Health
എന്താണ് ഗ്രീൻ ടീ? ​ഗുണങ്ങൾ ഏറെ ആണെങ്കിലും ദോഷവശങ്ങളും ഉണ്ടോ?
Health

എന്താണ് ഗ്രീൻ ടീ? ​ഗുണങ്ങൾ ഏറെ ആണെങ്കിലും ദോഷവശങ്ങളും ഉണ്ടോ?

Web Desk
|
3 Sep 2023 4:36 PM GMT

കെമിക്കല്‍സ് ഒന്നും തന്നെ ചേര്‍ക്കാതെ തനത് തേയില രുചിയില്‍ എത്തുന്ന ഗ്രീന്‍ ടീ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്.

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലരും ഗ്രീന്‍ ടീ കുടിക്കാറുണ്ട്. പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരുമുണ്ട്. ഗ്രീന്‍ ടീയും സാധാ ടീയും രണ്ടും ഒരേ ചെടിയില്‍ നിന്നായിട്ടും ഇതിന്റെ ഗുണത്തില്‍ വ്യത്യാസം ഉണ്ട്. എന്താണ് ഗ്രീന്‍ ടീ എന്നും, ഇതിന്റെ ഉപയോഗവും ദോഷഫലങ്ങളും എന്തെല്ലാമെന്നും അറിയാം.

ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്ന ഒരു ചെടിയാണ് തേയില. എന്നാല്‍ നമ്മള്‍ക്ക് ഇന്നു ലഭിക്കുന്ന ചായയില്‍ ഈ ഗുണങ്ങള്‍ അധികം ലഭിക്കുന്നില്ല. പക്ഷേ, ഗ്രീന്‍ ടീയില്‍ ഈ ഗുണങ്ങള്‍ എല്ലാം അടങ്ങിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അമിതമായി പ്രോസസ്സിംഗ് നടക്കുന്നില്ല എന്നതാണ്. തേയിലയില്‍ നിന്നും ഇലകള്‍ എടുത്ത്, അതിനെ ആവി കയറ്റി ഉണക്കി ഈര്‍പ്പം ഒന്ന് വറ്റിച്ച ശേഷം ചെറിയ തരികളോടെ നുറുക്കി എടുക്കുന്നതാണ് ഗ്രീന്‍ ടീ. ഓക്‌സിഡേഷന്‍ പ്രോസസ്സ് കഴിഞ്ഞാണ് സാധാ ടീ എത്തുന്നത്. ഇതുകൊണ്ടാണ് അതിന് കറുപ്പ് നിറം ലഭിക്കുന്നതും.

രുചിയിലും സാധാ ചായകളില്‍ നിന്നും വ്യത്യാസതമാണ് ഗ്രീന്‍ ടീ. കെമിക്കല്‍സ് ഒന്നും തന്നെ ചേര്‍ക്കാതെ തനത് തേയില രുചിയില്‍ എത്തുന്ന ഗ്രീന്‍ ടീ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സ​​ഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രെസ്സ് കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണെന്ന് പറയുന്നു.

രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാലും പലതുണ്ട് ​ഗുണങ്ങൾ. ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാനും സഹായിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. കൂടാതെ, ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ഗ്രീന്‍ ടീയുടെ ദോഷവശങ്ങള്‍​

ഗുണം എന്നത് പോലെ തന്നെ ഗ്രീന്‍ ടീ അമിതമായി ഉപയോഗിച്ചാല്‍ പല ദോഷവശങ്ങളും ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അനീമിയ. ഗ്രീന്‍ ടീയില്‍ Epigallocatechin gallate (EGCG) അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ നിന്നും അയേണ്‍ സാന്നിധ്യം കുറയ്ക്കാനും അയേണ്‍ ആഗിരണം ചെയ്യപ്പെടുന്നത് തടയുകയും ചെയ്യുന്നു. ഇത് അനീമിയയിലേയ്ക്ക് തള്ളിവിടും.

ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി പലരും രാവിലെ തന്നെ ഗ്രീന്‍ ടീ കുടിക്കാറുണ്ട്. എന്നാൽ അമിതമായി ഗ്രീന്‍ ടീ കുടിച്ചാൽ ദഹന പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാം.

Similar Posts