പ്രമേഹരോഗികള്‍ക്ക് ഏതൊക്കെ പഴങ്ങള്‍ കഴിക്കാം?
|മിക്ക രോഗികളിലും ഉണ്ടാവുന്ന സംശയമാണ് പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുന്നത് അനുയോജ്യമാണോ എന്നത്
പ്രമേഹരോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ? എങ്കില്‍ ഏതൊക്കെ കഴിക്കാം? മിക്ക ആളുകളിലും ഉണ്ടാവുന്ന സംശയങ്ങളാണിവ.
ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. വളർന്നുവരുന്ന ഒരു ആഗോള മാരകരോഗമാണിത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ 'ഷുഗർ' എന്ന് വിളിക്കാറുണ്ട്. 2017-ലെ കണക്കുപ്രകാരം 72 മില്യൺ ഇന്ത്യക്കാർ പ്രമേഹബാധിതരാണ്. രോഗബാധിതരിൽ 40 ശതമാനവും ഇന്ത്യയിലാണെന്നതാണ് യാഥാർത്ഥ്യം. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.
ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ളൂക്കോസ് ആയി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരത്തില്‍ ആവശ്യമുള്ള വിധത്തിൽ എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇത് കുറവ് വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്.
പ്രമേഹം കണ്ടു പിടിക്കാൻ താമസിച്ചാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ്. കാഴ്ചശക്തി നഷ്ട്ടപ്പെടുന്നു, കിഡ്നിക്ക് തകരാറുണ്ടാകുന്നു, മുറിവുകൾ ഉണങ്ങാതെ വരുന്നു തുടങ്ങിയ ബുദ്ധിമുട്ടുകളും രോഗിക്ക് ഉണ്ടാകുന്നു.
പ്രമേഹം പിടിപെട്ടാല്‍ കഴിക്കുന്ന ആഹാരത്തില്‍ ചില ക്രമങ്ങള്‍ വരുത്തേണ്ടതുണ്ടന്ന് എല്ലാവര്ക്കും അറിയാം. മിക്ക രോഗികളിലും ഉണ്ടാവുന്ന സംശയമാണ് പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുന്നത് അനുയോജ്യമാണോ എന്നത്. ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരമിതാ...