Health
വയറു കുറക്കണോ? ഒരു കഷ്ണം ഇഞ്ചി മതി, ഇതാ മൂന്ന് വഴികൾ
Health

വയറു കുറക്കണോ? ഒരു കഷ്ണം ഇഞ്ചി മതി, ഇതാ മൂന്ന് വഴികൾ

Web Desk
|
27 Aug 2023 3:30 PM GMT

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തമാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്.

കൃത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് പരാതി പറയുന്നവർ നിരവധിയാണ്. വയറു കുറക്കാനുള്ള മാര്‍ഗങ്ങള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. ഒരു കഷ്ണം ഇഞ്ചി മതി നിങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ. ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. ശരീരഭാരം കുറക്കാൻ മാത്രമല്ല, ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം കൂടിയാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രത്യേക രീതിയില്‍ ഇഞ്ചി ഉപയോഗിക്കുന്നത് തടിയും വയറും കുറക്കാൻ ഏറെ ഫലപ്രദമാണ്.


തടി കുറക്കാൻ ഇഞ്ചി, മൂന്ന് വഴികൾ

1.ഭക്ഷണം കഴിക്കും മുമ്പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇങ്ങനെ കഴിക്കുക. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

2.ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

3. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു കഴിക്കുക. ദിവസവും മൂന്ന് തവണ ഇത് ഉപയോഗിക്കാം. ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചു ചായ ഉണ്ടാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.


വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ വ്യായാമക്കുറവ്, വലിച്ചു വാരിയുള്ള ഭക്ഷണ ശീലം, ഇരുന്ന ഇരിപ്പിലെ ജോലി, മദ്യപാനം, ജങ്ക് ഫുഡ് തുടങ്ങിയ പല കാരണങ്ങളും പെടുന്നു. ഇതില്‍ പെടാത്ത സ്‌ട്രെസ് പോലുളള കാരണങ്ങളുമുണ്ട്. ചിലരെ ടെന്‍ഷനും സ്‌ട്രെസുമെല്ലാം തടിപ്പിക്കും. വയര്‍ കുറയ്ക്കാന്‍ ഫലപ്രദമായതും പാർശ്വഫലങ്ങളില്ലാത്തതുമായ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ശീലമാക്കാവുന്നതാണ് ഇഞ്ചി ഉൾപ്പെടുത്തിയുള്ള പൊടിക്കൈകൾ.

Similar Posts