Health
വേനൽ കാലമാണ്; പാമ്പുകളെ സൂക്ഷിക്കണം
Health

വേനൽ കാലമാണ്; പാമ്പുകളെ സൂക്ഷിക്കണം

Web Desk
|
31 March 2022 2:52 PM GMT

ഇടക്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ അവയുടെ മാളങ്ങൾ വിട്ട് പുറത്തേക്ക് പോവുന്നു

ചൂട് കൂടുമ്പോൾ ഈർപമുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ പോവുന്നത് സാധാരണയാണ്. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. അതേസമയം താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് അവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുന്നത്.

ഇടക്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ അവയുടെ മാളങ്ങൾ വിട്ട് പുറത്തേക്ക് പോവുന്നു. സുരക്ഷിതമായ ഇടങ്ങൾ തേടിപ്പാവുന്നതിനിടക്ക് പാമ്പുകടിയേൽക്കുന്നതടക്കമുള്ള അപകടങ്ങളും ഉണ്ടാവുന്നു.

കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 450 പേരാണ് കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചതെന്ന് വനംവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. പീപ്പിൾസ് ഫോർഅനിമൽസിന്റെ കണക്ക് പ്രകാരം രാജ്യത്ത കഴിഞ്ഞ വർഷം 73 പാമ്പുകളെയും ഈ വർഷം 90 പാമ്പൂകളെയുമാണ് രക്ഷിച്ചത്. ചൂടുള്ള ദിവസങ്ങളുടെ തുടക്കം അവരുടെ ഇണചേരൽ നടക്കുന്നു. ഇതിനുവേണ്ടി ആൺ പാമ്പുകൾ പെൺ പാമ്പുകളെ തേടി പോവുമ്പോഴും അപകടം ഉണ്ടാവുന്നു.

അതിനിടെ റോഡപകടങ്ങളിൽ പെട്ട് ചത്തു പോവുന്ന സംഭവങ്ങളും വർധിക്കുകയാണ്. കൂടാതെ കാടു പിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കാൻ മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിനിടയിൽ ചത്തു പോവുന്ന പാമ്പുകളുടെ എണ്ണവും കുറവല്ല.

ആവാസവ്യവസ്ഥയുടെ നഷ്ടം


വിദഗ്ധരുടെ അഭിപ്രായത്തിൽ ആവാസവ്യവസ്ഥയുടെ നാശമാണ് പാമ്പുകൾ വീടിലും മറ്റും കയറിക്കൂടുന്നതിനുള്ള പ്രധാന കാരണം. തടാകത്തടങ്ങൾ ഇല്ലാതാവുന്നു, കാടുകൾ കയ്യേറുന്നു, കെട്ടിടങ്ങൾ വർധിക്കുന്നു തുടങ്ങിയവയെല്ലാം പാമ്പുകളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ പരിസരത്തെവിടെയെങ്കിലും ഒരു പാമ്പിനെ കണ്ടാൽ ചുറ്റ്പാട് വൃത്തിയാക്കുന്നത് നമ്മുടെ സ്ഥിരം പരിപാടിയാണ്. സാധാരണയായി ജലസംഭരണികൾ, കുളിമുറികൾ, ഗോവണിപ്പടികൾ എന്നിങ്ങനെയുള്ള തണുത്ത ഒളിത്താവളങ്ങൾക്കായി പാമ്പുകൾ നമ്മുടെ വീടുകളിലേക്ക് പ്രവേശിക്കുന്നു.

വേനൽ കാലത്ത് ഇക്കാര്യങ്ങൾ സൂക്ഷിക്കുക


1. വേനൽ കാലത്ത് ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക. പ്രധാനമായും പറമ്പിനോട് ചേർന്ന ജനലുകൾ. അടുത്തുള്ള മരങ്ങളിലൂടെ പാമ്പുകൾ എളുപ്പത്തിൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയും.

2. വീടിനോട് ചേർന്ന് വിറകുകൾ അടുക്കി വെക്കരുത്.

3. ചിരട്ടകൾ, ചകിരി, ഓടിൻ കഷ്ണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടുന്നത് ഒഴിവാക്കുക.

4. ജനാലയോട് ചേർന്ന് വാഹനങ്ങൽ നിർത്തിയിടാതിരിക്കുക.

5. വീടിനോട് ചേർന്നുള്ള പറമ്പുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കാടു പിടിച്ചു കിടക്കുന്ന പറമ്പുകളിൽ എപ്പോഴും പാമ്പിന്റെ സാന്നിധ്യം ഉണ്ടാവും.

6. വീടിന്റെ തറയോട് ചേർന്ന് ചെടിച്ചട്ടികൾ വെക്കരുത്. ചെടികൾക്ക് വെള്ളമെഴിക്കുന്നതിനാൽ തണുപ്പിനായി അവ ചെടിച്ചട്ടിക്കിടയിൽ പതുങ്ങി ഇരിക്കാൻ സാധ്യതയുണ്ട്.

7. വീടിനു പുറത്തഴിച്ചു വെക്കുന്ന ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുമ്പ് കുടഞ്ഞു നോക്കണം. ഇതിൽ പാമ്പുകൾ കയറി ഇരിക്കാൻ സാധ്യതയുണ്ട്.

8. വീട്ടിന്റെ ചുമരിലേക്ക് പടരുന്ന ചെടികളും വീടിനോട് ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും വെട്ടിക്കളയണം.

9. ആഴ്ചയിൽ ഒരിക്കൽ ഡീസൽ സ്‌പ്രേ ചെയ്താൽ ആ ഭാഗത്തേക്ക് ഗന്ധം കാരണം പാമ്പുകൾ അടുക്കില്ല.

Similar Posts