Health
നഖം കടിക്കുന്ന ശീലം ഉളളവരാണോ? പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല
Health

നഖം കടിക്കുന്ന ശീലം ഉളളവരാണോ? പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല

Web Desk
|
30 July 2023 1:57 PM GMT

നഖം കടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കണ്ടുവരുന്ന ഒരു ശീലമാണ് നഖം കടിക്കൽ. എന്നാല്‍ ഈ ശീലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പലരും പല കാരണങ്ങള്‍ കൊണ്ടാണ് നഖം കടിക്കുന്നത്. ചിലര്‍ പരിഭ്രാന്തരാകുമ്പോള്‍ നഖം കടിക്കാറുണ്ട്. മറ്റു ചിലരാണെങ്കിൽ നഖം കടിച്ച് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കും.

നഖം കടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് കുഴിനഖം (paronychia). കൂടാതെ, നഖം കടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെയും മോശമായും ബാധിക്കും. നഖം കടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് പറയുന്നു. നഖം കടിക്കുന്നത് പല്ല് നശിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നഖം കടിക്കുന്നവര്‍ക്ക് പല്ല് പൊടിയുന്ന രോഗം (ബ്രക്‌സിസം) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നഖം കടിക്കുന്നത് പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നതിനു പുറമെ ശരീരത്തില്‍ ബാക്ടീരിയയുടെ സാധ്യതയും വര്‍ദ്ധിപ്പിക്കും. ഇ.കോളി, സാല്‍മൊണെല്ല തുടങ്ങിയ അപകടകാരികളായ നിരവധി ബാക്ടീരിയകള്‍ പല്ലുകളില്‍ ഉണ്ടാകും. നഖം കടിക്കുമ്പോൾ ഈ ബാക്ടീരിയകള്‍ വിരലുകളില്‍ നിന്ന് മുഖത്തേക്കും കുടലിലേക്കുമൊക്കെ എത്താം ഇത് പിന്നീട് ഗുരുതരമായ രോഗത്തിലേക്ക് നയിക്കാം.

Related Tags :
Similar Posts