Health
ഓണ്‍ലൈന്‍ ക്ലാസുകള്‍ രക്ഷിതാക്കള്‍ക്ക് എത്രത്തോളം ടെന്‍ഷന്‍ ഉണ്ടാക്കിയിട്ടുണ്ട്?
Health

ഓണ്‍ലൈന്‍ ക്ലാസുകള്‍ രക്ഷിതാക്കള്‍ക്ക് എത്രത്തോളം ടെന്‍ഷന്‍ ഉണ്ടാക്കിയിട്ടുണ്ട്?

ഖാസിദ കലാം
|
20 Sep 2021 11:13 AM GMT

മൊബൈലില്‍ മാത്രം ടീച്ചറെ കണ്ട കുട്ടികളോട് സ്കൂള്‍ തുറന്നു, ക്ലാസ് തുടങ്ങി എന്ന് പറയുമ്പോള്‍, ഏത് ക്ലാസ് എവിടുത്തെ ക്ലാസ് എന്ന് തിരിച്ചു ചോദിക്കാനാണ് സാധ്യത.

ജീവനോടൊപ്പം ജീവിതവും എന്ന് നമ്മള്‍ ഈ കോവിഡ് കാലത്ത് ആപ്തവാക്യമായി പറയുന്നുണ്ടെങ്കിലും പഠനം പൂര്‍ണമായും ഓണ്‍ലൈന്‍ ആയത് ടീച്ചര്‍മാരെയും കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അത്രയും കാലം ശീലിച്ച ഒരു ചുറ്റുപാടിലല്ല കൊറോണകാലത്ത് പഠനം മുന്നോട്ട് പോയത്. പഠനമേ നടക്കാതെ ആയിപ്പോകുന്നതിലും നല്ലതാണല്ലോ ഈ രീതിയിലെങ്കിലും പഠനം നടക്കുന്നത് എന്നേയുള്ളൂ എന്ന് കരുതി ആശ്വസിക്കുകയായിരുന്നു നാം.

ഓണ്‍ലൈന്‍ ക്ലാസിലൂടെയുള്ള പഠനത്തില്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനം ഒരു ഡിവൈസിന്‍റെ മുമ്പിലായി പോകുകയാണ്. പ്രത്യേകിച്ച് ആദ്യമായി സ്കൂള്‍കാലം തുടങ്ങുന്ന എല്‍കെജി ക്ലാസുകളിലൊക്കെയുള്ള കുഞ്ഞുങ്ങള്‍. ഇപ്പോള്‍ ഫോണ്‍ കൈയിലുണ്ടെങ്കിലേ കുട്ടികള്‍ പാട്ടു പാടുള്ളൂ എന്നതാണ് അവസ്ഥ. കാരണം അവര്‍ മൊബൈലിലാണ് ടീച്ചറെ കണ്ടിട്ടുള്ളത്. അവരോട് സ്കൂള്‍ തുറന്നു, ക്ലാസ് തുടങ്ങി എന്ന് പറയുമ്പോള്‍, ഏത് ക്ലാസ് എവിടുത്തെ ക്ലാസ് എന്ന് തിരിച്ചു ചോദിക്കും.


ക്ലാസ് റൂം പഠനത്തില്‍ കുട്ടിയുടെ അങ്ങോട്ടോ ഇങ്ങോട്ടോ ശ്രദ്ധ തെറ്റിക്കഴിഞ്ഞാല്‍, ചോക്കുകൊണ്ടുള്ള ഒരു ഏറ് പ്രതീക്ഷിക്കാം. പക്ഷേ ഇപ്പോ സ്ക്രീന്‍ ഓണ്‍ ചെയ്യാം, ഓഫ് ചെയ്യാം, മ്യൂട്ട് ചെയ്യാം -പരിമിതികള്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ രക്ഷിതാക്കളോ അധ്യാപകരോ ആഗ്രഹിച്ച പോലെയുള്ള പഠനമായിരിക്കില്ല കുട്ടികള്‍ക്ക് കിട്ടിയതും അവരുടെ ഭാഗത്തുനിന്നുണ്ടായതും.

മാത്രമല്ല, അമ്മയ്ക്കും ടീച്ചര്‍ക്കും പരസ്പരം ബാധ്യതയായിരുന്നു കുട്ടികളുടെ പഠനം. ടീച്ചര്‍മാര്‍ പറയും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന്. രക്ഷിതാക്കള്‍ക്ക് പലപ്പോഴും അതിന് സാധിക്കുന്നില്ല. അല്ലെങ്കില്‍ കുട്ടികള്‍ മാതാപിതാക്കള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ല. അവിടെയൊക്കെ സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു.


