![ചിലവില്ലാതെ മുഖക്കുരു ഇല്ലാതാക്കാം ചിലവില്ലാതെ മുഖക്കുരു ഇല്ലാതാക്കാം](https://www.mediaoneonline.com/h-upload/2022/11/02/1329176-pim.webp)
ചിലവില്ലാതെ മുഖക്കുരു ഇല്ലാതാക്കാം
![](/images/authorplaceholder.jpg?type=1&v=2)
മുഖത്തു വരുന്ന ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ മുഖക്കുരു വരാം
മുഖക്കുരു വന്നാൽ പലർക്കും ടെൻഷനാണ്. ചിലപ്പോൾ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്നമാണ്. ഹോര്‍മോണുകളുടെ വ്യതിയാനമാണ് ഇതിനുള്ള ഒരു കാരണം. അത് കൂടാതെ നമ്മുടെമുഖത്തു വരുന്ന ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ മുഖക്കുരു വരാം. ഉറക്കക്കുറവ്, അമിതമായ എണ്ണയുടെ ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവ മുഖക്കുരു വരാൻ കാരണമാകും.
മുഖം വൃത്തിയായി സുക്ഷിക്കുക
മുഖത്ത് എണ്ണമയം ഇല്ലാതാക്കാനും,വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടാതിരിക്കാനും ശ്രദ്ധിക്കുക. പൊടിപടലങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക.
സ്ക്രബിങ്ങ്, റബ്ബിങ്ങ് എന്നിവ ഒഴിവാക്കുക
സ്ക്രബിങ്ങ്, റബ്ബിങ്ങ് പോലുള്ള പ്രവർത്തനങ്ങള്‍ ചർമ്മത്തിന് നല്ലതല്ല. ഇവ ചെയ്യുന്നതിലൂടെ പിന്നീട് വരുന്ന ചർമ്മത്തിന് ചുളിവുകളുണ്ടാകാനും മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്.
കാഠിന്യമുള്ള സോപ്പുകള്‍ ഒഴിവാക്കുക
കാഠിന്യമുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നത് ചർമ്മം വരളാനും മുഖക്കുരു വരാനും കാരണമാകുന്നു. ചർമ്മത്തിന് ദോഷകരമായ ഈ സോപ്പുകള്‍ ചർമ്മത്തിൻറെ മ്യദുത്വം ഇല്ലാക്കുന്നു. ഇതിന് പകരമായി മുഖത്തിന് വേണ്ടിയുള്ള സോപ്പുകള്‍ ഉപയോഗിക്കുക.
പഞ്ചസാര ഉപയോഗം കുറക്കുക
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരുവിന് കാരണമാകുന്നു. ബേക്കറി ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗവും മുഖക്കുരുവിന് കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് അമിതവണ്ണവും ഉണ്ടാകുന്നത് തടയുകയും ചെയ്യും.
കറുവപ്പട്ട, തേൻ, ജാതിക്ക
കറുവപ്പട്ടയും തേനും ജാതിക്കയും ചേർത്ത് അരച്ച് മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് മുഖക്കുരുവിൽ തേക്കുന്നത് മുഖക്കുരുവിൻറെ വേദന കുറയാൻ സഹായിക്കും
കടലപ്പൊടി
ആഴ്ചയിലൊരിക്കൽ കടലപ്പൊടി നനച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകികളയുക