Health
മോണയിലെ വീക്കം അവഗണിക്കരുത്; കാൻസറിന്റെ ലക്ഷണമാകാം
Health

മോണയിലെ വീക്കം അവഗണിക്കരുത്; കാൻസറിന്റെ ലക്ഷണമാകാം

Web Desk
|
20 Aug 2022 2:18 PM GMT

വായക്കുള്ളിലോ ചുണ്ടുകളിലോ വെളുത്തതോ ചുവന്നതോ ആയ പാടുകൾ രൂപപ്പെടുന്നു. തുടക്കത്തിൽ ഇത് കുമിളയോ വ്രണമോ ആയി മാറുന്നു

മോണകൾ വീങ്ങി ചുവപ്പ് നിറമാവുകയോ അല്ലെങ്കിൽ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വിളർച്ച ഉണ്ടാവുകയോ ചെയ്താൽ ചിലർ ആദ്യം ചിന്തിക്കുക ഇത് കാൻസറിന്റെ ലക്ഷണങ്ങൾ ആണോ എന്നാണ്. എന്നാൽ മോണയിൽ അസഹനീയമായ വേദനയോ അമിത രക്തസ്രാവമോ ഉണ്ടായാൽ ശ്രദ്ധിക്കണം. അത് ചിലപ്പോൾ കാൻസറിന്റെ ലക്ഷണമായിരിക്കാം. മോണവീക്കവും ചുവപ്പു നിറവുമെല്ലാം സാധാരണയായി കണ്ടു വരുന്നതാണ്. എന്നാൽ ഇത് മൂന്നോ നാലോ ആഴ്ച നീണ്ടു നിൽക്കുകയാണെങ്കിൽ ഒരു സ്‌പെഷ്യലിസ്റ്റിന്റെ സഹായം തേടേണ്ടതുണ്ട്.

മോണയുടെ മുകളിലോ താഴയോ ഉള്ള കോശങ്ങൾ നിയന്ത്രണാതീതമായി വളരുകയോ അല്ലെങ്കിൽ മുഴകൾ രൂപപ്പെടുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന കാൻസറാണിത്. വായക്കുള്ളിലോ ചുണ്ടുകളിലോ വെളുത്തതോ ചുവന്നതോ ആയ പാടുകൾ രൂപപ്പെടുന്നു. തുടക്കത്തിൽ ഇത് കുമിളയോ വ്രണമോ ആയി മാറും. സാധാരണഗതിയിലുള്ള പാടാണെങ്കിൽ പെട്ടന്ന് ഉണങ്ങും എന്നാൽ ചിലത് ഉണക്കം വരാതെ പല്ലുകൾ പോലും വ്രണത്തിൽ ആഴ്ന്നു പോകുന്ന സാഹചര്യം ഉണ്ടാവുന്നു. സിഗരറ്റ്, മറ്റു പുകയില വസ്തുക്കൾ തുടങ്ങിയവ ഉപയോഗിക്കുന്നവരിലാണ് ഇത്തരം കാൻസറുകൾ കൂടുതലായി വരുന്നത്. ഈ കാൻസറിനെ പലപ്പോഴും വെറും ഒരു മോണരോഗമായി തെറ്റിദ്ധരിക്കാറുണ്ട്.

മോണയിലെ കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ

. വായ്പ്പുണ്ണ്- മുന്ന് മുതൽ നാലാഴ്ച നീണ്ടു നിൽക്കുന്നവയാണെങ്കിൽ

. വായക്കുള്ളിൽ വെള്ളയോ ചുവപ്പോ കലർന്ന പാടുകൾ

. വായിലും ചെവിയിലും അനുഭവപ്പെടുന്ന വേദന

. അമിതമായി ശരീര ഭാരം കുറയുന്നു

മോണയിലെ കാൻസറിന്റെ ഘട്ടങ്ങൾ

ക്യാൻസറിന്റെ വ്യാപന തോത് തരംതിരിക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമാണ് ടി.എൻ.എം (TNM) സിസ്റ്റം. അതിൽ 'ടി' എന്നത് കാൻസറിന്റെ പ്രാരംഭഘട്ടത്തെയാണ് തരംതിരിക്കാൻ ഉപയോഗിക്കുന്നത്. 'എൻ' ലിംഫ് നോടുകളിലേക്ക് കാൻസർ വ്യാപിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനും 'എം' ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനും ഉപയോഗിക്കുന്നു.

ഘട്ടം 0- കാൻസർ വ്യാപിക്കാൻ സാധ്യതയുള്ള തരത്തിൽ ചുണ്ടുകളിലോ വായിലോ അസാധാരണമായ കോശ വളർച്ച കണ്ടെത്തുന്ന ഘട്ടമാണിത്.

ഘട്ടം 1- കാൻസർ കോശങ്ങളുടെ ആസാഭാരണ വളർച്ചയുണ്ടാവുന്നു. എന്നാൽ അത് ലിംഫ് നോഡുകളിലേക്കോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോക്കോ വ്യാപിച്ചിട്ടില്ല.

ഘട്ടം 2- അസാധാരണമായ രീതിയിൽ കാൻസര്‍ ട്യൂമറുകൾ വളരുന്നു. എന്നാൽ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ല.

ഘട്ടം 3 - കഴുത്തിലെ ലിംഫ് നോഡുകളിൽ 4 സെന്റീമീറ്റർ വ്യാസത്തിൽ മുഴകൾ കാണപ്പെടുന്നു.

ഘട്ടം 4 - ട്യൂമറുകൾ തെട്ടടുത്തുള്ള ഭാഗങ്ങളിലേക്കും താടിയെല്ല്, ശ്വാസകോശം പോലുള്ള വായക്ക് പുറമെയുള്ള ഭാഗങ്ങളിലേക്കും വാപിച്ചിരിക്കുന്നു.

ചികിത്സ

കൊൽക്കത്തയിലെ എച്ച്സിജി ഇക്കോ കാൻസർ സെന്ററിലെ ഹെഡ് ആൻഡ് നെക്ക് ക്യാൻസർ, തൈറോയ്ഡ് സർജറി എച്ച്ഒഡിയും സീനിയർ കൺസൾട്ടന്റുമായ ഡോ രാജീവ് ശരൺ പറയുന്നതനുസരിച്ച് കാൻ സറിന്റെ സ്വഭാവം മനസിലാക്കി ചികിത്സിക്കുക എന്നതാണ് പ്രധാനം. വായ, തൊണ്ട, തുടങ്ങിയ ഭാഗങ്ങളിലാണോ അതോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലാണോ പടർന്നത് എന്നത് കൃത്യമായി അറിയണം. തുടർന്ന് ശസ്ത്രക്രിയ, കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമായി വരുന്നു.

Similar Posts