ഓണ്‍ലൈന്‍ പഠനം കുട്ടികളെ വഴിതെറ്റിക്കുന്നുണ്ടോ

കുട്ടികള്‍ക്ക് ബോറടിക്കുന്നു, നാലുവയസ്സുള്ള കുഞ്ഞുപോലും ബോറടിക്കുന്നു അമ്മേ എന്നാണ് പറയുന്നത്. എന്താണ് ബോറടിയുടെ കാരണമെന്താണെന്ന് അറിയില്ല, പക്ഷേ പരിഹാരമെന്താണ്.. തീര്‍ച്ചയായും അത് ഫോണാണ്. എന്തുകൊണ്ടാണ് തന്റെ സന്തോഷം ഈ സ്ക്രീനാണ് എന്ന് ഒരു കുട്ടിക്ക് തോന്നുന്നത്. പുറത്തിറങ്ങി കളിച്ചാല്‍ ആ സന്തോഷമില്ല, കൂട്ടുകാരെ കണ്ടാല്‍ ആ സന്തോഷമില്ല. തെറ്റായ വിവരങ്ങള്‍ കൂടുതല്‍ സമയം കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം. ഇതുതന്നെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെയും ഗെയിമിന്റെയും അമിതമാകുന്ന റിസ്ക്.

സാധാരണ കുഞ്ഞുങ്ങളാണെങ്കില്‍ കുറച്ചുനേരം കളിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് മടുക്കും... അവരത് മാറ്റിവെക്കും. എന്നാല്‍ ചില കുഞ്ഞുങ്ങള്‍ -ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഹൈപ്പര്‍ ആക്ടിവിറ്റി സ്വഭാവമുള്ളവര്‍, പഠനപ്രശ്നമുള്ളവര്‍, ഇമോഷണലി അപ്‍സെറ്റ് ആയ കുട്ടികള്‍ എന്നിവരില്‍ ഫോണ്‍ ഉപയോഗം കൂടാന്‍ സാധ്യതയുണ്ട്. രക്ഷിതാക്കള്‍ ചിലപ്പോള്‍ കാണുന്നത് കുഞ്ഞ് ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നു എന്ന് മാത്രമായിരിക്കാം. പക്ഷേ കുട്ടിയുടെ ഉള്ളില്‍ മറ്റ് പ്രയാസങ്ങള്‍ കണ്ടേക്കാം. അതാണ് ആദ്യം തിരിച്ചറിയേണ്ടത്.

ഓണ്‍ലൈന്‍ പഠനം കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള വഴി മാത്രമല്ല കൊടുക്കുന്നത്. അവര്‍ക്ക് മുന്നില്‍ ഇന്റര്‍നെറ്റിന്റെ വിശാലമായ ലോകം തുറന്നിടുന്നത് മറ്റ് പലതുമാണ്. രണ്ട് വയസ്സായ കുഞ്ഞ് കാണേണ്ട ചില കാര്യങ്ങളുണ്ട്, എട്ടുവയസ്സില്‍ കുഞ്ഞ് കാണേണ്ട ചില കാര്യങ്ങളുണ്ട്. ഈ അടുത്ത കാലത്ത് ഫ്രീഫയര്‍ ഗെയിമുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളൊക്കെ നമ്മള്‍ പറഞ്ഞു കേട്ടു. 16 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ആ ഗെയിമുകളെല്ലാം ഉണ്ടാക്കിയത്. ഏതൊരു ഗെയിമാണെങ്കിലും അത് കളിക്കേണ്ടുന്ന പ്രായം, അതില്‍ ലൈംഗികതയുടെ അളവ് കടന്നുകൂടിയിട്ടുണ്ടോ, അതില്‍ അക്രമത്തിന്റെ അളവ് എത്രമാത്രമുണ്ട്, അത് എത്ര സമയം കളിക്കുന്നു - ഈ നാല് കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം.


'ഹാപ്പി കിഡ്'- പേരുപോലെത്തന്നെ കുട്ടികളുടെ സന്തോഷമാണത്.. ഏത് പ്രായത്തിലുമുള്ള കുഞ്ഞുമേനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍... ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും, രക്ഷിതാക്കളുടെ മനസ്സറിഞ്ഞ സെലക്ഷനും...

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ

Website: www.happykid.in

Instagram: www.instagram.com/happykidbabycare/

Facebook: www.facebook.com/happykidbabycare

Similar Posts