വലിയ കാര്യങ്ങളിൽ ചെറിയ ശ്രദ്ധയാകാം
|ജീവിതത്തിലെ പരമപ്രധാനമായ ആരോഗ്യസംരക്ഷണത്തിനായി ഒരു ആപ്പ് മാറ്റിവെക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് നാം ചിന്തിക്കാത്തത്?.
സ്വന്തം ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും മുൻകാലത്തേതുൾപ്പെട്ട നമ്മുടെ കൈയ്യിലുണ്ട്. സ്വന്തം കാറിന്റെ ചെക്കപ്പുകളും സർവീസും വെഹിക്കികൾ ഹിസ്റ്ററിയും നാം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവൻ ക്രയവിക്രയങ്ങളും ഒരൊറ്റ ക്ലിക്കിൽ നമ്മുടെ മുന്നിലെത്തും. എന്നാൽ ഇതിനേക്കാൾ പ്രാധാന്യമുളള നമ്മുടെ ഏറ്റവും വലിയ സമ്പത്തായ സ്വന്തം ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളോ റിപ്പോർട്ടുകളോ ചോദിച്ചാൽ കൈമലർത്തുന്നവരാണ് നമ്മളിൽ മഹാഭൂരിപക്ഷവും.
പൊതുവേ കേരളത്തിലുള്ളവർ ആരോഗ്യ സാക്ഷരതയുള്ളവരും ആരോഗ്യമേഖലയിലെ ദൈനം ദിന മാറ്റങ്ങളെക്കുറിച്ച് അറിവുള്ളവരുമാണ്. പക്ഷേ സ്വന്തം ആരോഗ്യ വിവരങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കുന്നതിലോ അതല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ ആരോഗ്യ ഡാറ്റകൾ സൂക്ഷിക്കുന്നതിലോ എല്ലാവരും വലിയ പരാജയമാണ്. രോഗ നിർണയത്തിലും രോഗത്തിന് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിലും ഇത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
എന്തുകൊണ്ട് ഹെൽത്ത് ഡാറ്റയും അപ്ഡേറ്റുകളും സൂക്ഷിച്ചുവെക്കണം
ഓരോ ദിവസവും നമ്മൾ വ്യത്യസ്തമായ വികാര വിചാരങ്ങളിലൂടെയും ശാരീരിക അസ്വസ്ഥതകളിലൂടെയും കടന്നുപോകുന്നുണ്ട്. ഒരു കാരണവുമില്ലാതെ നമ്മുടെ ശരീരത്തിൽ ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ ശരീരത്തിലോ മനസ്സിലോ അനുഭവപ്പെടുന്ന ഓരോ വ്യതിയാനങ്ങളും രേഖപ്പെടുത്തിവെക്കേണ്ടതുണ്ട്. ഇത് ഭാവി ചികിത്സയെയും ആരോഗ്യജീവിതത്തെയും ഗുണപരമായി സ്വാധീനിക്കും. മാത്രമല്ല, നാം ഒരു ഡോക്ടറെ സമീപിക്കുമ്പോൾ രേഖപ്പെടുത്തി വെച്ച ആരോഗ്യ ഡാറ്റകൾ അനലൈസ് ചെയ്തുകൊണ്ട് വേഗത്തിൽ രോഗ നിർണയത്തിന് സാധിക്കും. അലർജി സൂചനകൾ, ടെസ്റ്റ്-സ്കാൻ റിപ്പോർട്ടുകൾ, ഹോസ്പിറ്റൽ റെക്കോർഡുകൾ എന്നിവയെല്ലാം കൃത്യമായി സൂക്ഷിക്കുന്നത് നമ്മുടെ ചികിത്സക്ക് ഏറെ ഗുണപ്രദമാക്കും. ഇതിനെല്ലാമുപരി നമ്മുടെ ആരോഗ്യ ജീവിതത്തിലും ഭക്ഷണ ക്രമത്തിലും വരുത്തേണ്ട മാറ്റങ്ങൾ സ്വയം അനലൈസ് ചെയ്യാനും ഇതിലൂടെ സാധിക്കും.
