നിങ്ങളുടെ ആരോഗ്യത്തിന് ഗുണപ്രദമായ അഞ്ച് ഫ്രൂട്ട് ഡെലീഷ്യസുകൾ ഇവയാണ്
|ആരോഗ്യകരമായ ഭക്ഷണം കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമായ കാര്യമാണ്
ആരോഗ്യവാനായിരിക്കുകയെന്നത് നമ്മളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിനായി ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയുമാണ് വേണ്ടത്. വ്യായാമം ചെയ്യേണ്ടത് എങ്ങനെയാണ് എന്നതിനെ പറ്റി കൃത്യമായ വിവരം ലഭിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കണ്ടെത്തുകയെന്നത് ഏറെ പ്രയാസകരമായ കാര്യവും. നിങ്ങളുടെ ആരോഗ്യത്തിന് ഗുണപ്രദമായ ഏതാനും ഫ്രൂട്ട് ഡെലീഷ്യസുകളെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്
1. സ്ട്രോബെറിയും നേന്ത്രപ്പഴവും അടങ്ങിയ ജ്യൂസ്
നിങ്ങളുടെ ഒരു ദിവസം രുചികരമായ ഈ വിഭവത്തിലൂടെ ആരംഭിച്ചാൽ തീർച്ചയായും ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്രയേറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. ഇതിൽ സ്ട്രോബെറിയുടെയും വാഴപ്പഴത്തിന്റെയും ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ സി നിറഞ്ഞതും നാരുകളാൽ സമ്പുഷ്ടവും ആന്റിഓക്സിഡന്റുകളാൽ സമ്പന്നവുമാണ്. സ്ട്രോബെറിക്കും വാഴപ്പഴത്തിനു പുറമേ പാൽ കൂടി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മധുരം വേണമെങ്കിൽ ആവശ്യത്തിന് തേൻ ചേർക്കാം.
2.നേന്ത്രപ്പഴവും തേനും ചേർത്തുള്ള ജ്യൂസ്
നേന്ത്രപ്പഴവും തേനും അടങ്ങിയ ജ്യൂസ് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയുന്ന രുചികരമായ പാനീയമാണ്. പ്രഭാതത്തിൽ തന്നെ ഇത് കുടിക്കുന്നത് ആരോഗ്യം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നതാണ്.
3.ഡ്രാഗൺ ഫ്രൂട്ടും തൈരും
ഡ്രാഗൺ ഫ്രൂട്ടും തൈരും അടങ്ങിയ ഭക്ഷണം പ്രഭാതത്തിൽ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സഹായിക്കും.
4. പീച്ച്, റാസ്ബെറി, നട്സ് റെസിപ്പി
ആമാശയത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണപ്രദമായ ഭക്ഷണം. ഈ റെസിപ്പിയിൽ ബദാമിനൊപ്പം ഫ്രഷ് റാസ്ബെറി, വാഴപ്പഴം, പീച്ച് തുടങ്ങിയ പോഷകസമൃദ്ധമായ പഴങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം തൈരുമായി നന്നായി കൂട്ടിച്ചേർത്താൽ രുചിയുടെ നവ്യാനുഭവം നിങ്ങൾക്ക് ആസ്വദിക്കാം. ഇത് പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ കഴിക്കുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് ഒരു ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കും.
5. തണ്ണിമത്തൻ, കിവി മിശ്രിതം
കിവി,തണ്ണിമത്തൻ എന്നീ പഴ വർഗങ്ങൾക്കൊപ്പം പപ്പായ കഷ്ണങ്ങളും, മുന്തിരി, പ്ലം എന്നിവ ചേർക്കുന്നത് ഫലപ്രദമാണ്. ഇത് പ്രഭാതത്തിലോ ഉച്ചയ്ക്കോ കഴിക്കുന്നതാണ് ഉത്തമം.