, ​ഹോസ്പിറ്റൽ റെക്കോർഡുകൾ, മരുന്നുകളുടെ വിവരങ്ങൾ എന്നിവയെല്ലാം സൂക്ഷിക്കുവെക്കുന്നത് മികച്ച ചികിത്സ ഉറപ്പാക്കും . ഇതിനെല്ലാമുപരി നമ്മുടെ ആരോഗ്യ ജീവിതത്തിലും ഭക്ഷണ ക്രമത്തിലും വരുത്തേണ്ട മാറ്റങ്ങൾ സ്വയം വിശകലനം ചെയ്യാനും ഇതിലൂടെയാകും.

മാറിയ കാലത്ത് നമ്മുടെ ഓരോരുത്തരുടെ വീട്ടിലും രോഗികളുണ്ടാകും. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ രോഗികളിലുൾപ്പെടും. ഇവരുടെയെല്ലാം അസുഖത്തെക്കുറിച്ച് സ്വന്തമായ തോന്നലുകളും വിലയിരുത്തലുകളും അവതരിപ്പിച്ച് ഡോക്ടറെ സമീപിക്കുന്നവരാണ് നമ്മൾ. ഇത് പലപ്പോഴും ഡോക്ടർമാരെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യവിവരങ്ങൾ കൃത്യമായി കുടുംബത്തിന് സ്വന്തമായ ഒരു ഹെൽത്ത് ഡാറ്റ സ്റ്റോറേജ് സംവിധാനമുണ്ടെങ്കിൽ ഈ പ്രതിസന്ധികളെ​യെല്ലാം മറികടക്കാനാകും. ഇത് നിരീക്ഷിക്കുന്നതിലൂടെ പാരമ്പര്യ രോഗങ്ങൾ, പകർച്ച വ്യാധികൾ എന്നിവയെയെല്ലാം പെട്ടെന്ന് തിരിച്ചറിയാനും ഫലപ്രദമായ ചികിത്സകൾ നൽകാനും കഴിയും.

എന്തുകൊണ്ട് ഫെലിക്സ കെയർ ?

ഒരുപാട് ആപ്പുകൾ നമ്മുടെ സ്മാർട്ട് ഫോണിൽ സദാ നോട്ടി​ഫിക്കേഷൻ മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും ജീവിതത്തിലെ പരമപ്രധാനമായ ആരോഗ്യസംരക്ഷണത്തിനായി ഒരു ആപ്പ് മാറ്റിവെക്കുന്നതിനെക്കുറിച്ച് നാം ഇതുവരെ ചിന്തിച്ചിട്ടില്ല. ആരോഗ്യകാര്യത്തിൽ നമുക്കുള്ള അലസതയും അറിവില്ലായ്മയുമാണ് ഇത് കാണിക്കുന്നത്. ഈ ഒരു സമീപനം മാറ്റിമറിക്കാനായാണ് ‘ഫെലിക്സ’ കെയർ എത്തുന്നത്. ഡോക്ടർമാരുടെയും ആരോഗ്യമേഖലയിൽ ജോലി​ചെയ്യുന്നവരുടെയും കൃത്യമായ മേൽ നോട്ടത്തിൽ ദീർഘകാലത്തെ ഗവേഷണത്തിനൊടുവിലാണ് ഈ ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും മെഡിക്കൽ റെക്കോർഡുകളെല്ലാം കൃത്യമായ കാലഗണനയിലും ശാസ്ത്രീയമായും സൂക്ഷിക്കാൻ കഴിയും. ഓരോ ദിവസത്തെയും ശാരീരിക, മാനസിക നിലകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ആപ്പ് ഒരുക്കുന്നു. കൂടാതെ പരിശോധന തീയ്യതി, ടെസ്റ്റുകൾ, സ്കാനുകൾ എന്നിവയുടെല്ലൊം സമയക്രമം നിശ്ചയിക്കാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനുമാകും.

ബ്ലഡ് ഷുഗർ, രക്ത സമ്മർദ്ദം, തൈറോയ്ഡ്, പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറെ ഉപകാര പ്രദമാകുന്ന വിധമാണ് ആപ്പിന്റെ രൂപകൽപന. കൂടാതെ ഡയറ്റുകളും ഭക്ഷണക്രമവും ആപ്പിലൂടെ നിയന്ത്രിക്കുകയും ചെയ്യാം. മരുന്നുകൾ കഴിക്കേണ്ട സമയം, ഭക്ഷണം കഴിക്കേണ്ട സമയം, മറ്റു ചികിത്സകൾ ചെ​യ്യേണ്ട സമയം എന്നിവയെല്ലാം ആപ്പിൽ റിമൈൻഡറായി സെറ്റ് ചെയ്യാം. രോഗികളെ പരിചരിക്കുന്നവർക്ക് അതത് സമയങ്ങളിലെ വിവരങ്ങൾ അപ്ഡേറ്റായി നൽകാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഹോം നഴ്സുമാരെ വെച്ച് മാതാപിതാക്കളെ പരിചരിക്കുന്നവർക്ക് ഈ ആപ്പ് ഏറെ ഉപകാര പ്രദമാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങി ഒരു മനുഷ്യന്റെ ആരോഗ്യവുമായി ബന്ധ​പ്പെട്ട മുഴുവൻ രേഖകളും ശാസ്ത്രീയമായി ഇതിൽ സൂക്ഷിക്കാം. രേഖപ്പെടുത്തിയതും സ്റ്റോറേജ് ചെയ്തതുമായ വിവരങ്ങളെയെല്ലാം ഒരൊറ്റ ക്ലിക്കിൽ തരം തിരിച്ച് മുന്നിലെത്തിക്കാനുള്ള സൗകര്യമുണ്ട്.

felixacare.com

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഫെലിക്സ കെയർ ആപ്പ് നിങ്ങൾക്കും ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ 30 ദിവസത്തെ സൗജന്യ ഉപയോഗവും ഓഫർ കൂപ്പണും നിങ്ങൾക്ക് നേടിയെടുക്കാം.

Similar Posts