കെകെയുടേത് അപ്രതീക്ഷിത വിയോഗം, വില്ലനാകുന്ന ഹൃദയാഘാതം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
|ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. എന്നാൽ ചെറുപ്രായത്തിൽ തന്നെ വരുന്ന ഹൃദയാഘാതങ്ങളിൽ 80 ശതമാനവും പ്രതിരോധിക്കാൻ പറ്റുന്നവയാണ്.
ബോളിവുഡ് ഗായകൻ കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ, കന്നഡ നടൻ രാജ്കുമാറിന്റെയും ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോണിന്റെയും മരണം പെട്ടെന്നുള്ള ഹൃദയാഘാതം കൊണ്ടായിരുന്നു. ഇതെല്ലാം യുവാക്കളിലെ ഹൃദരോഗ സാധ്യതയെ കുറിച്ചു ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്. ഹൃേദ്രാഗങ്ങളിൽതന്നെ ഏറ്റവും മാരകമായ ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. എന്നാൽ ചെറുപ്രായത്തിൽ തന്നെ വരുന്ന ഹൃദയാഘാതങ്ങളിൽ 80 ശതമാനവും പ്രതിരോധിക്കാൻ പറ്റുന്നവയാണ്.
എന്താണ് ഹൃദയാഘാതം
മെഡിക്കൽ ഭാഷയിൽ മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്നതാണ് ഹൃദയാഘാതം. ഹൃദയപേശികളിലേക്ക് രകതമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി, ഹൃദയത്തിന്റെ രകതക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രകതയോട്ടം നിലക്കുകയും ഇത് മൂലം പേശികളുടെ പ്രവർത്തനം നിലച്ച് അവ നശിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയാണ്.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം
ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകൾക്ക് സാധാരണ നെഞ്ചിൽ ഭാരം എടുത്തുവച്ച പോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥതപോലെയുള്ള വേദന ഇടതുകൈയിലേക്ക് പടരും. ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ സമയം പാഴാക്കാതിരിക്കലാണ് പ്രധാനം. മിക്കപ്പോഴും പുലർച്ചെയാണ് ഹൃദയാഘാതം വരുന്നത്. എന്നാൽ അതിൻൈറ അസ്വസ്ഥത രാത്രി തന്നെ തുടങ്ങിയിട്ടുണ്ടാവും. ആ സമയത്ത് ഗ്യാസാണെന്ന് കരുതി അതിനെ അവഗണിക്കാതെ ഇതിൻൈറ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അതിന് വേണ്ടത്ര പ്രാധാന്യം നൽകുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്
നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും
മനുഷ്യശരീരത്തിൽ നല്ല കൊളസ്ട്രാൾ, ചീത്ത കൊളസ്ട്രാൾ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൊളസ്േട്രാളാണുള്ളത്. എച്ച്.ഡി.എൽ നല്ല കൊളസ്ട്രാളാണ്. എന്നാൽ ട്രഗ്ലിസറൈഡ്‌സ്, എൽഡിഎൽ, വിഎൽഡിഎൽ എന്നിങ്ങനെയുള്ള ചീത്ത കൊളസ്ട്രാളിന്റെ അളവ് ശരീരത്തിൽ കൂടിയാൽ അത് രകതക്കുഴലുകളിൽ അടിഞ്ഞു കൂടുകയും ബ്ലോക്ക് ഉണ്ടാവാൻ പ്രരിപ്പിക്കുന്നതുമാണ്.ഇത് നിയന്ത്രിക്കുകയാണ് ബ്ലോക്കിനുള്ള സാധ്യത കുറക്കുകയും അതുമൂലം ഹൃദയാഘാതം തടയുകയും ചെയ്യുന്നു. വ്യായാമം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക എന്നിവ വഴി ചീത്ത കൊളസ്ട്രാളിന്റെ അളവ് കൂടാതെ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാൻ പറ്റുന്ന ശീലങ്ങളുണ്ട്. പുകവലി, മാനസിക സമ്മർദ്ദം, പ്രമേഹം, ബി.പി, വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാൻ പറ്റുന്ന ശീലങ്ങൾ പിന്തുടർന്നാൽ തന്നെ ഒരു പരിധി വരെ നമുക്ക് ഹൃദയാഘാതത്തിൽ നിന്നും രക്ഷനേടാവുന്നതാണ്
ചായയും കാപ്പിയും ഒഴിവാക്കുക. അതേസമയം അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സമൃദ്ധമായടങ്ങിയ മഝ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് രകതക്കുഴലുകൾക്ക് സംരക്ഷണം നൽകുന്നു. ഇടയ്ക്കിടെ പ്രഷറും കൊളസ്‌ട്രോളും പരിശോധിക്കുക, വ്യായാമം ശീലമാക്കുക, നല്ല മാനസിക ആരോഗ്യം ഉണ്ടാക്കുക