മുടി കൊഴിച്ചിലാണോ? പേരയില ഇങ്ങനെ ഉപയോഗിച്ചാല്‍ മതി!
|മുടിയുടെ നര മാറ്റാനും പേരയില കൊണ്ടു സാധിക്കും
ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. വിപണിയില്‍ കാണുന്ന എണ്ണകളും മരുന്നുകളുമെല്ലാം മാറിമാറി ഉപയോഗിച്ചാലും മുടികൊഴിച്ചിലിന് ഒരു കുറവമുണ്ടാകുമില്ല. പലതും പരീക്ഷിച്ച് മടുത്തെങ്കില്‍ തൊടിയില്‍ നില്‍ക്കുന്ന പേരയിലേക്ക് ഒന്നു നോക്കൂ..അവിടെ നിങ്ങള്‍ക്കുള്ള പരിഹാരമുണ്ട്.
പേരയില ഇട്ട് നല്ലതുപോലെ തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം ഈ വെള്ളം കൊണ്ട് മുടി പതിവായി കഴുകുന്നത് മുടികൊഴിച്ചിൽ മാറാൻ സഹായിക്കും. പേരയില നല്ലതുപോലെ അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് മുടി കൊഴിച്ചിൽ മാറാനും താരൻ മാറാനും നല്ലൊരു മരുന്നാണ്.
മുടിയുടെ നര മാറ്റാനും പേരയില കൊണ്ടു സാധിക്കും. വെളിച്ചെണ്ണയും പേരയിലയും ചേര്‍ത്തുള്ള ഈ പായ്ക്ക് മുടി സ്വാഭാവികമായി കറുപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മുടിയുടെ വളര്‍ച്ചയ്ക്കും ഇതേറെ ഗുണകരമാണ്. മുടി നര ഒഴിവാക്കുക മാത്രമല്ല, മുടിയ്ക്കു നല്ല വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന സ്വാഭാവിക പായ്ക്കാണിത്. തീര്‍ത്തും ശുദ്ധമായ ചേരുവകളാല്‍ തയ്യാറാക്കിയ ഒന്നാണ്. മുടിയ്ക്കു നല്ല തിളക്കവും മൃദുത്വവുമെല്ലാം നല്‍കുന്നു.
ഇതിനായി അല്‍പം പേരയിലകള്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇത് മിക്‌സിയില്‍ അരച്ചെടുക്കുക. പിന്നീട് ഇതിലെ നീരെടുക്കാം. മുടിയുടെ അളവ് അനുസരിച്ച് ആവശ്യത്തിനുള്ള ഇലകള്‍ എടുക്കുക. ഇതില്‍ അല്‍പം വെളിച്ചെണ്ണ കൂടി കൂട്ടിച്ചേര്‍ത്തിളക്കാം. ഇത് ശിരോചര്‍മത്തിലും മുടിത്തുമ്പു വരെയും പുരട്ടാം. മുടിയുടെ ആരോഗ്യത്തിനും മുടി കറുക്കാനുമെല്ലാം മികച്ചതാണ് ഈ മിശ്രിതം. ഉണങ്ങുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇത് ചെയ്യാം. അടുപ്പിച്ച് കുറച്ചാഴ്ചകള്‍ ചെയ്യുക.