ആരോഗ്യമാണ്, ഓരോ കാര്യത്തിലും വേണം ശ്രദ്ധ, മെഡിക്കൽ റെക്കോർഡുകൾ വെറും ഫയൽ അല്ല!
|രോഗത്തിന്റെ സമ്പൂർണ വിവരങ്ങൾ ഏത് ആശുപത്രിയിലും ഏത് ഡോക്ടർമാർക്കും മെഡിക്കൽ റെക്കോർഡ് നോക്കിയാൽ ലഭിക്കും.
കൈയിൽ ഒരു കെട്ട് ഫയലുകളോ നോട്ടുപുസ്തകങ്ങളോ ആയി ആശുപത്രികളിൽ കയറിയിറങ്ങുന്നവരെ കണ്ടിട്ടുണ്ടാകില്ലേ? രോഗം വന്ന കാലം മുതലുള്ള രേഖകൾ ഇവരുടെ പക്കലുണ്ടാകും. പ്രായമായവരുടെയും രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ ദീർഘകാല രോഗങ്ങളുള്ളവരും മെഡിക്കൽ റെക്കോർഡുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ഇത്തരത്തിൽ കൃത്യമായും ശാസ്ത്രീയമായും സൂക്ഷിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ എത്ര ആശ്വാസമായിരിക്കും. എന്നാൽ എത്ര പേർ ഇത്തരത്തിൽ ആരോഗ്യ-മെഡിക്കൽ വിവരങ്ങൾ സൂക്ഷിച്ചുവെക്കാറുണ്ട്.
മെഡിക്കൽ റെക്കോർഡ് വേണം
ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ചും രോഗ വിവരങ്ങളെ കുറിച്ചുമുള്ള സമ്പൂർണ വിവരങ്ങൾ മെഡിക്കൽ റെക്കോർഡിൽ ഉണ്ടാകും. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരുടെ വിവിധ രോഗങ്ങളുടെ ലക്ഷണങ്ങൾ, രോഗ നിർണയം, ചികിത്സാ വിവരങ്ങൾ, പരിശോധനാ ഫലങ്ങൾ തുടങ്ങി എല്ലാ ക്ലിനിക്കൽ ഡാറ്റയും മെഡിക്കൽ റെക്കോർഡിൽ ഉൾപ്പെടും.
രോഗത്തിന്റെ സമ്പൂർണ വിവരങ്ങൾ ഏത് ആശുപത്രിയിലും ഏത് ഡോക്ടർമാർക്കും മെഡിക്കൽ റെക്കോർഡ് നോക്കിയാൽ ലഭിക്കും. രോഗ നിർണയത്തിനും ചികിത്സ നിർദേശിക്കുന്നതിനും ഇത് കൂടുതൽ സുഖമമാക്കുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും മെഡിക്കൽ റെക്കോർഡുകൾ പ്രത്യേകം സൂക്ഷിക്കുന്നത് അതുകൊണ്ട് തന്നെ പ്രധാനമാണ്.
എന്തെല്ലാം സൂക്ഷിക്കാം
- വ്യക്തിയുടെ പ്രായം, ഉയരം, തൂക്കം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തി വെക്കാം.
- ഓരോരുത്തരും ഉപയോഗിക്കുന്ന മരുന്നുകൾ, അതിന്റെ അളവ്, എങ്ങനെ ഉപയോഗിക്കണം തുടങ്ങി ദിവസേനയുള്ള പ്രമേഹ പരിശോധനാ ഫലങ്ങൾ വരെ മെഡിക്കൽ റെക്കോർഡിൽ സൂക്ഷിക്കാം.
- ഇതുവരെ നൽകിയിട്ടുള്ള വിവിധ വാക്സിനേഷൻ, പ്രതിരോധശേഷി കുത്തിവെപ്പ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ.
- ഭക്ഷണം, മരുന്ന് എന്നിവയോടുള്ള അലർജി, മറ്റ് ശാരീരിക അസ്വസ്ഥതകൾ.
- ലാബ് പരിശോധനാ ഫലങ്ങൾ, എക്സ്റേ, സ്കാനിങ് ഫലങ്ങൾ.
- ശസ്ത്രക്രിയയുടെയും മറ്റ് വിവരങ്ങൾ.
- മെഡിക്കൽ ഇൻഷുറൻസ്, രസീതുകൾ മുതലായ വിവരങ്ങൾ സൂക്ഷിക്കണം
- മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പർ കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ്.
ഓരോരുത്തരുടെയും വ്യക്തിഗത വിവരങ്ങളും രോഗ വിവരങ്ങളും ഇത്തരത്തിൽ സൂക്ഷിക്കുന്നത് വിലപ്പെട്ട നിമിഷങ്ങളിലായിരിക്കും നിർണായകമാകുക.
എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കുമ്പോൾ മിക്കപ്പോഴും സംഭവിക്കുക പലപ്പോഴായുള്ള ഉപയോഗത്തിൽ ചില രേഖകൾ നഷ്ടപ്പെടാം, ചിലത് ചേർക്കാൻ മറന്നിരിക്കാം. ദീർഘകാലമായി ചികിത്സയിലുള്ളവർക്കും ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും ചിലപ്പോൾ സൂക്ഷിക്കാൻ കുറച്ചധികം ഫയലുകളും ചീട്ടുകളുമുണ്ടാകും. ഇവിടെയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഫലപ്രദമാകുന്നത്. ദീർഘകാലത്തെ രോഗ-ചികിത്സാ വിവരങ്ങൾ തുടങ്ങി ദിവസേനയുള്ള വിവിധ പരിശോധനാ ഫലങ്ങൾ അടക്കം ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും നിങ്ങളുടെ മൊബൈൽ ഫോണിൽ സൂക്ഷിക്കാൻ സാധിക്കും. വ്യക്തികളുടെ രോഗ-ചികിത്സാ വിവരങ്ങൾ കൃത്യമായും ശാസ്ത്രീയമായും സൂക്ഷിക്കാൻ സഹായിക്കുകയാണ് ഫെലിക്സ കെയർ ആപ്പ്. കുടുംബാംഗങ്ങളുടെ മുഴുവൻ ചികിത്സാ വിവരങ്ങളും തരംതിരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ഫെലിക്സ കെയർ ആപ്പിലുണ്ട്. കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും മാനസിക-ശാരീരിക ആരോഗ്യത്തിന്റെ ട്രാക്കർ കൂടിയാണ് ഫെലിക്സ കെയർ.