Health
കൈകളുടെ ആരോഗ്യസംരക്ഷണം നമ്മുടെ കയ്യിൽ തന്നെ; ഇതത്ര നിസ്സാരമാക്കേണ്ട
Health

കൈകളുടെ ആരോഗ്യസംരക്ഷണം നമ്മുടെ 'കയ്യിൽ' തന്നെ; ഇതത്ര നിസ്സാരമാക്കേണ്ട

Web Desk
|
9 March 2022 1:08 PM GMT

കൈകൾ ഏറെ നേരം പ്രവർത്തിക്കുന്നതിനാൽ അതിന് പ്രത്യേക വ്യായാമം ആവശ്യമില്ല എന്നാണ് നമ്മുടെ ധാരണ

ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയമാണ് കൈകൾ. ശരീരത്തിൽ കൂടുതൽ സമയം പ്രവർത്തിപ്പിക്കുന്ന അവയവവും കൈകൾ തന്നെയായിരിക്കും. ദൈന്യംദിന കാര്യങ്ങൾക്ക് കൈകൾ ഏറെ ആത്യാവശ്യമാണ്. എന്നാൽ പലപ്പോഴും കൈകളുടെ ആരോഗ്യത്തിന് നാം കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല. കൈകൾ ഏറെ നേരം പ്രവർത്തിക്കുന്നതിനാൽ അതിന് പ്രത്യേക വ്യായാമം ആവശ്യമില്ല എന്നാണ് നമ്മുടെ ധാരണ. എന്നാൽ കൈകളുടെ ഭംഗി നില നിലനിർത്തുന്നത് പോലെ തന്നെ പ്രത്യേക വ്യായാമം കൈകൾക്ക് നൽകേണ്ടതായുണ്ട്.

കീബോർഡിൽ എന്നും ടൈപ്പ് ചെയ്ത് വിരലുകളും കൈകളും കഴക്കുന്നതും ഏറെ നേരം മൊബൈൽ ഉപയോഗിച്ച ശേഷം കൈകൾക്ക് വരുന്ന തരിപ്പും നാം നിസ്സാരമായി കാണരുത്. നിരന്തരമായി കൈകൾക്ക് റെസ്റ്റ് നൽകാതെ ജോലി ചെയ്യുന്നത് കൈകളുടെ തളർച്ചക്ക് വരെ കാരണമായേക്കാം. ഇത്തരം അവസ്ഥകളിൽ ചെയ്യാൻ പറ്റുന്ന കാര്യം എന്താണെന്ന് വെച്ചാൽ ജോലിക്കിടയിൽ ഇടവേളകളെടുത്ത് കൈകൾക്ക് വിശ്രമവും ആവശ്യമായ വ്യായാമവും നൽകുക എന്നതാണ്.

കൈകൾക്ക് നൽകാവുന്ന വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

അപ് ആൻഡ് ഡൗൺ സ്‌ട്രെച്ച്


കൈകളുടെ റിലാക്‌സേഷന് വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യായാമമാണ് അപ് ആൻഡ് ഡൗൺ സ്‌ട്രെച്ച്. ജോലി സമയത്ത് എഴുന്നേറ്റിരുന്ന് രണ്ട് കൈയും മുമ്പിലേക്ക് നീട്ടി വെക്കുക. തുടർന്ന് കൈപത്തി താഴേക്കും മേലേക്കും ചലിപ്പിക്കുക. ഒന്നോ രണ്ടോ മിനിറ്റ് ഇത് തുടരുക.

അപ് ഡൗൺ സൈഡ് സ്‌ട്രെച്ച്


കൈകളുടെ ആരോഗ്യം മെച്ചപ്പെടുത്താനായി ചെയ്യേണ്ട മറ്റൊരു വ്യായാമമാണ് അപ് ഡൗൺ സൈഡ് സ്‌ട്രെച്ച്. കൈകൾ നേരെ മുമ്പിലേക്ക് നീട്ടിപ്പിടിച്ച ശേഷം കൈകൾ ചെരിച്ച് രണ്ട് കൈവെള്ളകളും നേർക്ക് നേർ വരുന്ന രീതിയിലാക്കുക. തുടർന്ന് കൈകൾ രണ്ടും മേലേക്കും താഴേക്കും ചലിപ്പിക്കുക. രണ്ടോ മുന്നോ മിനിറ്റ് ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും.

റൊട്ടേഷൻ


കൈകളുടെ മറ്റാരു തരത്തിലുള്ള വ്യായാമമാണ് റൊട്ടേഷൻ. എഴുന്നേറ്റ് നിന്ന് രണ്ട് കൈകളും മുന്നോട്ട് നീട്ടി വെക്കുക. ശേഷം രണ്ടു വശങ്ങളിലേക്കും തിരിക്കുക. കൈവീശി ടാറ്റ കൊടുക്കുന്ന രീതിയിൽ. ഇങ്ങനെ ചെയ്യുന്നത് കൈകൾ കഴക്കുന്നത് പെട്ടന്ന് തന്നെ മാറ്റാൻ സഹായിക്കുകയും കൈകളുടെ ആരോഗ്യത്തിന് ഏറെ സഹായിക്കുകയും ചെയ്യുന്നു.

ഹുക്ക്ഡ് സ്‌ട്രെച്ച്


ഒരു കൈമുട്ട് മറ്റൊന്നിനടിയിൽ വളച്ച് രണ്ട് കൈകളും ശരീരത്തിന്റെ മധ്യഭാഗത്തേക്ക് വലിക്കുക. നിങ്ങളുടെ തോളിൽ ഒരു നീറ്റൽ അനുഭവപ്പെടണം. ഒരു കൈ മറ്റൊന്നിൽ ചുറ്റിപ്പിടിക്കുക. 25 സെക്കൻഡ് ഇങ്ങനെ തുടരണം. തുടർന്ന് കൈകൾ മാറ്റി വീണ്ടും ആവർത്തിക്കുക

ഫിംഗർ സ്‌ട്രെച്ച്


ചെറു വിരലും മോതിര വിരലും ഒരുമിച്ച് പിടിക്കുക. മോതിരവിരലിൽ നിന്ന് നടുവിരലും ചൂണ്ടുവിരലും വേർതിരിക്കുക. ഇത്തരത്തിൽ 10 തവണ ഇങ്ങനെ ആവർത്തിക്കുക.

ഫിസ്റ്റ്-ഓപ്പണർ


ഒരു മുഷ്ടി നിവർത്തി പിടിക്കുക. തുടർന്ന് വിരലുകൾ ഒരുമിച്ച് നീട്ടുകയും ചുരുക്കുകയും ചെയ്യുക. 10 തവണ ഇങ്ങനെ ആവർത്തിക്കുക.

സ്‌പോഞ്ച് ബോൾ


ഒരു സ്‌പോഞ്ചോ സ്‌ട്രെസ് ബോളോ കയ്യിലെടുത്ത് സ്‌ട്രെച്ച് ചെയ്യുക. 10 തവണ ഇത് തുടരുന്നത് നല്ലതായിരിക്കും.

Similar Posts