Health
നഖം കടിക്കുന്ന ശീലം, നഖം കടിക്കല്‍ ഗുരുതരമായ അണുബാധക്ക് കാരണമാകും,നഖം കടിക്കരുത്, നഖം കടിക്കുന്നത് കൊണ്ടുള്ള ദോഷം nail biting,paronychia,health news,biting your fingernails,How to Stop Nail Biting,nail biting habbit
Health

ഇടക്കിടക്ക് നഖം കടിക്കുന്ന ശീലമുണ്ടോ..സൂക്ഷിക്കുക, ഗുരുതരമായ അണുബാധക്ക് കാരണമായേക്കാം

Web Desk
|
10 Feb 2023 5:25 AM GMT

പഴുപ്പും വീക്കവും കൂടിക്കഴിഞ്ഞാൽ പനി,ക്ഷീണം,തലവേദന,തലകറക്കം എന്നിവയിലേക്ക് നയിക്കും

ന്യൂഡൽഹി: കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കാണുന്ന ശീലമാണ് നഖം കടിക്കൽ. നിങ്ങൾക്ക് നഖം കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.ഈ ശീലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നഖം കടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് കുഴിനഖം( paronychia). നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണിത്. സ്ഥിരമായി നഖം കടിക്കുമ്പോൾ ചുറ്റുമുള്ള ചർമ്മത്തിന് ക്ഷതം സംഭവിക്കുകയും അണുബാധക്ക് കാരണമായ ബാക്ടീരിയ നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് പ്രവേശിപ്പിക്കും. പിന്നെ ചർമ്മത്തിന്റെ പുറംതൊലിയിലും നഖത്തിന്റെ മടക്കിലും ഇവ പെരുകയും ആ ഭാഗത്ത് തടിപ്പും വീക്കവും വേദനയും ഉണ്ടാകും. സ്റ്റാഫൈലോകോക്കസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകളാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു.

പഴുപ്പും വീക്കവും കൂടിക്കഴിഞ്ഞാൽ പനി,ക്ഷീണം,തലവേദന,തലകറക്കം പോലുള്ളവക്ക് കാരണാകുകയും ചെയ്യുന്നു. സ്ഥിരമായി നഖത്തിന് നനവ് സംഭവിക്കുമ്പോഴാണ് സാധാരണ കുഴിനഖം ഉണ്ടാകാറുള്ളത്. വെള്ളത്തിൽ നിരന്തരം ജോലി ചെയ്യുന്ന ആളുകളിൽ ഇത് മിക്കപ്പോഴും കണ്ടുവരുന്നത്. സ്ഥിരമായി നഖം കടിക്കുന്നവർക്കും ഈ അസുഖം വരാമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

അണുബാധയുടെ ലക്ഷണണങ്ങള്‍

*നഖത്തിന് ചുറ്റുമുള്ള ചർമ്മം ചുവന്ന നിറത്തിലാകുക

*നഖത്തിന് ചുറ്റുമുള്ള തൊലി നേർത്തതാകുക

*പഴുപ്പ് നിറഞ്ഞ കുമിളകൾ

*നഖത്തിന്റെ ആകൃതിയിലോ നിറത്തിലോ ഘടനയിലോ മാറ്റങ്ങൾ

*കടുത്ത വേദന

നഖങ്ങളിലെ അണുബാധ എങ്ങനെ തടയാം

*കൈകൾ കഴുകിയ ശേഷം എപ്പോഴും മോയ്‌സ്ചറൈസ് ചെയ്യുക.

*നഖം കടിക്കുന്നത് ഒഴിവാക്കുക

*നിങ്ങളുടെ നെയിൽ കട്ടർ ഒരിക്കലും മറ്റാരുമായും പങ്കിടരുത്.

* നെയിൽ കട്ടർ ഉപയോഗിച്ചതിന് ശേഷം എല്ലായ്‌പ്പോഴും കഴുകുക

*നിങ്ങളുടെ കൈകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുക.

* നഖങ്ങളിൽ ഈർപ്പം ഇല്ലാതെ സൂക്ഷിക്കുക.

*കൈകൾ ദീർഘനേരം വെള്ളത്തിൽ മുക്കി വയ്ക്കുന്നത് ഒഴിവാക്കുക

*നഖങ്ങൾ ഒരുപാട് വളർത്തുന്നത് ഒഴിവാക്കുക.

ചികിത്സ

കുഴിനഖത്തിന് നാട്ടുചികിത്സയും ഗുണം ചെയ്യും. എന്നാൽ അണുബാധ ഒരുപാട് കൂടുകയാണെങ്കിൽ ഡോക്ടറുടെ നിര്‍ദേശാനുസരം മരുന്ന കഴിക്കുക.

Similar Posts