പല തരം മരുന്നുകള്‍.. പലയിടങ്ങളില്‍.. പ്രായമായവര്‍ക്ക് മരുന്ന് നല്കാന് ഇനി മറക്കില്ല
|എടുത്തു കഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം ചിലര്‍ക്ക് മരുന്നുകള്‍ മുടങ്ങിപ്പോവുന്നു
പ്രായമായവര്‍ പലപ്പോഴും മരുന്ന് കഴിക്കാന്‍ മറക്കും. ചിലര്‍ മടികാരണം കഴിക്കാറുമില്ല. എന്നാല്‍ ചിലര്‍ക്ക് എടുത്തു കഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം മരുന്നുകള്‍ മുടങ്ങിപ്പോവുന്നു. ചിലര്‍ മരുന്ന് മാറിക്കഴിക്കാനുള്ള സാധ്യതയും ഉണ്ട്.
എന്നാല്‍ മരുന്നുകള്‍ കൃത്യമായ സമയത്ത് കഴിക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്.
മരുന്നുകള്‍ സൂക്ഷിക്കാനാവശ്യമായ ഓര്‍ഗനൈസിംഗ് ബോക്സുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ ദിവസങ്ങളിലേയും മരുന്നുകള്‍ പല നേരങ്ങളിലുമായി വേര് തിരിച്ച് സൂക്ഷിച്ചുവെക്കാന്‍ ഓര്‍ഗനൈസിംഗ് ബോക്സില്‍ സൗകര്യമുണ്ട്. മരുന്നുകള്‍ തരം തിരിച്ച് കഴിക്കാന്‍ ഈ സംവിധാനം വളരെ ഉപകാരപ്രദമാണ്.
കൂടാതെ അലാറം സംവിധാനമുള്ള മരുന്ന് പെട്ടികളും വിപണിയില്‍ ലഭ്യമാണ്. ഇത്തരം പെട്ടികളിലോ മൊബൈല്‍ ഫോണുകളിലോ അലാറം വെക്കുന്നവരുണ്ട്. ഇതും നല്ലൊരു മാര്‍ഗമാണ്.
മരുന്നുകള്‍ എപ്പോഴും ഒരു സ്ഥലത്ത് തന്നെ വെക്കുന്നതാണ് ഏറ്റവും ഉത്തമം. പലയിടത്തായി വെച്ചാല്‍ മരുന്നുകള്‍ വിട്ടുപോകും.മരുന്നുകള്‍ അധികം ചൂടുള്ളതോ തണുപ്പുള്ളതോ ആയ സ്ഥലങ്ങളില്‍ സൂക്ഷിക്കാതിരിക്കുക. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ കൃത്യമായ സമയങ്ങളില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.