മാതാപിതാക്കളോ കുട്ടികളോ രോഗബാധിതരായാൽ കൈയ്യിൽ കിട്ടിയ മരുന്നുഷീട്ടുകളും ഗുളികകളുടെ കവറുകളുമെടുത്ത് ഡോക്ടറെ സമീപിക്കുന്നവരാണ് മലയാളികൾ. കൂടാതെ അസുഖത്തെക്കുറിച്ചുള്ള സ്വന്തമായ തോന്നലുകളും വിലയിരുത്തലുകളും അവതരിപ്പിക്കുകയും സ്വയം ചികിത്സ തേടുകയും ചെയ്യും. കുടുംബത്തിന് സ്വന്തമായ ഒരു ഹെൽത്ത് ഡാറ്റ സ്റ്റോറേജ് സംവിധാനമുണ്ടെങ്കിൽ ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാനാകും. ഇത് നിരീക്ഷിക്കുന്നതിലൂടെ പാരമ്പര്യ രോഗങ്ങൾ, പകർച്ച വ്യാധികൾ എന്നിവയെയെല്ലാം പെട്ടെന്ന് തിരിച്ചറിയാനും ഫലപ്രദമായ ചികിത്സകൾ നൽകാനും കഴിയും.
ഫെലിക്സ കെയർ ഒരുക്കുന്ന പരിഹാരം
സ്മാർട്ട് ഫോൺ കൈയ്യിൽ ഇല്ലാത്ത ഒരു നിമിഷം പോലും നമുക്ക് ചിന്തിക്കാനാവില്ല. ആവശ്യമുള്ളതും ആവശ്യമില്ലാതത്തുമായ ഒരുപാട് ആപ്പുകൾ നമ്മുടെ സ്മാർട്ട് ഫോണിൽ സദാ നോട്ടിഫിക്കേഷനുകൾ മുഴക്കിക്കൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും ജീവിതത്തിലെ പരമപ്രധാനമായ ആരോഗ്യസംരക്ഷണത്തിനായി ഒരു ആപ്പ് മാറ്റിവെക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് നാം ചിന്തിക്കാത്തത്?.
നാട്ടിലും മറുനാട്ടിലുമുള്ള മലയാളികളുടെ ആരോഗ്യജീവിതത്തിന് പുതുദിശ പകരുകയാണ് ഫെലിക്സ കെയർ. ഡോക്ടർമാരുടെയും ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരുടെയും കൃത്യമായ മേൽ നോട്ടത്തിൽ ദീർഘകാലത്തെ ഗവേഷണത്തിനൊടുവിലാണ് ഈ ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും മെഡിക്കൽ റെക്കോർഡുകളെല്ലാം കൃത്യമായ കാലഗണനയിലും ശാസ്ത്രീയമായും സൂക്ഷിക്കാൻ കഴിയും. ഓരോ ദിവസത്തെയും ശാരീരിക, മാനസിക നിലകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ആപ്പ് ഒരുക്കുന്നു. കൂടാതെ പരിശോധന തീയ്യതി, ടെസ്റ്റുകൾ, സ്കാനുകൾ എന്നിവയുടെല്ലൊം സമയക്രമം നിശ്ചയിക്കാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനുമാകും.
ബ്ലഡ് ഷുഗർ, രക്ത സമ്മർദ്ദം, തൈറോയ്ഡ്, പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറെ ഉപകാര പ്രദമാകുന്ന വിധമാണ് ആപ്പിന്റെ രൂപകൽപന. കൂടാതെ ഡയറ്റുകളും ഭക്ഷണക്രമവും ആപ്പിലൂടെ നിയന്ത്രിക്കുകയും ചെയ്യാം. മരുന്നുകൾ കഴിക്കേണ്ട സമയം, ഭക്ഷണം കഴിക്കേണ്ട സമയം, മറ്റു ചികിത്സകൾ ചെയ്യേണ്ട സമയം എന്നിവയെല്ലാം ആപ്പിൽ റിമൈൻഡറായി സെറ്റ് ചെയ്യാം. രോഗികളെ പരിചരിക്കുന്നവർക്ക് അതത് സമയങ്ങളിലെ വിവരങ്ങൾ അപ്ഡേറ്റായി നൽകാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഹോം നഴ്സുമാരെ വെച്ച് മാതാപിതാക്കളെ പരിചരിക്കുന്നവർക്ക് ഈ ആപ്പ് ഏറെ ഉപകാര പ്രദമാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങി ഒരു മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ശാസ്ത്രീയമായി ഇതിൽ സൂക്ഷിക്കാം. രേഖപ്പെടുത്തിയതും സ്റ്റോറേജ് ചെയ്തതുമായ വിവരങ്ങളെയെല്ലാം ഒരൊറ്റ ക്ലിക്കിൽ തരം തിരിച്ച് മുന്നിലെത്തിക്കാനുള്ള സൗകര്യമുണ്ട്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഫെലിക്സ കെയർ ആപ്പ് നിങ്ങൾക്കും ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ 30 ദിവസത്തെ സൗജന്യ സൗജന്യ ഉപയോഗവും ഓഫർ കൂപ്പണും നിങ്ങൾക്ക് നേടിയെടുക്കാം.