Health
ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ എയർ ഫ്രയറുകളിലും മൈക്രോവേവുകളിലും ചൂടാക്കിയാൽ ഭക്ഷ്യവിഷബാധക്ക് കാരണമാകുമെന്ന് പഠനം
Health

ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ എയർ ഫ്രയറുകളിലും മൈക്രോവേവുകളിലും ചൂടാക്കിയാൽ ഭക്ഷ്യവിഷബാധക്ക് കാരണമാകുമെന്ന് പഠനം

Web Desk
|
7 Dec 2022 8:16 AM GMT

ശീതീകരിച്ച സ്റ്റഫ് ചെയ്ത ചിക്കൻ ഉൽപന്നങ്ങളില്‍ സാൽമൊണല്ല ബാക്ടീരിയകള്‍ ഉണ്ടാകാമെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു

വാഷിംഗ്ടണ്‍: ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ എയർ ഫ്രയറുകളിലും മൈക്രോവേവുകളിലും ചൂടാക്കിയാൽ വിഷലിപ്തമാകുമെന്ന് പഠനം. ശീതീകരിച്ച സ്റ്റഫ് ചെയ്ത ചിക്കൻ ഉൽപന്നങ്ങളില്‍ സാൽമൊണല്ല ബാക്ടീരിയകള്‍ ഉണ്ടാകാമെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

പാകം ചെയ്തതായി തോന്നുമെങ്കിലും ഈ ഉൽപന്നങ്ങൾ 74 ഡിഗ്രി സെൽഷ്യസ് ആന്തരിക താപനിലയില്‍ എത്തുന്നതുവരെ വേവിക്കണം. സാധാരണ ഓവനില്‍ വച്ചു തന്നെ ചൂടാക്കിയാല്‍ മതി. ഉയര്‍ന്ന താപനിലയില്‍ അല്ലാതെ സാല്‍മോണല്ല ബാക്ടീരിയകള്‍ നശിക്കുകയില്ല. പലപ്പോഴും ഇത്തരം ഉല്‍പന്നങ്ങളുടെ ഒരു ഭാഗം മാത്രമാണ് ചൂടാക്കുന്നത്. മറുഭാഗത്ത് മരവിച്ച സാൽമൊണെല്ല ബാക്ടീരിയ അടങ്ങിയിരിക്കാം. ഇതു അകത്തു ചെന്നാല്‍ കുടലിലെ അണുബാധക്ക് കാരണമാകുന്നു. സിഡിഎസ് റിപ്പോര്‍ട്ട് അനുസരിച്ച് യു.എസില്‍ 4,142 പേരില്‍, 2,546 പേർ ഫ്രോസൺ സ്റ്റഫ് ചെയ്ത ചിക്കൻ ഉൽപന്നങ്ങൾ വീട്ടിൽ തയ്യാറാക്കാറുണ്ട്. ഇവരിൽ 30 ശതമാനം പേർ എയർ ഫ്രയറുകളും 29 ശതമാനം പേർ മൈക്രോവേവുകളും 14 ശതമാനം പേർ ടോസ്റ്റർ ഓവനുകളും 4 ശതമാനം പേർ മറ്റ് വീട്ടുപകരണങ്ങളും ഉപയോഗിച്ചു.ഈ ഉപകരണങ്ങളിൽ പലതിനും സാൽമൊണെല്ല ബാക്ടീരിയയെ കൊല്ലാൻ ആവശ്യമായ വാട്ടേജ് ഇല്ല. 2021-ൽ യു.എസില്‍ സമാനമായ 36 അണുബാധകളും 12 ആശുപത്രിയിൽ പ്രവേശിപ്പിച്ച കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി സിഡിസി റിപ്പോർട്ട് ചെയ്തു.

Similar Posts